Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: ഇന്ത്യയോ, പാക് പടയോ? ഈ ഏറ്റുമുട്ടലുകള്‍ വിജയികളെ തീരുമാനിക്കും!

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഏഷ്യാ കപ്പിലെ സൂപ്പര്‍ ത്രില്ലറിനായി ക്രിക്കറ്റ് ലോകം മുഴുവന്‍ കാത്തിരിപ്പിലാണ്. ശനിയാഴ്ചയാണ് ശ്രീലങ്കയിലെ പല്ലെക്കെലെ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ പകലും രാത്രിയുമായി ഇരുടീമുകളും ശക്തി പരീക്ഷിക്കുന്നത്. പാക് പട ഇതിനകം ജയത്തോടെ ടൂര്‍ണമെന്റില്‍ അക്കൗണ്ട് തുറന്നുകഴിഞ്ഞു. എന്നാല്‍ പാകിസ്താനുമായുള്ളത് ഇന്ത്യയുടെ കന്നിയങ്കമാണ്. പാക് പടയെ വീഴ്ത്തി ടൂര്‍ണമെന്റിനു തുടക്കം കുറിക്കാനായിരിക്കും രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും ശ്രമം.

ഏകദിനത്തില്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഇരുടീമുകളും മുഖാമുഖം വരുന്ന മല്‍സരം കൂടിയാണിത്. അതുകൊണ്ടു തന്നെ ഈ മല്‍സരത്തിലെ വിജയികളെ പ്രവചിക്കുകയെന്നതും കടുപ്പമേറിയ കാര്യമാണ്. ചില താരങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലായിരിക്കും ഇന്ത്യ- പാക് മല്‍സരത്തിന്റെ വിധി നിര്‍ണയിക്കുന്നത്. ഏതൊക്കെയാണ് ഈ താരപ്പോരാട്ടങ്ങളെന്നു നോക്കാം.

ROHIT SHARMA

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും പാക് സ്പീഡ്സ്റ്റാര്‍ ഷഹീന്‍ അഫ്രീഡിയും തമ്മിലുള്ള ഏറ്റുമുട്ടലാണ് ആദ്യത്തേത്. ഇടംകൈയന്‍ പേസര്‍മാര്‍ക്കെതിരേ പതറുന്ന രോഹിത്തിന് ഇത്തവണ ഷഹീനെ നിര്‍വീര്യമാക്കാന്‍ കഴിയുമോയെന്നാണ് അറിയാനുള്ളത്. 2021ലെ ടി20 ലോകകപ്പില്‍ രോഹിത്തിനെ ഷഹീന്‍ ഗോള്‍ഡന്‍ ഡെക്കായി മടക്കിയിരുന്നു. മല്‍സരത്തില്‍ ഇന്ത്യ നാണംകെടുകയും ചെയ്തു.

ന്യൂബോള്‍ കൊണ്ടാണ് പാക് പേസര്‍ കൂടുതല്‍ അപകടം വിതയ്ക്കുന്നത്. അതുകൊണ്ടു തന്നെ പവര്‍പ്ലേയില്‍ ഷഹീനെ പിടിച്ചുനിര്‍ത്താന്‍ രോഹിത്തിനു കഴിഞ്ഞാല്‍ അതു ഇന്ത്യയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കും. മറിച്ച് രോഹിത് തുടക്കത്തില്‍ തന്നെ ഷഹീന് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയാല്‍ ഇന്ത്യ കുഴപ്പത്തിലുമാവും.

വിരാട് കോലിയും പാക് നിരയിലെ ഏറ്റവും വേഗമേറിയ ബൗളറായ ഹാരിസ് റൗഫും തമ്മിലുള്ള കൊമ്പുകോര്‍ക്കലാണ് അടുത്തത്. 150 കിമിക്കു മുകളില്‍ വേഗതയില്‍ ബൗള്‍ ചെയ്യാന്‍ ശേഷിയുള്ള ബൗളറാണ് റൗഫ്. അതുകൊണ്ടു തന്നെ അദ്ദേഹത്തെ കോലി ശ്രദ്ധയോടെ നേരിടേണ്ടത് വളരെ പ്രധാനമാണ്. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ റൗഫിനെതിരേ കോലി പറത്തിയ കിടിലന്‍ സിക്‌സര്‍ അധികമാരും മറന്നുകാണില്ല.

പക്ഷെ സമാനമായൊരു ഷോട്ട് അദ്ദേഹത്തിനെതിരേ എല്ലായ്‌പ്പോഴും സാധ്യമല്ല. ചെറിയൊരു പിഴവ് സംഭവിച്ചാല്‍ ബോള്‍ വിക്കറ്റുകളുമായി പറക്കും. റൗഫിന്റെ ബോളിന്റെ വേഗതയെ മികച്ച ടൈമിങിലൂടെ മുതലാക്കാനായിരിക്കും കോലിയുടെ ശ്രമം. അതില്‍ അദ്ദേഹം വിജയിക്കുകയാണെങ്കില്‍ റൗഫിനു വിക്കറ്റ് നേടാനാവാതെ നിരാശപ്പെടേണ്ടതായി വരും.

പാക് നായകനും സ്റ്റാര്‍ ബാറ്ററുമായ ബാബര്‍ ആസവും ഇന്ത്യന്‍ സ്പീഡ് സ്റ്റാര്‍ ജസ്പ്രീത് ബുംറയും തമ്മിലുള്ള പോരാട്ടമാണ് മൂന്നാമത്തേത്. 2021ലെ ടി20 ലോകകപ്പിലായിരുന്നു അവസാനമായി ബുംറയും ബാബറും മുഖാമുഖം വന്നത്. അന്നു ബുംറയടക്കമുള്ള ബൗളര്‍മാരെ തല്ലിത്തകര്‍ത്ത പാക് നായകന്‍ ഫിഫ്റ്റി കുറിക്കുകയും പാകിസ്താന്‍ 10 വിക്കറ്റിന്റെ വമ്പന്‍ ജയം ആഘോഷിക്കുകയും ചെയ്തു. പക്ഷെ ഇത്തവണ ഫോര്‍മാറ്റില്‍ മാറ്റമുണ്ട്. ഏകദിനത്തില്‍ ബുംറയെ നേരിടുക ബാബറിനു കുറേക്കൂടി കടുപ്പമായിരിക്കും.

VIRAT KOHLI

പാക് മധ്യനിരതാരം ഇഫ്തിഖാര്‍ അഹമ്മദും ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവും തമ്മിലുള്ള പോരാട്ടമാണ് നാലാമത്തേത്. വമ്പനടികള്‍ക്കു കെല്‍പ്പുള്ള ബാറ്ററാണ് അദ്ദേഹം. എന്നാല്‍ ബൗളിങിലെ വൈവിധ്യം കൊണ്ട് ഇഫ്തിഖാറിനെ തളയ്ക്കാന്‍ കുല്‍ദീപിനു കഴിയും.

ബൗളിങില്‍ പല വേരിയേഷനുകളും കൊണ്ടു വരാന്‍ സാധിക്കുന്നയാളാണ് അദ്ദേഹം. അതുകൊണ്ടു തന്നെ കുല്‍ദീപിനെതിരേ പിടിച്ചുനില്‍ക്കുക ഇഫ്തിഖാറിനു അത്ര എളുപ്പമായിരിക്കില്ല. കുല്‍ദീപിനെതിരേ ശ്രദ്ധയോടെ കളിച്ച് മറ്റു ബൗളര്‍മാര്‍ക്കെതിരേ ആഞ്ഞടിക്കുകയാവും പാക് താരത്തിന്റെ പ്ലാന്‍.

അഞ്ചാമത്തെ താരപ്പോര് വിരാട് കോലിയും ബാബര്‍ ആസവും തമ്മിലാണ്. പക്ഷെ ഇരുവരും മുഖാമുഖമാവില്ല വരുന്നത്. പകരം രണ്ടു പേരില്‍ ആരാവും ബാറ്റിങില്‍ കസറുന്നത് എന്നതാവും ഇന്ത്യ- പാകിസ്താന്‍ മല്‍സര വിജയികളെ നിര്‍ണയിക്കുക. ആധുനിക ക്രിക്കറ്റിലെ ഇതിഹാസമാണ് കോലിയെങ്കില്‍ ബാബര്‍ നിലവിലെ യുവതാരങ്ങളില്‍ ഏറ്റവും മികച്ചവരില്‍ ഒരാള്‍ തന്നെയാണ്.

സമീപകാലത്തു എല്ലാ ഫോര്‍മാറ്റുകളിലും അദ്ദേഹം മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ടൂര്‍ണമെന്റിലെ ഉദ്ഘാടന മല്‍സരത്തില്‍ നേപ്പാളിനെതിരേ 151 റണ്‍സുമായി ബാബര്‍ തുടക്കം ഗംഭീരമാക്കുകയും ചെയ്തിരുന്നു. കോലിയാവട്ടെ തന്റെ പഴയ ഫോമിലേക്കു ഇതിനകം മടങ്ങിയെത്തിക്കഴിഞ്ഞു. പാകിസ്താനെതിരേ മികച്ച ബാറ്റിങ് റെക്കോര്‍ഡുള്ള അദ്ദേഹം ഏഷ്യാ കപ്പിലും അതു കാത്തുസൂക്ഷിക്കാനായിരിക്കും ശ്രമിക്കുക.

Story first published: Thursday, August 31, 2023, 16:29 [IST]
Other articles published on Aug 31, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+