Asia Cup 2023: ഇതാണോ പ്രിന്‍സ് ഗില്‍? ദുരന്തം! ധവാന്റെ വിലയറിഞ്ഞ് ഇന്ത്യ, തിരിച്ചുവിളിക്കൂ
ഐസിസിയുടെ ഏകദിന ലോകകപ്പ് പടിവാതില്‍ക്കെ നില്‍ക്കെ യുവ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലിന്റെ ദയനീയ പ്രകടനം ഇന്ത്യയെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഏഷ്യാ കപ്പില്‍ ചിരവൈരികളായ പാകിസ്താനെതിരേയുള്ള സൂപ്പര്‍ പോരാട്ടത്തില്‍ താരം വന്‍ ദുരന്തമായി തീര്‍ന്നു. പാകിസ്താന്റെ ന്യൂബോള്‍ പേസാക്രമണത്തിനു മുന്നില്‍ മുട്ട് ഇടിച്ച ഗില്‍ റണ്ണെടുക്കാന്‍ പാടുപെടുന്നത് ദയനീയ കാഴ്ചയായിരുന്നു.
32 ബോളുകള്‍ നേരിട്ട അദ്ദേഹം ഒരു ഫോറടക്കം 10 റണ്‍സ് മാത്രമെടുത്ത് പുറത്താവുകയും ചെയ്തു. ഇതോടെ ആരാധകരില്‍ നിന്നും വലിയ പരിഹാസങ്ങളും വിമര്‍ശനങ്ങളുമാണ് ഗില്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ഗില്ലിനു പകരം മുന്‍ വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ ടീമിലേക്കു തിരിച്ചുവിളിക്കണമെന്നും ആരാധകര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

15 ഓവറുകള്‍ വരെ ക്രീസില്‍ നില്‍ക്കാന്‍ കഴിഞ്ഞെങ്കിലും ഒട്ടുംതന്നെ ആത്മവിശ്വാസം നിറഞ്ഞതായിരുന്നില്ല ഗില്ലിന്റെ ഇന്നിങ്‌സ്. ഷഹീന്‍ അഫ്രീഡി, നസീം ഷാ, ഹാരിസ് റൗഫ് ത്രയത്തിന്റെ പേസിനും സ്വിങിനും ബൗണ്‍സിനും മുന്നില്‍ എന്തു ചെയ്യണമെന്നറിയാതെ ഗില്‍ അമ്പരന്നു നിന്നു.
ഒടുവില്‍ 15ാം ഓവറില്‍ ഗില്ലിന്റെ തട്ടിയും മുട്ടിയുമുള്ള ഇന്നിങ്‌സ് റൗഫ് അവസാനിപ്പിക്കുകയും ചെയ്തു. 147 കിമി വേഗതയുള്ള ഗുഡ് ലെങ്ത് ബോളായിരുന്നു റൗഫ് പരീക്ഷിച്ചത്. അര്‍ധ മനസോടെ ഗില്‍ അതു പ്രതിരോധിക്കാന്‍ ശ്രമിക്കുകയായിരുന്നു. പക്ഷെ ബാറ്റില്‍ എഡ്ജായ ശേഷം ബോള്‍ വിക്കറ്റുകളില്‍ പതിക്കുകയായിരുന്നു.
ഏകദിനത്തിലെ അവസാനത്തെ 17 ഇന്നിങ്‌സുകളെടുക്കുകയാണെങ്കില്‍ ഗില്‍ അവയില്‍ വെറും രണ്ടെണ്ണത്തില്‍ മാത്രമാണ് ഫിഫ്റ്റി പ്ലസ് നേടിയിട്ടുള്ളതെന്നു കാണാം. ബാക്കിയുള്ളവയിലെല്ലാം താരം ഫ്‌ളോപ്പായി മാറി. 85, 77 എന്നീ മികച്ച രണ്ടു ഇന്നിങ്‌സുകള്‍ മാറ്റി നിര്‍ത്തിയാല്‍ മറ്റൊരു മികച്ച പ്രകടനം പോലും ഗില്ലിനു എടുത്തുകാണിക്കാനില്ല. 20, 0, 37, 13, 18, 6, 10, 29*, 7, 34, 3, 7, 6, 9, 10 എന്നിങ്ങനെയാണ് ശേഷിച്ച ഇന്നിങ്‌സുകളില്‍ താരത്തിന്റെ സ്‌കോറുകള്‍.

ശുഭ്മന്‍ ഗില്‍ വെറും ഓവര്‍ റേറ്റഡ് പ്ലെയറാണ്. ഇന്ത്യ ഇനിയെങ്കിലും ഇതു അംഗീകരിക്കണം. ശിഖര്‍ ധവാനെ തിരിച്ചുവിളിക്കാന്‍ ടീം തയ്യാറാവണമെന്നും ആരാധകര്‍ ആവശ്യപ്പെട്ടു. വലിയ ടൂര്‍ണമെന്റുകളില്‍ സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ കാഴ്ചവയ്ക്കാറുള്ള ശിഖര്‍ ധവാനെ ഇന്ത്യന്‍ ടീം ഇപ്പോള്‍ ശരിക്കും മിസ് ചെയ്യുന്നു. അദ്ദേഹത്തിന്റെ അഭാവം നികത്താന്‍ ഗില്ലിനു കഴിയില്ലെന്നും ആരാധകര്‍ പറയുന്നു.
ശുഭ്മന്‍ ഗില്ലിനെക്കൊണ്ട് ഇന്ത്യക്കുവേണ്ടി ഓപ്പണിങില്‍ തിളങ്ങാനൊന്നും കഴിയില്ല. അദ്ദേഹം ഇനി റീല്‍സില്‍ ശ്രദ്ധിക്കുന്നതായിരിക്കും നല്ലതെന്നും ആരാധകര്‍ പരിഹസിച്ചു. ശുഭ്മന്‍ ഗില്ലിനെ പ്രിന്‍സെന്ന് വിശേഷിപ്പിച്ചവര്‍ ഇപ്പോള്‍ എവിടെ? അഹമ്മദാബാദിലെ പിച്ചില്‍ അല്ലാതെ അദ്ദേഹത്തിനു എവിടെയും കളിക്കാനറിയില്ല. ലോകകപ്പിനു മുമ്പ് ഇന്ത്യക്കുള്ള മുന്നറിയിപ്പാണിത്. ലോകകപ്പില്‍ ഗില്ലിനെ ഒഴിവാക്കി ശിഖര്‍ ധവാനെ മടക്കിക്കൊണ്ടു വരണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications