Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: ബാബര്‍ ഇന്ത്യക്ക് മുന്നില്‍ 'ശിശു', കോലിയുടെ ഏഴയലത്ത് വരില്ല! കണക്കുകള്‍

കൊളംബോ: ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്താന്‍ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ എല്ലാവരും ഉറ്റുനോക്കിയത് വിരാട് കോലി, ബാബര്‍ ആസം എന്നിവരുടെ ബാറ്റിങ് പ്രകടനത്തിലേക്കാണ്. കോലി 94 പന്തില്‍ 9 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 122* റണ്‍സുമായി കസറിയപ്പോള്‍ ബാബര്‍ ആസം 24 പന്ത് നേരിട്ട് 10 റണ്‍സുമായി പുറത്തായി. ബാബര്‍ ആസമിനെ വിരാട് കോലിയോടൊപ്പമാണ് പാക് ആരാധകര്‍ താരതമ്യപ്പെടുത്തുന്നത്. ബാബറിന്റെ ശരാശരിയും പ്രകടന കണക്കുകളും മികച്ചതാണ്.

എന്നാല്‍ കോലിയുമായി താരതമ്യം ചെയ്യപ്പെടാന്‍ മാത്രമുള്ള മികവ് ബാബറിനുണ്ടോയെന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ട്. ബാബര്‍ സൂപ്പര്‍ ബാറ്റ്‌സ്മാനാണെന്ന് പറയുമ്പോഴും ഇന്ത്യക്കെതിരേ ബാബറിന് പ്രതീക്ഷിച്ച മികവ് കാട്ടാന്‍ സാധിക്കുന്നില്ല. ഇന്ത്യക്കെതിരായ അവസാന അഞ്ച് മത്സരങ്ങളിലെ ബാബറിന്റെ സ്‌കോറില്‍ നിന്ന് തന്നെ അദ്ദേഹത്തിന് ഇന്ത്യക്കെതിരേ മുട്ടിടിക്കുമെന്ന് വ്യക്തമാവും. ഇന്ത്യക്കെതിരേ അവസാന 5 ഇന്നിങ്‌സിലെ ബാബറിന്റെ സ്‌കോര്‍ 10,0,14,10,68* എന്നിങ്ങനെയാണ്.

ഇതില്‍ ടി20യില്‍ നേടിയ അര്‍ധ സെഞ്ച്വറി പ്രകടനം മാത്രമാണ് എടുത്തു പറയാന്‍ സാധിക്കുന്നത്. മറ്റെല്ലാ മത്സരങ്ങളിലും ബാബര്‍ വലിയ സ്‌കോര്‍ നേടാതെ പുറത്താവുന്നതാണ് കണ്ടത്. സൂപ്പര്‍ ഫോറില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഇന്‍സ്വിങ്ങറാണ് ബാബറിന്റെ സ്റ്റംപ് തെറുപ്പിച്ചത്. ഇന്ത്യക്കെതിരേ ബാബര്‍ ഇതിഹാസ ബാറ്റ്‌സ്മാനാണെന്ന് തെളിയിക്കുന്ന പ്രകടനം നടത്തിയിട്ടില്ല. മിക്ക സമയത്തും ഇന്ത്യന്‍ ബൗളിങ്ങിന് മുന്നില്‍ ബാബര്‍ പരുങ്ങുന്നതാണ് കാണുന്നത്.

ഏഷ്യാ കപ്പിലെ ബാബറിന്റെ അവസാന എട്ട് ഇന്നിങ്‌സിലെ പ്രകടനത്തിന്റെ കണക്കുകളും വളരെ മോശമാണ്. ഇന്ത്യക്കെതിരേ 9, 14 റണ്‍സ് നേടിയ ബാബര്‍ അഫ്ഗാനിസ്ഥാനെതിരേ ഡെക്കിനും മടങ്ങി. ശ്രീലങ്കയ്‌ക്കെതിരേ 30, 5 എന്നിങ്ങനെ സ്‌കോര്‍ നേടിയ പാക് നായകന്‍ നേപ്പാളിനെതിരേ 151 റണ്‍സുമായി കൈയടി നേടി. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ 17 റണ്‍സടിച്ച ബാബര്‍ ഇന്ത്യക്കെതിരേ 10 റണ്‍സും നേടി പുറത്തായി.

babar azam

അതേ സമയം പാകിസ്താനെതിരേ കോലിയുടെ പ്രകടനം എന്തുകൊണ്ടാണ് തന്നെ ഇതിഹാസമെന്ന് വിളിക്കുന്നതെന്ന് വ്യക്തമാക്കുന്ന തരത്തിലാണ്. 122*, 4, 82*, 60, 35 എന്നിങ്ങനെയാണ് പാകിസ്താനെതിരായ അവസാന അഞ്ച് ഇന്നിങ്‌സിലെ കോലിയുടെ സ്‌കോര്‍. മൂന്ന് സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും പാകിസ്താനെതിരേ കോലി നേടിക്കഴിഞ്ഞു. പാകിസ്താനെതിരേ നേര്‍ക്കുനേര്‍ എത്തുമ്പോഴെല്ലാം പ്രത്യേക ബാറ്റിങ് മികവ് കോലി കാട്ടുന്നുണ്ട്.

2022ലെ ടി20 ലോകകപ്പില്‍ ഇന്ത്യ പാകിസ്താനെ തോല്‍പ്പിച്ച മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയോടെ കോലി നടത്തിയ ചെറുത്തുനില്‍പ്പാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. കൊളംബോയില്‍ തുടര്‍ച്ചയായി നാലാം സെഞ്ച്വറി നേടിയെടുക്കാന്‍ കോലിക്കായി. 47ാം ഏകദിന സെഞ്ച്വറി നേടിയ കോലി സച്ചിന്റെ 49 ഏകദിന സെഞ്ച്വറി റെക്കോഡിന്റെ തൊട്ടടുത്താണ്. മൂന്ന് സെഞ്ച്വറി നേടിയാല്‍ ആരും തകര്‍ക്കില്ലെന്ന് കരുതിയ സച്ചിന്റെ റെക്കോഡ് പഴങ്കഥയാക്കാന്‍ കോലിക്ക് സാധിക്കും.

ഏകദിനത്തില്‍ വേഗത്തില്‍ 13000 റണ്‍സ് എന്ന റെക്കോഡും കോലി സ്വന്തം പേരിലാക്കി. ഇന്ത്യ ജയിച്ച മത്സരങ്ങളില്‍ കൂടുതല്‍ സെഞ്ച്വറിയെന്ന റെക്കോഡില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന് ഒപ്പമെത്താന്‍ കോലിക്കായി. 53 തവണയാണ് ഇരുവരും ഈ നേട്ടത്തിലേക്കെത്തിയത്. റിക്കി പോണ്ടിങ് 55 തവണ ഈ നേട്ടം സ്വന്തമാക്കി തലപ്പത്ത് നില്‍ക്കുകയാണ്. ഏകദിന ലോകകപ്പ് വരാനിരിക്കെ കോലിയുടെ പ്രകടനം ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നതാണ്.

ഏഷ്യാ കപ്പിന്റെ ഫൈനലില്‍ വീണ്ടുമൊരു ഇന്ത്യ-പാക് പോരാട്ടം കാണാനായേക്കും. അങ്ങനെ സംഭവിച്ചാല്‍ ബാബര്‍-കോലി പോരാട്ടം വീണ്ടുമുണ്ടാവും. ഇതില്‍ ആരാവും ജയിക്കുകയെന്നത് കാത്തിരുന്ന് കണ്ടറിയാം. ഇന്ത്യ-പാക് ഫൈനല്‍ നടക്കണമേയെന്നാണ് എല്ലാവരും പ്രാര്‍ത്ഥിക്കുന്നത്. അത് സംഭവിച്ചാല്‍ 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ ആവര്‍ത്തിക്കുമോ അതോ ഇന്ത്യ പകരം വീട്ടുമോയെന്നത് കാത്തിരുന്ന് കാണാം.

Story first published: Tuesday, September 12, 2023, 14:24 [IST]
Other articles published on Sep 12, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+