Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: ഷോര്‍ട്ട് ബോളില്‍ മുട്ടിടിക്കും, ശ്രേയസിന് മാറ്റമില്ല! വിക്കറ്റ് വലിച്ചെറിഞ്ഞു

പല്ലെക്കെലെ: ഏഷ്യാ കപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ പാകിസ്താനെതിരേ ഇന്ത്യ പതറുകയാണ്. പാകിസ്താന്റെ പേസ് മികവിന് മുന്നില്‍ ഇന്ത്യയുടെ ടോപ് ഓഡര്‍ ഒരിക്കല്‍ക്കൂടി തലകുനിച്ചിരിക്കുകയാണ്. രോഹിത് ശര്‍മയേയും (11) വിരാട് കോലിയേയും (4) ഷഹീന്‍ ഷാ അഫ്രീദി ക്ലീന്‍ബൗള്‍ഡാക്കിയപ്പോള്‍ ശ്രേയസ് അയ്യരെ ഹാരിസ് റഊഫ് ഫഖര്‍ സമാന്റെ കൈയിലുമെത്തിച്ചു. പരിക്കിന്റെ ഇടവേളക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ ശ്രേയസ് വലിയ പ്രതീക്ഷ നല്‍കിയാണ് തുടങ്ങിയത്.

9 പന്തില്‍ 2 ബൗണ്ടറി ഉള്‍പ്പെടെ 14 റണ്‍സാണ് ശ്രേയസ് നേടിയത്. ഹാരിസ് റഊഫിനെതിരേ ആധിപത്യം കാട്ടി തുടങ്ങിയ ശ്രേയസ് ഷോര്‍ട്ട് ബോള്‍ കെണിയിലാണ് കുടുങ്ങിയത്. ഹാരിസ് റഊഫ് ഷോര്‍ട്ട് ബോളെറിഞ്ഞപ്പോള്‍ വലിയ ഷോട്ടിന് ശ്രമിച്ച ശ്രേയസിന്റെ ടൈമിങ് പിഴച്ചു. ഫഖര്‍ സമാന് അനായാസ ക്യാച്ച് നല്‍കിയാണ് ശ്രേയസിന്റെ മടക്കം. ഉത്തരവാദിത്തം കാട്ടേണ്ട സമയത്ത് ശ്രേയസ് വിക്കറ്റ് തുലക്കുകയായിരുന്നു.

ടീമിനെ ചുമലിലേറ്റേണ്ട സമയത്താണ് ശ്രേയസ് ഇത്തരത്തില്‍ വിക്കറ്റില്‍ നഷ്ടപ്പെടുത്തിയത്. നാലാം നമ്പറിലെ ഇന്ത്യയുടെ വിശ്വസ്തനായ ബാറ്റ്‌സ്മാനാണ് ശ്രേയസ്. മികച്ച റെക്കോഡും അദ്ദേഹത്തിന് അവകാശപ്പെടാം. എന്നാല്‍ ഷോര്‍ട്ട് ബോള്‍ ശ്രേയസിന്റെ ദൗര്‍ബല്യമായിട്ട് നാളുകളേറെയായി. ഷോര്‍ട്ട് ബോളുകളില്‍ ശ്രേയസ് പതറുമെന്നത് കൃത്യമായി മനസിലാക്കിയാണ് ഹാരിസ് ഇത്തരമൊരു കെണിയൊരുക്കിയത്. ശ്രേയസ് കൃത്യമായി അതില്‍ വീഴുകയും ചെയ്തു.

വിരാട് കോലിയും രോഹിത് ശര്‍മയും പുറത്തായതിനാല്‍ത്തന്നെ അല്‍പ്പം കൂടി ശ്രദ്ധയോടെ ശ്രേയസ് കളിക്കേണ്ടിയിരുന്നു. എന്നാല്‍ അതുണ്ടായില്ല. ശ്രേയസ് ഷോര്‍ട്ട് ബോളിലെ തന്റെ ദൗര്‍ബല്യം തുടരുകയാണ്. പാകിസ്താനെതിരേ ശ്രേയസ് കളിക്കുന്ന ആദ്യത്തെ ഏകദിനമാണിത്. ഇന്ത്യയെ കരകയറ്റി ഹീറോ പരിവേഷത്തിലേക്കെത്താനുള്ള അവസരം ശ്രേയസിന് മുന്നിലുണ്ടായിരുന്നു. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ശ്രേയസിന് അത് സാധിക്കാതെ പോയി.

rohit sharma

രോഹിത് ശര്‍മയുടെ പുറത്താകലും ഇന്ത്യയെ തളര്‍ത്തി. ഷഹീന്‍ ഷാ അഫ്രീദിയെ രണ്ട് ബൗണ്ടറിയടക്കം പായിച്ച് രോഹിത് ഫോമിലേക്കെത്തിയെങ്കിലും മഴയുടെ ഇടവേള ചതിച്ചു. മത്സരം പുനരാരംഭിച്ച മൂന്നാം പന്തില്‍ത്തന്നെ രോഹിത് പുറത്തായി. മികച്ച ലൈനും ലെങ്തും കണ്ടെത്തിയ ഷഹീന്‍ പിന്നീട് തീയായി മാറി. രോഹിത്തിന് പിന്നാലെ കോലിയേയും ഷഹീന്‍ ക്ലീന്‍ബൗള്‍ഡാക്കി. ഏകദിനത്തില്‍ കോലിയേയും രോഹിത്തിനേയും ക്ലീന്‍ബൗള്‍ഡാക്കുന്ന ആദ്യ ബൗളറായി മാറാനും ഷഹീന് സാധിച്ചു.

ശുബ്മാന്‍ ഗില്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും വലിയ സ്‌കോര്‍ നേടാനായില്ല. 32 പന്തില്‍ 1 ബൗണ്ടറിയടക്കം 10 റണ്‍സാണ് ഗില്ലിന്റെ സമ്പാദ്യം. മണിക്കൂറില്‍ 147 കിലോമീറ്റര്‍ വേഗത്തിലെത്തിയ ഹാരിസ് റഊഫിന്റെ പന്തില്‍ ഗില്‍ ക്ലീന്‍ബൗള്‍ഡാവുകയായിരുന്നു. വലിയ തകര്‍ച്ചയെയാണ് ഇന്ത്യ മുന്നില്‍ക്കാണുന്നത്. നാല് മുന്‍നിര വിക്കറ്റുകള്‍ വീണതിനാല്‍ ഇഷാന്‍-ഹാര്‍ദിക് കൂട്ടുകെട്ടിലാണ് ടീമിന്റെ അവസാന പ്രതീക്ഷ. ഇടം കൈയന്‍ പേസര്‍മാര്‍ക്കെതിരേ ഇന്ത്യ മെച്ചപ്പെട്ടിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

പ്ലെയിങ് ഇലവന്‍ ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വിരാട് കോലി, ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

പാകിസ്താന്‍- ഫഖര്‍ സമാന്‍, ഇമാമുള്‍ ഹഖ്, ബാബര്‍ ആസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), ആഗ സല്‍മാന്‍, ഇഫ്തിഖാര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഷഹീന്‍ അഫ്രീഡി, നസീം ഷാ, ഹാരിസ് റൗഫ്.

Story first published: Saturday, September 2, 2023, 17:41 [IST]
Other articles published on Sep 2, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+