Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: ശ്രേയസ്, കോലി, ഇഷാന്‍! ക്യാച്ച് പിടിക്കെടോ, അനായാസ ക്യാച്ച് പാഴാക്കി- വിമര്‍ശനം

പല്ലെക്കെലെ: ഏഷ്യാ കപ്പിലെ നേപ്പാളിനെതിരായ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ആദ്യം പന്തെറിയുകയാണ്. മഴ ഭീഷണി നിലനില്‍ക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ആദ്യം പന്തെറിയാന്‍ തീരുമാനിക്കുകയായിരുന്നു. സൂപ്പര്‍ ഫോറിലെത്താന്‍ ഇന്ത്യക്ക് തോല്‍ക്കാതെ നോക്കണം. മഴക്ക് മുമ്പ് നേപ്പാളിനെ ഓള്‍ഔട്ടാക്കി വേഗത്തില്‍ ജയം നേടുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ആദ്യം പന്തെറിയാന്‍ തീരുമാനിച്ചത്.

ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ മുഹമ്മദ് ഷമിയുമായി ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ നേപ്പാളിനെ തകര്‍ക്കാനുള്ള അവസരം ലഭിച്ചെങ്കിലും നഷ്ടപ്പെടുത്തിയിരിക്കുകയാണ്. ആദ്യ ഓവര്‍ എറിഞ്ഞ മുഹമ്മദ് ഷമിയുടെ ഓവറിലെ അവസാന പന്തില്‍ നേപ്പാള്‍ ഓപ്പണര്‍ കുശാല്‍ ബൂര്‍ട്ടലിന്റെ ക്യാച്ച് ശ്രേയസ് അയ്യര്‍ നഷ്ടപ്പെടുത്തി. സെക്കന്റ് സ്ലിപ്പിലേക്കെത്തിയ പന്തിനെ കൈയിലാക്കാന്‍ ശ്രേയസിനെ സാധിക്കാതെ പോയപ്പോള്‍ രണ്ട് റണ്‍സും അവര്‍ ഓടിയെടുത്തു.

ആദ്യ ക്യാച്ച് നഷ്ടപ്പെടുത്തിയതിന്റെ ക്ഷീണം മാറുന്നതിന് മുമ്പുതന്നെ ഇന്ത്യക്ക് മറ്റൊരു തിരിച്ചടികൂടി ലഭിച്ചു. തൊട്ടടുത്ത ഓവര്‍ എറിയാനെത്തിയ മുഹമ്മദ് സിറാജ് ആദ്യ പന്തില്‍ത്തന്നെ ആസിഫ് ഷെയ്ഖിനെ വിരാട് കോലിയുടെ കൈയിലെത്തിച്ചു. ഷോര്‍ട്ട് കവറിലെത്തിയ പന്തിനെ അനായാസമായി കൈയിലൊതുക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ കോലിക്ക് പന്ത് കൈയിലാക്കാന്‍ സാധിക്കാതെ പോയി. തുടര്‍ച്ചയായ രണ്ട് പന്തുകളിലും ഇന്ത്യന്‍ താരങ്ങള്‍ ക്യാച്ച് കൈവിട്ടുവെന്നതാണ് എടുത്തു പറയേണ്ടത്.

അതും ക്യാച്ച് വിട്ട രണ്ട് പേരും സൂപ്പര്‍ ഫീല്‍ഡര്‍മാരുമാണ്. രണ്ട് ഓപ്പണര്‍മാരേയും പുറത്താക്കാനുള്ള അവസരം തുടക്കത്തിലേ ലഭിച്ചതാണ് ഇന്ത്യ കൈവിട്ടു കളഞ്ഞത്. മഴക്ക് മുമ്പ് നേപ്പാളിനെ പെട്ടെന്ന് ഓള്‍ഔട്ടാക്കാന്‍ ഇന്ത്യക്ക് സാധിക്കേണ്ടതായുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യ ഫീല്‍ഡിങ്ങിലും ശ്രദ്ധിക്കേണ്ടതായുണ്ട്. ദൗര്‍ഭാഗ്യവശാല്‍ ഇന്ത്യ രണ്ട് അനായാസ ക്യാച്ചുകള്‍ കൈവിട്ടു. ലൈഫ് ലഭിച്ചത് മുതലാക്കി ഭേദപ്പെട്ട തുടക്കം നേപ്പാളിന് ലഭിച്ചിട്ടുണ്ട്.

rohit sharma

ആദ്യത്തെ രണ്ട് ക്യാച്ചിന് പിന്നാലെ മൂന്നാമതും ഇന്ത്യ അനായാസ ക്യാച്ച് പാഴാക്കി. ഇത്തവണ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനാണ് ക്യാച്ച് കൈവിട്ടത്. മുഹമ്മദ് ഷമിയുടെ പന്തില്‍ ബൂര്‍ട്ടലിന്റെ അനായാസ ക്യാച്ച് ഇഷാന്‍ കൈവിട്ടു. ഇത് ബൗണ്ടറിയും പോയി. ഫീല്‍ഡിങ്ങില്‍ ഇന്ത്യ തീര്‍ത്തും നിറം മങ്ങുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. സ്‌റ്റൈലന്‍ രീതിയില്‍ ക്യാച്ചെടുക്കാന്‍ ശ്രമിച്ചതാണ് ഇഷാന് തിരിച്ചടിയായത്. എന്തായാലും ഇന്ത്യയുടെ മോശം ഫീല്‍ഡിങ് പ്രകടനത്തിന് പിന്നാലെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

പാകിസ്താന്റെ ബൗളിങ്ങിന് മുന്നില്‍ തകര്‍ന്നടിഞ്ഞ നേപ്പാളിനെ ഇന്ത്യന്‍ ബൗളര്‍മാരും തുടക്കത്തിലേ വിറപ്പിച്ചെങ്കിലും ഫീല്‍ഡര്‍മാര്‍ ഒപ്പം നില്‍ക്കാതിരുന്നതോടെ നിരാശപ്പെടേണ്ടി വന്നിരിക്കുകയാണ്. നേപ്പാള്‍ മികച്ച തുടക്കത്തോടെ മുന്നേറുന്നത് ഇന്ത്യയുടെ ദൗര്‍ബല്യം തുറന്നുകാട്ടുന്നതാണ്. പാകിസ്താനെതിരേ ഇനിയും മത്സരം വരാനിരിക്കെ ഇന്ത്യയുടെ നിലവിലെ ഫീല്‍ഡിങ് നിരാശപ്പെടുത്തുന്നതാണ്.

മുഹമ്മദ് സിറാജിനെ സിക്‌സറടക്കം പായിച്ച് ബൂര്‍ട്ടല്‍ വിറപ്പിച്ചു. ഇന്ത്യയുടെ ബൗളിങ് നിരയില്‍ ജസ്പ്രീത് ബുംറയുടെ അഭാവം വ്യക്തമാവുന്നുണ്ട്. ഇന്ന് മത്സരം പൂര്‍ത്തിയാക്കാനാവാതെ പോയിന്റ് പങ്കിട്ടാലും ഇന്ത്യക്ക് സൂപ്പര്‍ ഫോറിലെത്താനാവും. അതേ സമയം നേപ്പാളിനെ ഇന്ത്യയെ തോല്‍പ്പിച്ചാലെ സൂപ്പര്‍ ഫോറില്‍ സീറ്റ് നേടാന്‍ സാധിക്കൂ.

പ്ലേയിങ് 11: ഇന്ത്യ- രോഹിത് ശര്‍മ (ര), ശുബ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശാര്‍ദ്ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്

നേപ്പാള്‍- കുശാല്‍ ബൂര്‍ട്ടല്‍, ആസിഫ് ഷെയ്ഖ്, രോഹിത് പൗഡെല്‍, സോംപാല്‍ കാമി, ഗുല്‍സന്‍ ജാ, ബീം ഷാര്‍ക്കി, ദീപേന്ദ്ര സിങ് എയ്‌റേ, കുശാല്‍ മല്ല, സന്ദീപ് ലാമിച്ചാനെ, കരണ്‍ കെസി, ലളിത് രാജ്ബന്‍ഷി

Story first published: Monday, September 4, 2023, 15:44 [IST]
Other articles published on Sep 4, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+