Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: കോലിക്കായി ആര്‍പ്പ് വിളിച്ച് ഫാന്‍സ്, അശ്ലീല ആംഗ്യം കാട്ടി ഗംഭീര്‍- രൂക്ഷ വിമര്‍ശനം

പല്ലെക്കെലെ: ഏഷ്യാ കപ്പില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ ഇന്ത്യ സൂപ്പര്‍ ഫോറില്‍ ഇടം നേടിയിരിക്കുകയാണ്. പാകിസ്താനെതിരായ മത്സരം മഴമൂലം ഉപേക്ഷിക്കുകയും ഓരോ പോയിന്റ് പങ്കിടുകയും ചെയ്തു. എന്നാല്‍ നേപ്പാളിനെതിരായ മത്സരത്തില്‍ 10 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയത്തോടെ ഇന്ത്യ സൂപ്പര്‍ ഫോര്‍ ടിക്കറ്റെടുക്കുകയായിരുന്നു. പാകിസ്താനെതിരേ നിറം മങ്ങിയ ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ നേപ്പാളിനെതിരേ മിടുക്കുകാട്ടി.

സൂപ്പര്‍ ഫോറിലെ ഇന്ത്യയുടെ മത്സരം പാകിസ്താനെതിരേ 10ാം തീയ്യതി നടക്കാന്‍ പോവുകയാണ്. ഇപ്പോഴിതാ ഇന്ത്യ-പാക് ആദ്യ മത്സരത്തിനിടെ നടന്ന ഒരു സംഭവം വൈറലായി മാറിയിരിക്കുകയാണ്. ഇന്ത്യയുടെ മുന്‍ ഓപ്പണറും സൂപ്പര്‍ താരവുമായ ഗൗതം ഗംഭീറും ആരാധകരും തമ്മില്‍ നടന്ന സംഭവമാണ് വൈറലായി മാറിയിരിക്കുന്നത്. ഏഷ്യാ കപ്പില്‍ കമന്റേറ്ററായും അവതാരകനായും ഗംഭീര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഇന്ത്യ-പാക് മത്സരത്തിന് ശേഷം മൈതാനത്ത് നിന്ന് മീഡിയാ റൂമിലേക്ക് ഗംഭീര്‍ നടന്നുപോകവേ ഒരു കൂട്ടം ആരാധകര്‍ കോലി കോലി മുദ്രാവാക്യം മുഴക്കുകയായിരുന്നു. കോലിയും ഗംഭീറും തമ്മിലുള്ള അഭിപ്രായ ഭിന്നത എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതുകൊണ്ടുതന്നെ ഗംഭീറിനെ പ്രകോപിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ തന്നെയാണ് കോലി മുദ്രാവാക്യം ഈ ആരാധകര്‍ മുഴക്കിയത്. തന്നെ ലക്ഷ്യം വെച്ചുള്ള മുദ്രാവാക്യമാണിതെന്ന് ഗംഭീറിന് മനസിലാവുകയും ചെയ്തു.

അതുകൊണ്ടുതന്നെ നടുവിരല്‍ ഉയര്‍ത്തിക്കാട്ടിയാണ് ഗംഭീര്‍ ആരാധകരോട് പ്രതികരിച്ചത്. ഇത് അവര്‍ മൊബൈലില്‍ ചിത്രീകരിക്കുകയും ചെയ്തതോടെ വീഡിയോ വൈറലായി മാറി. രൂക്ഷ വിമര്‍ശനമാണ് ഗംഭീറിനെതിരേ ഉയരുന്നത്. അദ്ദേഹത്തെപ്പോലൊരു താരം ഇത്തരത്തില്‍ ആരാധകരോട് പെരുമാറാന്‍ പാടില്ലായിരുന്നുവെന്നും രാഷ്ട്രീയമായ പദവിയുള്ളയാളെന്ന നിലയില്‍ ഗംഭീര്‍ അല്‍പ്പം കൂടി ക്ഷമയോടെ പെരുമാറാന്‍ പഠിക്കണമെന്നുമാണ് ആരാധകര്‍ പറയുന്നത്.

virat kohli

ഐപിഎല്ലില്‍ ഗംഭീര്‍ കെകെആര്‍ നായകനായിരിക്കെയാണ് കോലിയുമായി ആദ്യമായി ഉടക്കുന്നത്. അന്ന് കൈയാങ്കളിയിലേക്ക് കാര്യങ്ങള്‍ എത്തി. അവസാന ഐപിഎല്‍ സീസണിലും കോലിയും ഗംഭീറും ഏറ്റുമുട്ടി. കോലി ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ മെന്ററാണ്. കോലി ലഖ്‌നൗ താരങ്ങളുമായി ഉടക്കിയത് ഗംഭീര്‍ ഏറ്റുപിടിക്കുകയായിരുന്നു. പാകിസ്താനെതിരായ മത്സരത്തില്‍ കോലിക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നില്ല.

നാല് റണ്‍സുമായാണ് കോലി പുറത്തായത്. ഇതിനെ ഗംഭീര്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. 'കോലി കളിച്ചത് ഒരു ഷോട്ട് അല്ലെന്നും ഷഹീന്‍ അഫ്രീദിയെപ്പോലൊരു താരത്തെ നേരിടുമ്പോള്‍ അല്‍പ്പം കൂടി ശ്രദ്ധിക്കണമെന്നും കോലിയുടെ അനാവശ്യ ഷോട്ടായിരുന്നു അത്' എന്നെല്ലാമാണ് ഗംഭീര്‍ പ്രതികരിച്ചത്. ഇതും കോലി ആരാധകരെ പ്രകോപിപ്പിക്കാന്‍ കാരണമായി. ഗംഭീര്‍ അശ്ലീല ആംഗ്യം കാട്ടുന്ന വീഡിയോ വൈറലായതോടെ ഗംഭീര്‍ വിശദീകരണവുമായി രംഗത്തുമെത്തി.

ഇന്ത്യക്കെതിരേ മോശമായി പറയുന്നത് കേള്‍ക്കുമ്പോള്‍ ആത്മാഭിമാനമുള്ള ഇന്ത്യക്കാരനെന്ന നിലയില്‍ പ്രതികരിക്കുമെന്നാണ് ഗംഭീര്‍ പറഞ്ഞത്. എന്നാല്‍ കോലിയെ പ്രശംസിക്കുന്ന മുദ്രാവാക്യം കേട്ട് ഗംഭീര്‍ പ്രകോപിതനായതാണെന്നും ഇന്ത്യക്കെതിരേ ആരാധകര്‍ യാതൊന്നും പറഞ്ഞിട്ടില്ലെന്നും വീഡിയോയില്‍ നിന്ന് വ്യക്തമാണ്. ഇന്ത്യ-പാക് പോരാട്ടം വളരെ സമ്മര്‍ദ്ദം നിറഞ്ഞതാണെങ്കിലും രണ്ട് രാജ്യങ്ങളെ താരങ്ങളും തമ്മില്‍ നല്ല സൗഹൃദത്തിലാണുള്ളത്.

ഇന്ത്യ-പാക് മത്സരശേഷം ഇന്ത്യന്‍ താരങ്ങളും പാക് താരങ്ങളും ഏറെ നേരം സംസാരിക്കുകയും തമാശകള്‍ പറഞ്ഞ് ചിരിക്കുകയും ചെയ്തു. പ്രധാനമായും വിരാട് കോലിയും പാക് താരങ്ങളും തമ്മിലാണ് സംസാരിച്ചത്. ഇതിനെയും ഗംഭീര്‍ വിമര്‍ശിച്ചിരുന്നു. പാക് താരങ്ങളോട് കളത്തിനകത്തും പുറത്തും അധികം സൗഹൃദം വേണ്ടെന്ന തരത്തിലാണ് ഗംഭീര്‍ പ്രതികരിച്ചത്. ഇത് വൈറലാവുകയും ചെയ്തിരുന്നു. പാക് താരങ്ങളോട് നിരന്തരം ഉടക്കിയിരുന്ന താരമാണ് ഗംഭീര്‍.

പാകിസ്താന്റെ പല മുന്‍ താരങ്ങളും ഗംഭീറിന്റെ മാനസിക നില ശരിയല്ലെന്നടക്കം പരസ്യമായി പ്രതികരിച്ചിട്ടുണ്ട്. എന്തായാലും അശ്ലീല ആംഗ്യം കാട്ടിയതിന്റെ വീഡിയോ വൈറലായത് ഗംഭീറിന് വലിയ നാണക്കേടായി മാറിയിട്ടുണ്ടെന്ന കാര്യം ഉറപ്പാണ്.

Story first published: Tuesday, September 5, 2023, 10:43 [IST]
Other articles published on Sep 5, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+