Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: രോഹിത് അല്ലാതെ മറ്റേത് ക്യാപ്റ്റന്‍ ഇതു ചെയ്യും? ഗംഭീര നീക്കം, വാഴ്ത്തി ഫാന്‍സ്

ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ എട്ടാം കിരീടത്തിനു പിന്നാലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ വാനോളം പുകഴ്ത്തുകയാണ് ഫാന്‍സ്. ശ്രീലങ്കയുമായുള്ള ഫൈനലില്‍ അദ്ദേഹത്തിന്റെ ഒരു നീക്കമാണ് ആരാധകരുടെ മനസ്സ് കീഴടക്കിയത്. റണ്‍ചേസില്‍ തന്റെ ഓപ്പണിങ് സ്ഥാനം ഇടംകൈയന്‍ താരം ഇഷാന്‍ കിഷനു രോഹിത് വിട്ടുനല്‍കിയതിനെയാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രശംസിക്കുന്നത്.

51 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യം ഇന്ത്യ പിന്തുടരവെ സ്ഥിരം ഓപ്പണിങ് ജോടികളായ രോഹിത്തും ശുഭ്മന്‍ ഗില്ലും ക്രീസിലെത്തുമെന്നായിരുന്നു എല്ലാവരും ഉറപ്പിച്ചത്. പക്ഷെ തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് രോഹിത്തിനു പകരം ഇഷാന്‍ ഓപ്പണറായി ക്രീസിലെത്തിയത്. 18 ബോളില്‍ നിന്നും മൂന്നു ഫോറുള്‍പ്പെടെ പുറത്താവാതെ 23 റണ്‍സുമായി ഇഷാന്‍ തന്റെ റോള്‍ ഭംഗിയാക്കുകയും ചെയ്തു.

ROHIT GILL

ടൂര്‍ണമെന്റില്‍ ഇതാദ്യമായിട്ടായിരുന്നു ഇഷാന് ഒരു കളിയില്‍ തന്റെ ഫേവറിറ്റ് പൊസിഷനായ ഓപ്പണിങില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത്. നേരത്തേ നടന്ന മല്‍സരങ്ങളില്ലൊം താരം മധ്യനിരയിലായിരുന്നു കളിച്ചത്. പക്ഷെ ഫൈനലില്‍ ഇഷാനു വേണ്ടി രോഹിത് വഴിമാറിക്കൊടുക്കുകയായിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് എത്ര മാത്രം നിസ്വാര്‍ഥനാണെന്നു ഇതു തെളിയിക്കുന്നതായി ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഫൈനലില്‍ ശുഭ്മന്‍ ഗില്ലും ഇഷാന്‍ കിഷനുമാണ് റണ്‍ ചേസില്‍ ഇന്ത്യക്കു വേണ്ടി ഓപ്പണര്‍മാരായി കളിച്ചത്. രോഹിത് ശര്‍മയ്ക്കു വേണമെങ്കില്‍ ഓപ്പണറായി ക്രീസിലേക്കു വന്ന് പുറത്താവാതെ നിന്ന് തന്റെ ശരാശരി ഉയര്‍ത്തുകയും ടീമിന്റെ വിജയറണ്‍സ് കുറിക്കുകയും ചെയ്യാമായിരുന്നു. പക്ഷെ അദ്ദേഹം അതു ചെയ്തില്ല. പകരം ടീമിനെ വിജയിപ്പിക്കാനുള്ള ദൗത്യം യുവതാരങ്ങളെ ഏല്‍പ്പിക്കുകയായിരുന്നുവെന്നും ആരാധകര്‍ കുറിക്കുന്നു.

ISHAN KISHAN

രോഹിത് ശര്‍മ ഫൈനലില്‍ തന്റെ ഓപ്പണിങ് സ്ഥാനം ഇഷാന്‍ കിഷനു വിട്ടുനല്‍കി. ഇഷാനു മതിയായ ഗെയിം സമയം ലഭിക്കുവാനും അതുവഴി അദ്ദേഹത്തിനു കൂടുതല്‍ ആത്മവിശ്വാസം ലഭിക്കുന്നതിനും വേണ്ടിയായിരുന്നു ഇത്. ഇതാണ് യഥാര്‍ഥ ക്യാപ്റ്റനും ലീഡറുമെന്നും ആരാധകര്‍ പ്രശംസിച്ചു.

ഏഷ്യാ കപ്പ് ഫൈനലില്‍ ടീമിന്റെ വിജയ റണ്‍സ് കുറിച്ച് ഹീറോയാവാനുള്ള അവസരം രോഹിത് ശര്‍മ വേണ്ടെന്നു വയ്ക്കുകയായിരുന്നു. ഇത്രയും നിസ്വാര്‍ഥനായ ക്യാപ്റ്റനെ എവിടെ കാണാന്‍ സാധിക്കും? എല്ലായ്‌പ്പോഴും ടീമിന്റെ ഭാഗത്തു നിന്നും ചിന്തിക്കുന്ന ക്യാപ്റ്റനാണ് രോഹിത്തെന്നും ആരാധകര്‍ വിലയിരുത്തി.

Story first published: Sunday, September 17, 2023, 23:25 [IST]
Other articles published on Sep 17, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+