Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: വല്ലാത്ത മറവി തന്നെ, രോഹിത്തിന് പറ്റിയത് വലിയ അമളി! പരിഹസിച്ച് ആരാധകര്‍

കൊളംബോ: ഏഷ്യാ കപ്പില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ കിരീടം ചൂടിയിരിക്കുകയാണ്. ഫൈനലില്‍ ശ്രീലങ്കയെ 10 വിക്കറ്റിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 15.2 ഓവറില്‍ 50 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 6.1 ഓവറില്‍ 51 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. ശ്രീലങ്കയുടെ തട്ടകത്തില്‍ 10 വിക്കറ്റിന്റെ വമ്പന്‍ ജയമാണ് ഇന്ത്യ നേടിയത്. ഇതോടെ ഏകദിന ലോകകപ്പിന് മുമ്പ് ഇന്ത്യയുടെ കിരീട പ്രതീക്ഷകള്‍ സജീവമായിരിക്കുകയാണ്.

ഇന്ത്യയുടെ കിരീട ആഘോഷം കഴിഞ്ഞ് ഇന്നലെ രാത്രി തന്നെ ശ്രീലങ്കയില്‍ നിന്ന് ടീം മുംബൈയിലേക്ക് പുറപ്പെട്ടിരുന്നു. ഇന്നലെ ടീം ഹോട്ടല്‍ വിടാന്‍ നേരം രസകരമായൊരു സംഭവം ഉണ്ടായിരിക്കുകയാണ്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ മറവി കാരണം ഇന്ത്യന്‍ താരങ്ങളുടെ യാത്ര വൈകിയ സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇന്ത്യന്‍ ടീം ബസില്‍ കയറിയപ്പോഴാണ് രോഹിത്ത് പാസ്‌പോര്‍ട്ട് മറന്നത് ഓര്‍ക്കുന്നത്.

ഇതിന് ശേഷം താരങ്ങള്‍ കാത്തിരിക്കുകയും റൂം സ്റ്റാഫ് പോയി രോഹിത്തിന്റെ പാസ്‌പോര്‍ട്ട് തിരിച്ചുകൊണ്ടുവന്ന് കൊടുക്കുകയുമായിരുന്നു. ഇതിന് ശേഷമാണ് ഇന്ത്യന്‍ ടീം യാത്ര പുറപ്പെട്ടത്. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ രോഹിത്തിനെതിരേ വലിയ പരിഹാസമാണ് ഉയരുന്നത്. രോഹിത്തിന്റെ മറവി വല്ലാത്തത് തന്നെയാണെന്നാണ് ആരാധകര്‍ പറയുന്നത്. നേരത്തെ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി രോഹിത് ശര്‍മയുടെ മറവിയെക്കുറിച്ച് പറഞ്ഞിരുന്നു.

ഇന്ത്യന്‍ ടീമില്‍ ഏറ്റവും മറവിയുള്ളത് രോഹിത്തിനാണെന്നാണ് അന്ന് കോലി പറഞ്ഞത്. ഐപാഡും മൊബൈല്‍ ഫോണും പാസ്‌പോര്‍ട്ടും പോലും നേരത്തെ രോഹിത് മറന്നുവെച്ചിട്ടുണ്ടെന്നാണ് 2017ല്‍ കോലി പറഞ്ഞത്. അന്ന് കോലി പറഞ്ഞത് തമാശയായിട്ടായിരുന്നെങ്കിലും ഇന്നത് സത്യമായിരിക്കുകയാണ്. പാസ്‌പോര്‍ട്ട് പോലും രോഹിത് മറന്നുവെച്ചുവെന്നതാണ് കൗതുകം. രോഹിത്തിന്റെ മറവിയെ ട്രോളി നിരവധി പോസ്റ്റുകളാണ് ഉയരുന്നത്.

rohit, india

ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ അഞ്ച് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങിയത്. ടോസിന് ശേഷം അവതാരകന്‍ ഇന്ത്യന്‍ ടീമിലെ മാറ്റങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ കൃത്യമായി പറയാന്‍ രോഹിത്തിനായില്ല. അത് മറന്ന് പോയിയെന്നാണ് രോഹിത് പറഞ്ഞത്. ഇത്തരത്തില്‍ രോഹിത്തിന്റെ മറവിയുമായി ബന്ധപ്പെട്ട് നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതെല്ലാം വലിയ കൗതുകമുണ്ടാക്കുന്നതുമാണ്. രോഹിത്തിന്റെ മറവികളുടെ കഥ കൗതുകകരമാണെങ്കിലും ക്യാപ്റ്റന്‍സിയില്‍ ഈ മറവി ഒരിക്കലും ബാധിച്ചിട്ടില്ല.

ഏഷ്യാ കപ്പിലൂടെ ചരിത്ര നേട്ടത്തിലേക്കാണ് ഇന്ത്യ എത്തിയിരിക്കുന്നത്. രോഹിത്തിന് കീഴില്‍ ഇത് രണ്ടാം തവണയാണ് ഇന്ത്യ ഏഷ്യാ കപ്പ് നേടുന്നത്. 2018ലായിരുന്നു ആദ്യം രോഹിത്തിന് കീഴില്‍ ഇന്ത്യ കപ്പടിച്ചത്. രണ്ടാം തവണയും ഇന്ത്യയെ കിരീടത്തിലേക്കെത്തിച്ചതോടെ ഏഷ്യാ കപ്പില്‍ ഇന്ത്യയെ രണ്ട് തവണ ചാമ്പ്യന്മാരാക്കിയ ധോണിയുടേയും മുഹമ്മദ് അസ്ഹറുദ്ദീന്റെയും റെക്കോഡിനൊപ്പമെത്താനും രോഹിത്തിന് സാധിച്ചു.

ചരിത്രത്തിലാദ്യമായാണ് ഏകദിനത്തില്‍ എതിരാളിയെ ഇന്ത്യ 50 റണ്‍സില്‍ ഓള്‍ഔട്ടാക്കുന്നത്. അതും രോഹിത്തിന്റെ ക്യാപ്റ്റന്‍സിയിലാണ്. മറ്റൊരു ഇന്ത്യന്‍ നായകനുമില്ലാത്ത നേട്ടമാണ് രോഹിത് നേടിയെടുത്തിരിക്കുന്നത്. നായകനെന്ന നിലയില്‍ ബാറ്റുകൊണ്ടും മുന്നില്‍ നിന്ന് നയിക്കാന്‍ രോഹിത്തിന് സാധിച്ചു. ഹാട്രിക് അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ രോഹിത്തിന്റെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് ഇത്തവണത്തെ ഏഷ്യാ കപ്പില്‍ കണ്ടത്.

ഏകദിന ലോകകപ്പ് വരാനിരിക്കെ രോഹിത് ശര്‍മയുടെ നായക മികവും ബാറ്റിങ് പ്രകടനവും ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നു. 2011 ആവര്‍ത്തിച്ച് ഇത്തവണയും ഇന്ത്യന്‍ മണ്ണില്‍ കപ്പിലേക്കെത്താന്‍ ഇന്ത്യക്ക് സാധിക്കുമോയെന്ന് കണ്ടറിയാം. നിലവിലെ ഇന്ത്യന്‍ താരങ്ങളുടെ ഫോം ഇന്ത്യക്ക് വലിയ കിരീട പ്രതീക്ഷ നല്‍കുന്നതാണ്.

Story first published: Monday, September 18, 2023, 10:45 [IST]
Other articles published on Sep 18, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+