ഏഷ്യാ കപ്പില്‍ കുഞ്ഞന്‍ ടീമായ നേപ്പാളിനെതിരേ ക്യാച്ചുകള്‍ കളഞ്ഞു കുളിച്ച് നാണംകെട്ടിരിക്കുകയാണ് ടീം ഇന്ത്യ. ആദ്യത്തെ അഞ്ചോവറിനുള്ളില്‍ തന്നെ മൂന്നു അനായാസ ക്യാച്ചുകളാണ് ഇന്ത്യയില്‍ നിന്നും വഴുതിപ്പോയത്. ഇവയില്‍ രണ്ടെണ്ണം സൂപ്പര്‍ ഫീല്‍ഡര്‍മാരായ വിരാട് കോലിയും ശ്രേയസ് അയ്യരുമാണ് നഷ്ടപ്പെടുത്തിയതെങ്കില്‍ ഒരെണ്ണം വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനും താഴെയിടുകയായിരുന്നു. ക്യാച്ചിങില്‍ ടീമിന്റെ ഈ മോശം പ്രകടനം ലോകകപ്പ് അടുക്കവെ ഇന്ത്യയെ ആശങ്കയിലാക്കിയിരിക്കുകയാണ്.
ലോകകപ്പ് പോലെയൊരു ടൂര്‍ണമെന്റില്‍ ഈ തരത്തില്‍ ക്യാച്ചുകള്‍ പാഴാക്കിയാല്‍ അതിനു വലിയ വിലയായിരിക്കും ടീമിനു നല്‍കേണ്ടായി വരിക. അതിനിടെ 2019ലെ കഴിഞ്ഞ ഐസിസിയുടെ ഏകദിന ലോകകപ്പിനു ശേഷം നാലു വര്‍ഷത്തിനിടെയുള്ള കണക്കുകള്‍ പുറത്തുവന്നപ്പോള്‍ ക്യാച്ചിങിന്റെ കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം ഞെട്ടിക്കുന്നതാണ്.

ഏകദിനത്തില്‍ ടീമുകളുടെ ക്യാച്ചിങ് കാര്യക്ഷമത നോക്കുകയാണെങ്കില്‍ 10 ടീമുകളില്‍ ഒമ്പതാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. 75.1 ശതമാനം മാത്രമാണ് ഇന്ത്യന്‍ ടീമിന്റെ ക്യാച്ചിങ് മിടുക്ക്. അഫ്ഗാനിസ്താന്‍ (71.2) മാത്രമ പിന്നിലുള്ളൂവെന്നത് ക്യാച്ചിങിന്റെ കാര്യത്തില്‍ ഇന്ത്യയുടെ പ്രകടനം എത്ര മാത്രം പരിതാപകരമാണെന്നതു അടിവരയിടുന്നു.
ക്യാച്ചിങ് ശേഷിയുടെ കാര്യത്തില്‍ നമ്പര്‍ വണ്‍ സ്ഥാനത്തു നില്‍ക്കുന്നത് നിവലിലെ ലോക ചാംപ്യന്‍മാര്‍ കൂടിയായ ഇംഗ്ലണ്ടാണ്. 82.8 ആണ് നിലവില്‍ ഇംഗ്ലീഷ് ടീമിന്റെ ക്യാച്ചിങ് കാര്യക്ഷമത. ഫീല്‍ഡിങിന്റെ കാര്യത്തില്‍ മോശമെന്നു എല്ലാവരും പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്ന പാകിസ്താന്‍ ടീമാണ് ഈ ലിസ്റ്റില്‍ ഞെട്ടിച്ചു കളഞ്ഞത്.
ഇംഗ്ലണ്ടിനു പിറകില്‍ രണ്ടാംസ്ഥാനത്ത് പാകിസ്താനാണെന്നത് ഏറ്റവും വലിയ സര്‍പ്രൈസ്. 81.6 ശതമാനമാണ് പാക് ടീച്ച് ക്യാച്ചിങ് ശേഷി. 80.9 ശതമാനം ക്യാച്ചിങ് കാര്യക്ഷമതയുള്ള നൂസിലാന്‍ഡാണ് മൂന്നാംസ്ഥാനത്തുളളത്. 80ന് മുകളില്‍ ശരാശരിയുള്ള ടീമുകളും ആദ്യത്തെ മൂന്നു സ്ഥാനക്കാര്‍ മാത്രമാണ്.
ഏഷ്യന്‍ ചാംപ്യന്‍മാരായ ശ്രീലങ്കയാണ് ലിസ്റ്റില്‍ നാലംസ്ഥാനത്ത്. അവരുടെ ക്യാച്ചിങ് കാര്യക്ഷമത 78.8 ശതമാനമാണ്. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീല്‍ഡിങ് ടീമുകളിലൊന്നായ ഓസ്‌ട്രേലിയക്കു അഞ്ചാംസ്ഥാനം മാത്രമേയുള്ളൂവെന്നതാണ് കൗതുകകരമായ കാര്യം. 78.5 ശതമാനമാണ് ഓസീസിന്‍റെ ക്യാച്ചിങ് കാര്യക്ഷമത.
വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, സൗത്താഫ്രിക്ക എന്നീ ടീമുകളാണ് ഓസീസിനു പിറകിലായി ആറു മുതല്‍ എട്ടു വരെ സ്ഥാനങ്ങളിലുള്ളത്. 77.9 ശതമാനമാണ് വിന്‍ഡീസിന്റെ ക്യാച്ചിങ് കാര്യക്ഷമത. ബംഗ്ലാദേശിന്റേത് 75.8ഉം സൗത്താഫ്രിക്കയുടേത് 75.6ഉം ആണ്.

നേപ്പാളുമായുള്ള ഇന്ത്യയുടെ ഏഷ്യാ കപ്പ് മല്‍സരത്തിലേക്കു വന്നാല്‍ ആദ്യ ഓവറിലെ അവസാന ബോളിലായിരുന്നു ആദ്യത്തെ ക്യാച്ച് പാഴാക്കിയത്. മുഹമ്മദ് ഷമിയായിരുന്നു നിര്‍ഭാഗ്യവാനായ ബൗളര്‍. കുശാല്‍ ബുര്‍ട്ടലിന്റെ ബാറ്റില്‍ എഡ്ജായ ബോള്‍ ആദ്യ സ്ലിപ്പിലേക്കു വരികയായിരുന്നു. ശ്രേയസ് അയ്യരുടെ കൈകളിലേക്കായിരുന്നു ബോള്‍ വന്നത്. പക്ഷെ അദ്ദേഹത്തിനു അതു പിടിയിലൊതുക്കാനായില്ല.
മുഹമ്മദ് സിറാജ് എറിഞ്ഞ തൊട്ടടുത്ത ഓവറിലെ ആദ്യ ബോള്‍ ഒരു സിംപിള്‍ ക്യാച്ച് കോലി താഴെയിട്ടു. ഇത്തവണ ആസിഫ് ഷെയ്ഖിനായിരുന്നു ജീവന്‍ തിരിച്ചുകിട്ടിയത്. ഓഫ് സ്റ്റംപിനു പുറത്തേക്കു പോയ ബോളില്‍ താരത്തിന്റെ ഷോട്ട് കവര്‍ പോയിന്റില്‍ കോലിയുടെ കൈകളിലേക്കു കൃത്യമായിരുന്നു. പക്ഷെ അവിശ്വസനീയമാം വിധം അദ്ദേഹം അതു നഷ്ടപ്പെടുത്തുകയായിരുന്നു.
അഞ്ചാം ഓവറിലെ രണ്ടാമത്തെ ബോളില്‍ വിക്കറ്റിനു പിന്നില്‍ ഇഷാനും പിഴച്ചു. ഷമിയായിരുന്നു ഒരിക്കല്‍ക്കൂടി അര്‍ഹിച്ച വിക്കറ്റ് ലഭിക്കാതെ പോയ ബൗളര്‍. പുള്‍ ഷോട്ടിനു ശ്രമിച്ച ബുര്‍ട്ടലിന്റെ ഗ്ലൗസില്‍ എഡ്ജായ ബോള്‍ ഇഷാന് പിടിക്കാവുന്നതായിരുന്നു. പക്ഷെ താരം അതു നഷ്ടപ്പെടുത്തിയപ്പോള്‍ വിക്കറ്റ് കൈവിടുക മാത്രമല്ല അനാവശ്യ ബൗണ്ടറിയും ഇന്ത്യ വിട്ടുകൊടുത്തു.