Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ASIA CUP: വഴിയടഞ്ഞിട്ടില്ല, ഇന്ത്യന്‍ ടീമിലേക്ക് സര്‍പ്രൈസ് എന്‍ഡ്രി ലഭിച്ചേക്കും- നാല് പേരിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ അവസാനിച്ചിരിക്കുകയാണ്. പതിവ് തെറ്റിക്കാതെ ഇന്ത്യന്‍ ക്രിക്കറ്റിന് വലിയ പ്രതീക്ഷ നല്‍കുന്ന ചില യുവതാരങ്ങള്‍ ഇത്തവണയും വളര്‍ന്നുവന്നിട്ടുണ്ട്. ഭാവിയില്‍ ഇന്ത്യയുടെ നട്ടെല്ലായി മാറിയേക്കുമെന്ന് തോന്നിപ്പിക്കുന്ന ചില പ്രതിഭകളാണ് തിലക് വര്‍മയും യശ്വസി ജയ്‌സ്വാളും റിങ്കു സിങ്ങുമെല്ലാം. ഇവരെല്ലാം അധികം വൈകാതെ ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്താന്‍ സാധ്യതയുള്ളവരാണ്.

ഇവരുടെ ഇന്ത്യന്‍ ടീമിലേക്കുള്ള വരവ് ഏറെക്കുറെ ഉറപ്പാണെന്ന് തന്നെ പറയാം. ഏകദിന ലോകകപ്പിന് മുമ്പ് ഏഷ്യാ കപ്പ് നടക്കാനിരിക്കെ പുതുമുഖങ്ങളായി ഇവരില്‍ പലരേയും കണ്ടേക്കാം. എന്നാല്‍ ആരാധകര്‍ പ്രതീക്ഷിക്കാത്ത ചില താരങ്ങള്‍ ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീമിലേക്കെത്തിയേക്കും. കരിയര്‍ അവസാനിച്ചുവെന്ന് പലരും കരുതിയിടത്തുനിന്ന് ദേശീയ ടീമിലേക്ക് തിരിച്ചുവരവ് നടത്താന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

mohit sharma

മോഹിത് ശര്‍മയാണ് പട്ടികയിലെ ഒന്നാമന്‍. ഇത്തവണത്തെ ഐപിഎല്ലില്‍ ഗംഭീര പ്രകടനമാണ് താരം കാഴ്ചവെച്ചത്. 14 മത്സരത്തില്‍ നിന്ന് 27 വിക്കറ്റാണ് അദ്ദേഹം സ്വന്തമാക്കിയത്. അതില്‍ ഒരു അഞ്ച് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. ഇന്ത്യന്‍ പിച്ചുകളില്‍ സ്ലോ കട്ടറുകളിലൂടെ വിക്കറ്റ് നേടാന്‍ മോഹിത്ത് മിടുക്കനാണ്. ഈ കഴിവ് നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിക്കാന്‍ ഈ സീസണില്‍ അദ്ദേഹത്തിന് സാധിച്ചു.

ജസ്പ്രീത് ബുംറ പരിക്കിന്റെ പിടിയില്‍ തുടരുകയും ഏഷ്യാ കപ്പ് കളിക്കാതിരിക്കുകയും ചെയ്താല്‍ ഇന്ത്യ മോഹിത്തിനെ ടീമിലേക്ക് പരിഗണിക്കാന്‍ സാധ്യതയുണ്ട്. ഏഷ്യാ കപ്പില്‍ തിളങ്ങിയാല്‍ ലോകകപ്പ് ടീമിലേക്കും മോഹിത്തിന് വിളിയെത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. രണ്ടാമത്തെ താരം ശിഖര്‍ ധവാനാണ്. ഇന്ത്യയുടെ ഇടം കൈയന്‍ ഓപ്പണറുടെ ദേശീയ കരിയര്‍ അവസാനിച്ചുവെന്ന് കരുതുന്നവരാണ് കൂടുതലും.

എന്നാല്‍ ഇന്ത്യ ഏഷ്യാ കപ്പിലേക്ക് ധവാനെ തിരിച്ചുവിളിച്ചാലും അത്ഭുതമില്ല. ഈ സീസണിലെ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ നായകനായിരുന്നു ധവാന്‍. 11 മത്സരത്തില്‍ നിന്ന് 373 റണ്‍സാണ് ധവാന്‍ നേടിയത്. പരിക്ക് തളര്‍ത്തിയില്ലായിരുന്നെങ്കില്‍ 500ന് മുകളിലേക്ക് ധവാന്റെ സ്‌കോര്‍ പോകുമായിരുന്നു. മികച്ച പ്രകടനം തന്നെയാണ് ധവാന്‍ ഇത്തവണ കാഴ്ചവെച്ചത്. അതുകൊണ്ട് തന്നെ ധവാനെ ഇന്ത്യ തിരിച്ചുവിളിക്കാനും സാധ്യതയുണ്ട്.

ശിവം ദുബെയാണ് മറ്റൊരാള്‍. ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം മധ്യനിരയില്‍ തിളങ്ങിയ ദുബെയെ ഏഷ്യാ കപ്പ് കളിപ്പിച്ചില്ലെങ്കിലും അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലേക്ക് ഇന്ത്യ പരിഗണിച്ചേക്കും. സ്പിന്നിനെ അനായാസമായി സിക്‌സര്‍ പറത്തുന്ന താരമാണ് ദുബെ. 35 സിക്‌സാണ് ഈ സീസണില്‍ താരം പറത്തിയത്. തന്റെ കൈക്കരുത്തിനെ നന്നായി അദ്ദേഹം ഉപയോഗപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ ദുബെയും തിരിച്ചുവരാന്‍ സാധ്യതയുണ്ട്.

shivam dube

2024ലെ ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് കൂടുതല്‍ പവര്‍ഹിറ്റര്‍മാരെ ഇന്ത്യക്ക് വളര്‍ത്തേണ്ടതായുണ്ട്. ദുബെ ഇടം കൈയനാണെന്നതാണ് മറ്റൊരു സവിശേഷത. അതുകൊണ്ട് തന്നെ ദുബെയെ ഇന്ത്യ പിന്തുണച്ചേക്കും. ഒരിക്കല്‍ യുവരാജ് സിങ്ങിന്റെ പകരക്കാരനെന്ന് എല്ലാവരും വാഴ്ത്തിയ താരമാണ് ദുബെ. ഇത്തവണ സിഎസ്‌കെയോടൊപ്പം അത്ഭുത പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്.

മറ്റൊരു താരം വിജയ് ശങ്കറാണ്. 2019 ലോകകപ്പിലെ ഇന്ത്യയുടെ ത്രീഡി താരം പിന്നീട് മോശം പ്രകടനം നടത്തി ടീമില്‍ നിന്ന് പുറത്തായി. എന്നാല്‍ തമിഴ്‌നാടുകാരനായ വിജയ് ഇത്തവണ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം വെടിക്കെട്ട് ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. 14 മത്സരത്തില്‍ നിന്ന് 301 റണ്‍സാണ് താരം നേടിയത്. മെല്ലപ്പോക്ക് ബാറ്റ്‌സ്മാനെന്ന വിമര്‍ശനം നേരിട്ടിരുന്ന വിജയ് ഈ സീസണില്‍ 160ന് മുകളില്‍ സ്‌ട്രൈക്കറേറ്റിലാണ് തിളങ്ങിയത്.

ഇന്ത്യ ടീമിലേക്ക് വിജയിയെ തിരികെ കൊണ്ടുവന്നാലും അതിശയപ്പെടാനാവില്ല. പ്രധാന മത്സരങ്ങളിലെല്ലാം നന്നായി ബാറ്റു ചെയ്ത വിജയി വിമര്‍ശകരുടെ വായടപ്പിച്ചിരുന്നു. എന്നാല്‍ താരം പന്തെറിഞ്ഞിരുന്നില്ല. ഓള്‍റൗണ്ടറായി തിളങ്ങിയിരുന്നെങ്കില്‍ തിരിച്ചുവരവ് അല്‍പ്പം കൂടി എളുപ്പമായേനെ.

Story first published: Wednesday, May 31, 2023, 22:33 [IST]
Other articles published on May 31, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+