Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: 'രാജ' രാഹുല്‍, തിരിച്ചുവരവില്‍ കൊലമാസ് സെഞ്ച്വറി! വമ്പന്‍ നേട്ടം

കൊളംബോ: ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്താനെതിരേ തകര്‍പ്പന്‍ സെഞ്ച്വറി നേടിയിരിക്കുകയാണ് കെ എല്‍ രാഹുല്‍. 106 പന്ത് നേരിട്ട് 12 ഫോറും 2 സിക്‌സും ഉള്‍പ്പെടെ പുറത്താവാതെ 111 റണ്‍സാണ് രാഹുല്‍ അടിച്ചെടുത്തത്. ഐപിഎല്ലിനിടെ പരിക്കേറ്റ് പുറത്തായ രാഹുലിന് ശസ്ത്രക്രിയ വേണ്ടി വന്നു. ആറ് മാസത്തോളം പുറത്തിരുന്ന രാഹുല്‍ തന്റെ തിരിച്ചുവരവ് മത്സരമാണ് പാകിസ്താനെതിരേ കളിച്ചത്.

നാലാം നമ്പറില്‍ ബാറ്റുചെയ്യാനിറങ്ങിയ രാഹുല്‍ തന്റെ മടങ്ങിവരവിനെ അവിസ്മരണീയമാക്കിയിരിക്കുകയാണ്. പാകിസ്താന്റെ പേസ് നിരയെ കരുതലോടെ നേരിട്ട് ഉത്തരവാദിത്തത്തോടെ ബാറ്റുചെയ്ത രാഹുല്‍ തകര്‍പ്പന്‍ സെഞ്ച്വറിയോടെ ടീമിന്റെ നട്ടെല്ലായി മാറിയിരിക്കുകയാണ്. വിരാട് കോലിയുമായി മൂന്നാം നമ്പറില്‍ വമ്പനൊരു റെക്കോഡും സൃഷ്ടിക്കാന്‍ രാഹുലിനായി. 233 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിനോട് ചേര്‍ത്തത്.

ഏഷ്യാ കപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ട് എന്ന റെക്കോഡാണ് രാഹുലും കോലിയും ചേര്‍ന്ന് നേടിയത്. സ്പിന്നിനേയും പേസിനേയും ഒരുപോലെ ആക്രമിച്ച രാഹുല്‍ ഇന്ത്യയുടെ ഏകദിന ലോകകപ്പ് പ്രതീക്ഷകളെ സജീവമാക്കിയിരിക്കുകയാണ്. നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ക്ക് മടങ്ങിവരവ് കടുപ്പമാക്കുന്ന പ്രകടനമാണ് രാഹുല്‍ കാഴ്ചവെച്ചത്.

ഓപ്പണിങ്ങില്‍ നിന്ന് മാറിയ ശേഷം നാല്, അഞ്ച് നമ്പറുകളിലാണ് രാഹുല്‍ ഏകദിനത്തില്‍ ബാറ്റുചെയ്യുന്നത്. 7, 80, 88*, 4, 112, 12, 76, 5, 62*, 7, 73, 14, 8, 39, 64*, 7, 75*, 9, 17, 9*, 0, 26, 108, 49, 32, 111* എന്നിങ്ങനെയാണ് മധ്യനിരയില്‍ രാഹുല്‍ നേടിയ സ്‌കോര്‍.

kl rahul

മറുവശത്ത് വിരാട് കോലിയും ഗംഭീര സെഞ്ച്വറി പ്രകടനമാണ് കാഴ്ചവെച്ചത്. കൊളംബോയില്‍ തുടര്‍ച്ചയായി നാലാം സെഞ്ച്വറിയാണ് കോലി നേടിയത്. 128*, 131, 110*, 122* എന്നിങ്ങനെയാണ് കൊളംബോയിലെ കോലിയുടെ സെഞ്ച്വറി പ്രകടനങ്ങള്‍. മൂന്ന് തവണയും സെഞ്ച്വറിയോടെ പുറത്താകാതെ നില്‍ക്കാന്‍ കോലിക്ക് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.

കോലിയുടെ 47ാം ഏകദിന സെഞ്ച്വറിയാണിത്. മൂന്ന് സെഞ്ച്വറി കൂടി നേടിയാല്‍ സച്ചിന്റെ 49 ഏകദിന സെഞ്ച്വറി റെക്കോഡ് മറികടക്കാന്‍ കോലിക്ക് സാധിക്കും. 2022ലെ ഏഷ്യാ കപ്പ് നടക്കുമ്പോള്‍ 71 സെഞ്ച്വറിയായിരുന്നു കോലിക്കുണ്ടായിരുന്നത്. 2023ലെ ഏഷ്യാ കപ്പിലേക്കെത്തിയപ്പോള്‍ അത് 77 സെഞ്ച്വറിയായി ഉയര്‍ന്നു. മൂന്ന് വര്‍ഷത്തോളം മോശം ഫോമിലായിരുന്ന കോലി ഗംഭീര തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. സ്ഥിരതയോടെ കളിക്കുന്ന കോലിയുടെ പ്രകടനം ഇന്ത്യക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ്.

Story first published: Monday, September 11, 2023, 19:36 [IST]
Other articles published on Sep 11, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+