Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: രാഹുലിന്റെ മടങ്ങിവരവ് ഇതിലൂടെ വേണ്ട! ഇന്ത്യക്കു തിരിച്ചടിയുറപ്പ്, ഇതാ തെളിവ്

ഇന്ത്യയുടെ മുന്‍ വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ കെഎല്‍ രാഹുല്‍ പരിക്കില്‍ നിന്നും മോചിതനായി ക്രിക്കറ്റിലേക്കു മടങ്ങിയെത്താനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റസിന്റെ ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹത്തിനു കളിക്കിടെയായിരുന്നു കാല്‍ത്തുടയ്ക്കു പരിക്കേല്‍ക്കുന്നത്. തുടര്‍ന്നു സീസണിലെ ശേഷിച്ച മല്‍സരങ്ങളില്‍ നിന്നും രാഹുല്‍ പിന്‍മാറുകയും ചെയ്തിരുന്നു.

അതിനു ശേഷം ലണ്ടനില്‍ ശസ്ത്രക്രിയക്കു വിധേയനായ രാഹുല്‍ നിലവില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിന്റെ ഭാഗമായി ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണുള്ളത്. അടുത്ത മാസം നടക്കാനിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ 31കാരനായ രാഹുല്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാവാന്‍ സാധ്യത കുറവാണ്. സപ്തംബറില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ടൂര്‍ണമെന്റിലൂടെയായിരിക്കും അദ്ദേഹത്തിന്റെ മടങ്ങിവരവെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എന്നാല്‍ ക്രിക്കറ്റിലേക്കുള്ള രാഹുലിന്റെ തിരിച്ചുവരവ് ഏഷ്യാ കപ്പിലൂടെ ആവാതെ ഇരിക്കുന്നതായിരിക്കും ഇന്ത്യന്‍ ടീമിനു നല്ലത്. ഇതിനൊരു കാരണം കൂടിയുണ്ട്. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ഏഷ്യാ കപ്പിലും കെഎല്‍ രാഹുല്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. ദൈര്‍ഘ്യമേറിയ ഒരു പരിക്കിനു ശേഷം ക്രിക്കറ്റിലേക്കു അദ്ദേഹം തിരിച്ചുവന്ന ടൂര്‍ണമെന്റ് കൂടിയായിരുന്നു അത്. എന്നാല്‍ ഇതു രാഹുലിനു മാത്രമല്ല ഇന്ത്യക്കും മറക്കാനാഗ്രഹിക്കുന്ന ടൂര്‍ണമെന്റായി മാറി. ബാറ്റിങില്‍ അദ്ദേഹം വന്‍ ഫ്‌ളോപ്പായ ടൂര്‍ണമെന്റില്‍ ഇന്ത്യ ഫൈനല്‍ പോലും കാണാതെ പുറത്താവുകയും ചെയ്തു.

ഒരു ഫിഫ്റ്റി പോലും നേടാന്‍ സാധിക്കാതെയാണ് കെഎല്‍ രാഹുല്‍ ഏഷ്യാ കപ്പ് അവസാനിപ്പിച്ചത്. ചിരവൈരികളായ പാകിസ്താനെതിരേയായിരുന്നു ഇന്ത്യയുടെ ആദ്യത്തെ പോരാട്ടം. ഈ മല്‍സരത്തില്‍ രാഹുല്‍ ഗോള്‍ഡന്‍ ഡെക്കായി ക്രീസ് വിടുകയായിരുന്നു. ക്രിക്കറ്റില കുഞ്ഞന്‍മാരായ ഹോങ്കോങുമായുള്ള അടുത്ത മല്‍സരത്തില്‍ 39 ബോളില്‍ 36 റണ്‍സാണ് അദ്ദേഹത്തിനു നേടാനായത്.

KL RAHUL

സൂപ്പര്‍ ഫോറില്‍ പാകിസ്താനുമായി ഇന്ത്യ വീണ്ടും കൊമ്പുകോര്‍ത്തപ്പോഴും രാഹുല്‍ ബാറ്റിങില്‍ ക്ലിക്കായില്ല. 20 ബോളില്‍ 28 റണ്‍സെടുത്ത് അദ്ദേഹം ക്രീസ് വിടുകയായിരുന്നു. ഏറ്റവും അവസാനമായി ശ്രീലങ്കയ്‌ക്കെതിരേയുള്ള ജീവന്‍ മരണ പോരാട്ടത്തിലും രാഹുലിനു ബാറ്റിങില്‍ കാര്യമായൊന്നും ചെയ്യാനായല്ല. ഏഴു ബോളില്‍ ആറു റണ്‍സ് മാത്രമേ താരം സ്‌കോര്‍ ചെയ്തുള്ളൂ. ഈ കളിയില്‍ ഇന്ത്യ തോല്‍ക്കുകയും ഏഷ്യാ കപ്പില്‍ നിന്നും പുറത്താവുകയും ചെയ്തു.

അതേസമയം, ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ കെഎല്‍ രാഹുല്‍ എന്‍സിഎയിലെത്തിയത് ഇന്ത്യന്‍ സെലക്ടര്‍മാര്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. നിലവില്‍ ടി20 ഫോര്‍മാറ്റില്‍ അവിഭാജ്യ ഘടകമല്ലെങ്കിലും ഏകദിനം, ടെസ്റ്റ് എന്നിവയില്‍ രാഹുലിന് വഴിയടഞ്ഞിട്ടില്ല. ഏകദിന ഫോര്‍മാറ്റില്‍ ഓപ്പണറുടെ റോള്‍ ശുഭ്മന്‍ ഗില്‍ തന്റെ പേരിലാക്കിയതിനാല്‍ ഇനി മധ്യനിരയിലാണ് അദ്ദേഹം സ്ഥാനം പ്രതീക്ഷിക്കുന്നത്.

KL RAHUL

നാല്, അഞ്ച് നമ്പറുകള്‍ രാഹുലിനു യോജിച്ച ബാറ്റിങ് പൊസിഷനുകളാണ്. പരിക്കേറ്റ റിഷഭ് പന്തിന്റെ അഭാവത്തില്‍ രാഹുലിനു ഏകദിനത്തില്‍ വിക്കറ്റ് കീപ്പിങും നടത്താന്‍ സാധിക്കും. അദ്ദേഹം രണ്ടു ചുമതലകള്‍ ഏറ്റെടുക്കുന്നതിനാല്‍ അധികമായി ഒരു ബാറ്ററെയോ, ബൗളറെയോ ഇന്ത്യക്കു പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താനും സാധിക്കും.

അതേസമയം, അടുത്ത മാസം പകുതിയോടെ വെസ്റ്റ് ഇന്‍ഡീസില്‍ പര്യടനം നടത്തുന്ന ഇന്ത്യ അവിടെ മൂന്നു ഫോര്‍മാറ്റുകളിലും പരമ്പര കളിക്കും. രണ്ടു ടെസ്റ്റുകളിലാണ് ടീം ഇന്ത്യ ആദ്യം കളിക്കുക. ലോക ടെസ്റ്റ് ടചാംപ്യന്‍ഷിപ്പിന്റെ പുതിയ സൈക്കിളില്‍ ഇന്ത്യയുടെ ആദ്യത്തെ പരമ്പര കൂടിയാണിത്. അതിനു ശേഷം മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20കളുമാണ് ഇന്ത്യക്കു മുന്നിലുള്ളത്.

അതിനു ശേഷം അയര്‍ലാന്‍ഡില്‍ മൂന്നു ടി20കളുടെ പരമ്പരയാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. പിന്നാല ഏഷ്യാ കപ്പ് നടക്കും. ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി നാട്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനു മുമ്പ് ഓസ്‌ട്രേലിയയുമായി മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ട്.

Story first published: Wednesday, June 14, 2023, 12:12 [IST]
Other articles published on Jun 14, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+