Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: നേപ്പാളല്ല പാകിസ്താന്‍! ആ കളിയിലെ ബാറ്റിങ് കാര്യമാക്കേണ്ട, ഇന്ത്യക്കു മുന്നറിയിപ്പ്

ഏഷ്യാ കപ്പില്‍ ഞായറാഴ്ച നടക്കാനിരിക്കുന്ന സൂപ്പര്‍ ഫോറിലെ ഇന്ത്യ- പാകിസ്താന്‍ പോരാട്ടത്തിനു മുന്നോടിയായി ഇന്ത്യക്കു വമ്പന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുന്‍ പാക് നായകന്‍ സല്‍മാന്‍ ബട്ട്. ഞായറാഴ്ച വൈകീട്ട് മൂന്നു മുതല്‍ കൊളംബോയിലെ പ്രേമദാസ സ്‌റ്റേഡിയത്തിലാണ് എല്‍ ക്ലാസിക്കോ പോര്. നേരത്തേ ഗ്രൂപ്പുഘട്ടത്തില്‍ ഇരുടീമുകളും കൊമ്പുകോര്‍ത്തപ്പോള്‍ മല്‍സരം മഴയെ തുടര്‍ന്നു ഉപേക്ഷിക്കുകയായിരുന്നു.

ടോസിനു ശേഷം ബാറ്റ് ചെയ്ത ഇന്ത്യയുടെ ഇന്നിങ്‌സ് പൂര്‍ത്തിയായെങ്കിലും മഴ കാരണം പാകിസ്താന്റെ ബാറ്റിങ് നടന്നില്ല. ഒടുവില്‍ കളി ഉപേക്ഷിക്കുകയായിരുന്നു. അതിനു ശേഷം രണ്ടാമത്തെ മല്‍സരത്തില്‍ ചെറുടീമായ നേപ്പാളിനെ ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം പത്തു വിക്കറ്റിനു തകര്‍ത്ത് ഇന്ത്യ സൂപ്പര്‍ ഫോറില്‍ കടക്കുകയായിരുന്നു.

ROHIT BABAR

മഴ വില്ലനായ കളിയില്‍ ഇന്ത്യയുടെ വിജയലക്ഷ്യം 23 ഓവറില്‍ 145 റണ്‍സായി പുനര്‍ നിശ്ചയിച്ചിരുന്നു. നായകന്‍ രോഹിത് ശര്‍മയും (74*) ഓപ്പണിങ് പങ്കാളി ശുഭ്മന്‍ ഗില്ലും (67*) അപരാജിത ഫിഫ്റ്റികള്‍ നേടിയപ്പോള്‍ 20.1 ഓവറില്‍ തന്നെ ഇന്ത്യ ലക്ഷ്യത്തിലെത്തുകയും ചെയ്തു.

നേപ്പാളിനെതിരായ കളിയിലെ ബാറ്റിങ് പ്രകടനം ഇന്ത്യ വലിയ കാര്യമായി എടുക്കേണ്ടെന്നും സൂപ്പര്‍ ഫോറില്‍ തങ്ങളുമായുള്ള മല്‍സരം എല്ലാ തരത്തിലും തീര്‍ത്തും വ്യത്യസ്തമായിരിക്കുമെന്നും സല്‍മാന്‍ ബട്ട് ചൂണ്ടിക്കാട്ടി. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാറ്റര്‍മാര്‍ റണ്‍സ് സ്‌കോര്‍ ചെയ്യുമ്പോള്‍ അതു നല്‍കുന്ന ഫീല്‍ വലുതാണ്. നേപ്പാളിനെതിരേയുള്ള പ്രകടനം തീര്‍ച്ചയായും ഇന്ത്യന്‍ ബാറ്റര്‍മാരുടെ ആത്മവിശ്വാസമുയര്‍ത്തും. പക്ഷെ ഷഹീന്‍ അഫ്രീഡി ലോകത്തില്‍ നിലവിലെ ഏറ്റവും മികച്ച ന്യൂബോള്‍ ബൗളറാണ്. പാക് ടീമിനെ സംബന്ധിച്ച് അവനാണ് തുറപ്പുചീട്ടെന്നും ബട്ട് വിലയിരുത്തി.

നിലവില്‍ ലോക ക്രിക്കറ്റില്‍ ഷഹീനെപ്പോലെ മറ്റൊരു ബൗളറില്ല. ലോകത്തിലെ ഏറ്റവും മികച്ചവരില്‍ ഒരാളെന്നല്ല ഞാന്‍ അവനെക്കുറിച്ച് പറയുക. ലോകത്തിലെ ഏറ്റവും മികച്ച ന്യൂബൗളറെന്നു ഷഹീനെ ഉറപ്പിച്ചു പറയാന്‍ കഴിയും. നേപ്പാളിനെതിരേ നിങ്ങള്‍ എന്തു ചെയ്തുവെന്നത് വിഷയമല്ല, കാരണം മറ്റൊരു ടീമിലും ഷഹീനെപ്പോലെയൊരു ബൗളറില്ലെന്നും സല്‍മാന്‍ ബട്ട് ചൂണ്ടിക്കാട്ടി.

SHAHEEN AFRIDI

നിലവില്‍ ലോക ക്രിക്കറ്റിലെ പല അതിവേഗ ബൗളര്‍മാര്‍ക്കെതിരേയും തകര്‍പ്പന്‍ പ്രകടനം നടത്തിയിട്ടുണ്ടെങ്കിലും ഷഹീനെതിരേ ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലിനു ഇതു സാധിച്ചിട്ടില്ലെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. 150 കിമി വേഗതയിള്‍ ബൗള്‍ ചെയ്യാറുള്ള ആന്‍ഡ്രിച്ച് നോര്‍ക്കിയ, കാഗിസോ റബാഡ എന്നിവര്‍ക്കെതിരേയെല്ലാം ഗില്‍ ബാറ്റ് ചെയ്തിട്ടുള്ളതാണ്.

വേഗതയില്‍ മാത്രമല്ല കാര്യം. അതോടൊപ്പം ലൈന്‍, ലെങ്ത്ത്, സ്വിങ് എന്നിവയും ഒരു ഫാസ്റ്റ് ബൗളറെ സംബന്ധിച്ച് പ്രധാന ഘടകങ്ങളാണ്. ഇതേ ഗില്‍ തന്നെയാണ് നേരത്തേ നോര്‍ക്കിയക്കെതിരേ ഫ്രണ്ട് ഫൂട്ടില്‍ പുള്‍ ഷോട്ടുകള്‍ കളിച്ചിട്ടുള്ളതെന്നും ബട്ട് നിരീക്ഷിച്ചു.

അതിവേഗ ബൗളറായ ലോക്കി ഫെര്‍ഗൂസനുള്‍പ്പെട്ട ന്യൂസിലാന്‍ഡിനെതിരേ ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് ശുഭ്മന്‍ ഗില്‍. ഷഹീനേക്കാള്‍ വേഗതയുള്ള ബൗളര്‍മരെയും അവന്‍ നേരിട്ടിട്ടുണ്ട്.

പക്ഷെ ബോള്‍ വൈകി സ്വിങ് ചെയ്യിക്കാനുള്ള ഷഹീന്റെ കഴിവ് ഏതൊരു ബാറ്ററയും കുഴപ്പത്തിലാക്കും. ഗില്‍ ഇപ്പോഴും അന്താരാഷ്ട്ര ക്രിക്കറ്റില്‍ വളരെ പുതിയ ഒരു താരമാണ്. പക്ഷെ, ഒരുപാട് അനുഭവസമ്പത്തുണ്ടായിട്ടും ഷഹീനെതിരേ രോഹിത് ശര്‍മ പതറുകയാണെന്നും ബട്ട് വിലയിരുത്തി.

Story first published: Wednesday, September 6, 2023, 12:32 [IST]
Other articles published on Sep 6, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+