Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: ഇഷാനോട് കയര്‍ത്തു, റൗഫിനെ മൂലയ്ക്കിരുത്തിയത് രോഹിത്! കണക്കുതീര്‍ത്തതോ?

ഇന്ത്യക്കെതിരായ ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്താന് കനത്ത തിരിച്ചടിയേകിയാണ് പ്രമുഖ പേസര്‍ ഹാരിസ് റൗഫ് റിസര്‍വ് ദിനത്തില്‍ ബൗള്‍ ചെയ്യാതെ പിന്‍മാറിയത്. ചെറിയ പരിക്കുണ്ടെന്നും മുന്‍കരുതലിന്റെ ഭാഗമായിട്ടാണ് അദ്ദേഹം ബൗളിങില്‍ നിന്നു വിട്ടുനില്‍ക്കുന്നതെന്നായിരുന്നു പാകിസ്താന്‍ ടീമിന്റെ വിശദീകരണം. ഞായറാഴ്ച അഞ്ചോവറുകളായിരുന്നു റൗഫ് ബൗള്‍ ചെയ്തത്. 5.4 ഇക്കോണമി റേറ്റില്‍ 27 റണ്‍സ് അദ്ദേഹം വിട്ടുകൊടുക്കുകയും ചെയ്തു. വിക്കറ്റുകളൊന്നും വീഴ്ത്താന്‍ റൗഫിനു സാധിച്ചില്ല.

റിസര്‍വ് ദിനത്തില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്കു വെല്ലുവിളിയുയര്‍ത്താന്‍ ശേഷിയുള്ള ബൗളറായിരുന്നു റൗഫ്. പക്ഷെ അപ്രതീക്ഷിതമായി അദ്ദേഹം ബൗളിങില്‍ നിന്നും പിന്‍മാറിയത് പാക് ബൗളിങിനു ക്ഷീണമാവുകയും ചെയ്തു. അതിനിടെ റൗഫിനു പരിക്കേല്‍ക്കാനും ടീമിനു പുറത്തിരിക്കാനും കാരണം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണെന്നും ടീമംഗത്തിനായി അദ്ദേഹത്തിന്റെ പ്രതികാരമാണിതെന്നുമാണ് ആരാധര്‍ ചൂണ്ടിക്കാട്ടുന്നത്.

ISHAN RAUF

ഞായറാഴ്ച രോഹിത്തിനെതിരേ ബൗള്‍ ചെയ്യവെ റൗഫിന്റെ കൈവിരലിനു ചെറുതായി പരിക്കേറ്റിരുന്നു. തനിക്കെതിരേയുള്ള രോഹിത്തിന്റെ വെടിയുണ്ട കണക്കെയുള്ള ഒരു ഷോട്ട് തടയാന്‍ റൗഫ് ശ്രമിച്ചിരുന്നു. പക്ഷെ അതു റൗഫിന്റെ കൈവിരലുകളില്‍ തട്ടി അതിവേഗം മുന്നോട്ടു പോവുകയായിരുന്നു. ബോളിന്റെ പാതയില്‍ റൗഫ് കൈ വച്ചില്ലായിരുന്നെങ്കില്‍ ഉറപ്പായും ബൗണ്ടറി ലഭിക്കേണ്ട ഷോട്ടായിരുന്നു അത്. അത്രയും കരുത്തുറ്റ ഷോട്ടായിരുന്നു ഹിറ്റ്മാന്‍ തൊടുത്തത്.

റിസര്‍വ് ദിനത്തില്‍ റൗഫിനു ബൗളിങില്‍ വിട്ടുനില്‍ക്കേണ്ടി വന്നത് ഈ പരിക്കു കാരണമാണോയെന്ന കാര്യം വ്യക്തമല്ല. അതിനിടെയാണ് ഇഷാന്‍ കിഷനു വേണ്ടി റൗഫിനോടു രോഹിത് പകരം ചോദിച്ചിരിക്കുകയാണെന്നു ആരാധകര്‍ പറയുന്നത്. നേരത്തേ പല്ലെക്കെലെയില്‍ നടന്ന ഇന്ത്യ- പാക് ഗ്രൂപ്പ് മല്‍സരത്തിനിടെയായിരുന്നു സംഭവം.

ROHIT ISHAN

അന്നു അഞ്ചാം നമ്പറില്‍ ഇറങ്ങിയ ഇഷാന്‍ തകര്‍പ്പന്‍ ഫിഫ്റ്റിയുമായി കസറിയിരുന്നു. 81 ബോളില്‍ ഒമ്പതു ഫോറുകളും രണ്ടു സിക്‌സറുമടക്കം 82 റണ്‍സായിരുന്നു ഇഷാന്‍ അടിച്ചെടുത്തത്. ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി ടീമിനെ കളിയിലേക്കു തിരികെ കൊണ്ടുവന്നത് അദ്ദേഹമായിരുന്നു. ഒടുവില്‍ ഇഷാനെ പുറത്താക്കി പാകിസ്താന് നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കിയത് റൗഫായിരുന്നു.

പാക് നായകന്‍ ബാബര്‍ ആസമിനു സിംപിള്‍ ക്യാച്ച് സമ്മാനിച്ചാണ് ഇഷാന്‍ ക്രീസ് വിട്ടത്. വിക്കറ്റെടുത്തതിനു പിന്നാലെ കയറിപ്പോയെന്ന തരത്തില്‍ ഇഷാനെതിരേ റൗഫ് ആക്രോശിക്കുകയും ആംഗ്യം കാണിക്കുകയും ചെയ്തിരുന്നു. പക്ഷെ ഇഷാന്‍ ഈ പ്രകോപനത്തോടൊന്നും പ്രതികരിക്കാതെ ക്രീസ് വിടുകയുമായിരുന്നു. അന്നു ഇഷാനെ അപമാനിച്ചതിനു രോഹിത് ഈ കളിയില്‍ കണക്കുതീര്‍ത്തിരിക്കുകയാണെന്നു ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

Story first published: Monday, September 11, 2023, 18:15 [IST]
Other articles published on Sep 11, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+