Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: ധോണിയുടെ ചെക്കന്‍, ബംഗ്ലാദേശിനെ എറിഞ്ഞൊതുക്കി പതിരാന! വാഴ്ത്തി ആരാധകര്‍

പല്ലെക്കെലെ: ഏഷ്യാ കപ്പിലെ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയിരിക്കുകയാണ് ശ്രീലങ്ക. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 42.4 ഓവറില്‍ 164 റണ്‍സില്‍ ഒതുങ്ങി. നജ്മുല്‍ ഹൊസൈന്‍ ഷാന്റോയ്ക്ക് (89) മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാനായത്. പിച്ചിന്റെ ആനുകൂലം മുതലാക്കി ആദ്യം ബാറ്റ് ചെയ്ത് വലിയ സ്‌കോര്‍ നേടാമെന്ന ബംഗ്ലാദേശിന്റെ പ്രതീക്ഷയെ ശ്രീലങ്കന്‍ ബൗളര്‍മാര്‍ പൊളിക്കുകയായിരുന്നു.

ജൂനിയര്‍ മലിങ്കയെന്ന വിശേഷണം നേടിയ മതീശ പതിരാനയാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. 7.2 ഓവറില്‍ 32 റണ്‍സ് വിട്ടുകൊടുത്ത പതിരാന നാല് വിക്കറ്റുകളാണ് അക്കൗണ്ടിലാക്കിയത്. ഇപ്പോഴിതാ പതിരാനയുടെ പ്രകടനത്തെ വാഴ്ത്തുകയാണ് ആരാധകര്‍. മലിങ്കയുടെ പകരക്കരാനാണ് താനെന്ന് പ്രകടനംകൊണ്ട് തെളിയിക്കാന്‍ പതിരാനക്ക് സാധിച്ചു. തകര്‍പ്പന്‍ യോര്‍ക്കറുകളും ബൗണ്‍സറുകളും സ്ലോ ബോളുകളുമെല്ലാമായി ബംഗ്ലാദേശ് ബാറ്റിങ് നിരയെ വിറപ്പിക്കാന്‍ പതിരാനക്കായി.

ബംഗ്ലാദേശ് നായകനും സൂപ്പര്‍ ഓള്‍റൗണ്ടറുമായ ഷക്കീബ് അല്‍ ഹസനെ പുറത്താക്കിയാണ് പതിരാന തുടങ്ങിയത്. ഷക്കീബ് പ്രതീക്ഷിച്ചതിലും വേഗത്തിലെത്തിയ പന്ത് ഗ്ലൗവില്‍ തട്ടി പിന്നോട്ട് പോയപ്പോള്‍ തകര്‍പ്പന്‍ ഡൈവിങ്ങിലൂടെ വിക്കറ്റ് കീപ്പര്‍ കുശാല്‍ മെന്‍ഡിസ് പന്ത് കൈയിലാക്കി. പിന്നീട് ബംഗ്ലാദേശിന്റെ സീനിയര്‍ താരവും വിക്കറ്റ് കീപ്പറുമായ മുഷ്ഫിഖര്‍ റഹീമിനെയും പതിരാന മടക്കി. പതിരാനയുടെ ബൗണ്‍സറില്‍ ബാറ്റുവെച്ച റഹീമിന് പിഴച്ചു.

ശ്രീലങ്കയ്ക്ക് വലിയ തലവേദനയായത് ഷാന്റോയുടെ ബാറ്റിങ്ങായിരുന്നു. 122 പന്ത് നേരിട്ട് 7 ബൗണ്ടറി ഉള്‍പ്പെടെ 89 റണ്‍സാണ് ഷാന്റോ നേടിയത്. സെഞ്ച്വറിയിലേക്ക് നീങ്ങിയ താരത്തെ മഹേഷ് തീക്ഷണ ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു. ടസ്‌കിന്‍ അഹമ്മദിനെ തീക്ഷണയുടെ കൈയിലെത്തിച്ച പതിരാന അവസാനക്കാരനായ മുസ്തഫിസുര്‍ റഹ്‌മാനെ പതിരാന എല്‍ബിയില്‍ കുടുക്കിയാണ് നാല് വിക്കറ്റ് പൂര്‍ത്തിയാക്കിയത്. സിഎസ്‌കെ ആരാധകരാണ് പതിരാനയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വാഴ്ത്തുന്നത്. ധോണിയുടെ ശിഷ്യനെന്ന നിലയിലാണ് പതിരാനയെ വാഴ്ത്തുന്നത്.

Matheesha Pathirana

ഐപിഎല്ലില്‍ സിഎസ്‌കെയുടെ താരമാണ് പതിരാന. മലിങ്കയുടെ ബൗളിങ് ആക്ഷനുമായി സാദൃശ്യമുള്ള പതിരാനയെ സിഎസ്‌കെയിലേക്കെത്തിച്ചത് ധോണിയാണ്. തന്റെ കരിയറില്‍ വലിയ മാറ്റംകൊണ്ടുവന്നത് ധോണിയാണെന്ന് പതിരാന പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ബംഗ്ലാദേശിനെതിരേ പതിരാന തിളങ്ങിയപ്പോള്‍ സിഎസ്‌കെ ആരാധകരാണ് പ്രശംസിച്ച് രംഗത്തെത്തുന്നത്. ശ്രീലങ്കയ്‌ക്കൊപ്പം വലിയ ഭാവി കല്‍പ്പിക്കുന്ന ബൗളറാണ് പതിരാന.

മൂന്ന് ഫോര്‍മാറ്റിലും വലിയ കരിയറുണ്ടാക്കാന്‍ പതിരാനയ്ക്ക് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. സിഎസ്‌കെയ്ക്കായി കളിക്കുന്ന സ്പിന്നര്‍ മഹേഷ് തീക്ഷണയും ശ്രീലങ്കയ്ക്കായി തിളങ്ങി. ബംഗ്ലാദേശിന്റെ ആദ്യ വിക്കറ്റ് നേടിയത് തീക്ഷണയാണ്. രണ്ട് വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. സിഎസ്‌കെയ്ക്കായി കളിക്കുന്ന ശ്രീലങ്കന്‍ ബൗളര്‍മാര്‍ ബംഗ്ലാദേശിനെതിരേ തിളങ്ങിയപ്പോഴും ധോണിക്കാണ് ആരാധകര്‍ പ്രശംസ നല്‍കുന്നത്.

ബംഗ്ലാദേശിന്റെ ബാറ്റിങ് നിര പ്രതീക്ഷക്കൊത്തുയര്‍ന്നില്ല. ഷക്കീബ് അല്‍ ഹസന്‍ 5 റണ്‍സുമായി മടങ്ങിയത് ബംഗ്ലാദേശിനെ പ്രതികൂലമായി ബാധിച്ചു. ലിറ്റന്‍ ദാസ് പരിക്കേറ്റ് ഏഷ്യാ കപ്പില്‍ നിന്ന് പുറത്തായത് ബംഗ്ലാദേശിന്റെ ബാറ്റിങ് നിരയേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

പ്ലേയിങ് 11- ശ്രീലങ്ക-പതും നിസങ്ക, ദിമുത് കരുണരത്ന, കുശാല്‍ മെന്‍ഡിസ്, സദീര സമരവിക്രമ, ചരിത് അസലന്‍ക, ധനഞ്ജയ് ഡി സില്‍വ, ദസുന്‍ ഷണക (ര), ദുനിത് വെല്ലലാഗി, മഹേഷ് തീക്ഷണ, കസുന്‍ രജിത, മതീശ പതിരാന

ബംഗ്ലാദേശ്- മുഹമ്മദ് നയീം, ടന്‍സിദ് ഹസന്‍, നജ്മുല്‍ ഹൊസൈന്‍ ഷാന്റോ, തൗഹിദ് ഹൃദോയി, ഷക്കീബ് അല്‍ ഹസന്‍ (ര), മുഷിഫിഖര്‍ റഹീം, മെഹതി ഹസന്‍ മിറാസ്, ടസ്‌കിന്‍ അഹമ്മദ്, മെഹതി ഹസന്‍, ഷൊറീഫുല്‍ ഇസ്ലാം, മുസ്തഫിസുര്‍ റഹ്‌മാന്‍

Story first published: Thursday, August 31, 2023, 19:32 [IST]
Other articles published on Aug 31, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+