Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: പാക് പട ഫൈനല്‍ കാണുമോ? ഇന്ത്യ കനിയണം! മറ്റൊരു കാര്യം കൂടി സംഭവിക്കണം

ഏഷ്യാ കപ്പില്‍ അടുത്ത ഞായറാഴ്ച ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഡ്രീം ഫൈനലിനാണ് ക്രിക്കറ്റ് ലോകം മുഴുവന്‍ കാത്തിരിക്കുന്നത്. അതു യാഥാര്‍ഥ്യമാവുമെന്നു തന്നെയുള്ള ശുഭപ്രതീക്ഷയിലാണ് അവര്‍. ടൂര്‍ണമെന്റില്‍ ഇതിനകം രണ്ടു എല്‍ ക്ലാസിക്കോകള്‍ നടന്നു കഴിഞ്ഞു. ഗ്രൂപ്പുഘട്ടത്തില്‍ ഇന്ത്യയും പാകിസ്താനും കൊമ്പുകോര്‍ത്തപ്പോള്‍ വിജയം മഴയ്ക്കായിരുന്നു. ഫലമില്ലാതെ മല്‍സരം ഉപേക്ഷിക്കപ്പട്ടപ്പോള്‍ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു.

അതിനു ശേഷം സൂപ്പര്‍ ഫോറില്‍ വീണ്ടും ശക്തി പരീക്ഷിച്ചപ്പോള്‍ പാക്പടയെ ഇന്ത്യ വാരിക്കളയുകയായിരുന്നു. മഴയെ തുടര്‍ന്നു റിസര്‍വ് ദിനത്തിലേക്കു നീണ്ട കളിയില്‍ 228 റണ്‍സിന്റെ ഏകപക്ഷീയ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. കനത്ത ഈ പരാജയം പാകിസ്താന്റെ ഫൈനല്‍ മോഹങ്ങളും തുലാസിലാക്കിയിരിക്കുകയാണ്.

PAKISTAN

നേരത്തേ സൂപ്പര്‍ ഫോറിലെ ആദ്യ കളിയില്‍ ബംഗ്ലാദേശിനെ ഏഴു വിക്കറ്റിനു തകര്‍ത്ത പാക് പട പോയിന്റ് പട്ടികയില്‍ തലപ്പത്തുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യക്കെതിരായ വന്‍ പരാജയത്തോടെ അവര്‍ മൂന്നാംസ്ഥാനത്തേക്കു വീണിട്ടുണ്ട്. പാകിസ്താനു ഇനി ഫൈനലിലേക്കു യോഗ്യത നേടാന്‍ സാധിക്കുമോ? ഇതേക്കുറിച്ചു പരിശോധിക്കാം.

സൂപ്പര്‍ ഫോറില്‍ ഇന്നത്തേതുള്‍പ്പെടെ ഇനി മൂന്നു കളികളാണ് ബാക്കിയുള്ളത്. ഇന്ത്യക്കും ലങ്കയ്ക്കും രണ്ടു മല്‍സരം വീതവും പാകിസ്താനും ബംഗ്ലാദേശിനും ഓരോ മല്‍സരവുമാണുള്ളത്. ഇന്നത്തെ ഇന്ത്യ- ലങ്ക പോരാട്ടം കഴിഞ്ഞാല്‍ 14ന് പാകിസ്താന്‍ ലങ്കയെയും 15ന് ഇന്ത്യ ബംഗ്ലാദേശിനെയും നേരിടും. മറ്റു മല്‍സരഫലങ്ങള്‍ എന്തു തന്നെയായാലും ശ്രീലങ്കയുമായുള്ള അടുത്ത കളി ജയിക്കുകയാണ് പാകിസ്താന്‍ ആദ്യം ചെയ്യേണ്ടത്. ഫൈനലിലെത്താന്‍ പാക് ടീമിനു മുന്നിലുള്ള വഴികള്‍ എന്തൊക്കെയാണെന്നു നോക്കാം.

പാകിസ്താനെ സംബന്ധിച്ച് ഇന്ത്യയും ലങ്കയും തമ്മിലുള്ള മല്‍സരഫലം വളരെ നിര്‍ണായകമാണ്. ലങ്കയെ ഇന്ത്യ തോല്‍പ്പിക്കുകയാണെങ്കില്‍ പാകിസ്താന് പ്രതീക്ഷയ്ക്കു വകയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ അവസാന കളിയില്‍ ലങ്കയെ കീഴടക്കിയാല്‍ ഇന്ത്യക്കൊപ്പം പാകിസ്താന് ഫൈനലിലെത്താം.

എന്നാല്‍ ശ്രീലങ്കയോടു ഇന്ത്യ തോറ്റാല്‍ പാകിസ്താന് കാര്യങ്ങള്‍ കടുപ്പമാവും. അങ്ങനെ സംഭവിച്ചാല്‍ അവസാന റൗണ്ടില്‍ പാകിസ്താന്‍ ലങ്കയെയും ഇന്ത്യ ബംഗ്ലാദേശിനെയും പരാജയപ്പെടുത്തിയാെന്ന് കരുതുക. മൂന്നു ടീമുകള്‍ക്കു (ഇന്ത്യ, പാക്, ലങ്ക) അപ്പോള്‍ നാലു പോയിന്റ് വീതമാവും. അങ്ങനെ വന്നാല്‍ മികച്ച നെറ്റ് റണ്‍റേറ്റുള്ള രണ്ടു ടീമുകളായിരിക്കും ഫൈനലിലേക്കു മുന്നേറുക. നിലവില്‍ നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യ (+4.560) ബഹുദൂരം മുന്നിലാണ്. ലങ്കയുടേത് +0.420, പാകിസ്താന്റേത് -0.749 എന്നിങ്ങനെയാണ്.

BABAR AZAM

അതുകൊണ്ടു തന്നെ ലങ്കയോടു ഇന്ത്യ തോല്‍ക്കുകയാണെങ്കില്‍ പാകിസ്താനു അവസാന മാച്ചില്‍ ലങ്കയെ വലിയ മാര്‍ജിനില്‍ പരാജയപ്പെടുത്തേണ്ടതായി വരും. എങ്കില്‍ മാത്രമേ മൂന്നു ടീമുകള്‍ക്കും തുല്യ പോയിന്റ് വീതമായാല്‍ നെറ്റ് റണ്‍റേറ്റില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്താനും അതുവഴി ഫൈനലിലേക്കു മുന്നേറാനും പാക് പടയ്ക്കു സാധിക്കുകയുള്ളൂ.

പാകിസ്താനു മുന്നിലുള്ള മൂന്നാമത്തെയും അവസാനത്തെയും ഓപ്ഷന്‍ ഇന്ത്യന്‍ ടീം സൂപ്പര്‍ ഫോറിലെ ശേഷിച്ച രണ്ടു മല്‍സരങ്ങളിലും തോല്‍ക്കുകയെന്നതാണ്. ശ്രീലങ്കയോടും ബംഗ്ലാദേശിനോടും ഇനിയുള്ള കളികള്‍ തോറ്റാല്‍ ഇന്ത്യയുടെ അക്കൗണ്ടിലുണ്ടാവുക രണ്ടു പോയിന്റാണ്.

അങ്ങനെ വന്നാല്‍ പാകിസ്താന്‍ അവസാന കളിയില്‍ ലങ്കയെ പരാജയപ്പെടുത്തിയാല്‍ അവര്‍ക്കു നാലു പോയിന്റാവും. ഇതോടെ നാലു പോയിന്റ് വീതമുള്ള പാകിസ്താനും ശ്രീലങ്കയും ഫൈനലിലെത്തുകയും ചെയ്യും.

Story first published: Tuesday, September 12, 2023, 12:50 [IST]
Other articles published on Sep 12, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+