Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia cup 2023: അന്നു ഇഷാന്‍, ഇന്നു ഷമീം! അരങ്ങേറ്റത്തില്‍ വന്‍ റെക്കോര്‍ഡ്, ആദ്യ ബംഗ്ലാ താരം

ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്താനുമായുള്ള ഗ്രൂപ്പ് ബി മല്‍സരത്തില്‍ വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ബംഗ്ലാദേശിന്റെ മധ്യനിര ബാറ്റര്‍ ഷമീം ഹുസൈന്‍. ഏകദിന ഫോര്‍മാറ്റില്‍ അദ്ദേഹത്തിന്റെ അരങ്ങേറ്റ മല്‍സരം കൂടായിയിരുന്നു ഇത്. കന്നി മല്‍സരത്തിലെ ആദ്യ ബോള്‍ തന്നെ സിക്‌സറിലേക്കു പറത്തിയാണ് ഏകദിനത്തിലേക്കുള്ള വരവ് ഷമീം ആഘോഷിച്ചത്. ഇതോടെ എലൈറ്റ് ക്ലബ്ബിലും താരം ഇടം നേടിയിരിക്കുകയാണ്.

ഏകദിന ക്രിക്കറ്റിന്റെ ചരിത്രമെടുത്താല്‍ അരങ്ങേറ്റ മല്‍സരത്തിലെ ആദ്യ ബോളില്‍ തന്നെ സിക്‌സറടിച്ച ആദ്യത്തെ ബംഗ്ലാദേശ് താരമെന്ന അപൂര്‍വ്വ റെക്കോര്‍ഡാണ് ഷമീമിനെ തേടിയെത്തിയത്. കൂടാതെ 2001 മുതലുള്ള കണക്കുകളെടുത്താല്‍ ഏകദിന അരങ്ങേറ്റത്തിലെ ആദ്യ ബോളില്‍ തന്നെ സിക്‌സര്‍ പറത്തിയ രണ്ടാമത്തെ താരമായും ഷമീം മാറി.

SHAMIM HOSSEIN

നേരത്തേ ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ മാത്രമേ ഈ കാലയളവില്‍ അരങ്ങേറ്റ മല്‍സരത്തിലെ ആദ്യ ബോളില്‍ സിക്‌സറടിച്ചിട്ടുള്ളൂ. 2021ല്‍ ശ്രീലങ്കയ്‌ക്കെതിരേയായിരുന്നു ഇഷാന്‍ സിക്‌സറുമായി അക്കൗണ്ട് തുറന്നത്.

അന്നു ലങ്കന്‍ പര്യടനത്തിനു രണ്ടാനിര ടീമിനെയായിരുന്നു ഇന്ത്യ അയച്ചത്. ഈ സംഘത്തില്‍ ഇഷാനുമുണ്ടായിരുന്നു. സ്പിന്നര്‍ അഖില ധനഞ്ജയക്കെതിരേ ക്രീസിനു പുറത്തേക്കിറങ്ങിയ ഇഷാന്‍ ലോങ് ഓണിനു മുകളിലൂടെ സിക്‌സര്‍ പായിക്കുകയായിരുന്നു. ഈ കളിയില്‍ 59 റണ്‍സുമായി താരം കസറുകയും ചെയ്തു.

അതേസമയം, ഏഷ്യാ കപ്പില്‍ അഫ്ഗാനുമായുള്ള കളിയിലേക്കു വന്നാല്‍ ബംഗ്ലാദേശിനു വേണ്ടി ഏഴാം നമ്പറിലാണ് ഷമീം ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയത്. 47ാം ഓവറിലെ മൂന്നാമത്തെ ബോളില്‍ മുഷ്ഫിഖുര്‍ റഹീം റണ്ണൗട്ടായതിനെ തുടര്‍ന്നായിരുന്നു ഷമീമിന്റെ വരവ്. നാലാമത്തെ ബോളില്‍ സ്‌ട്രൈക്ക് നേരിട്ട നായകന്‍ ഷാക്വിബുല്‍ ഹസന്‍ സിംഗിളെടുത്തു. തുടര്‍ന്ന് അടുത്ത ബോളില്‍ സ്‌ട്രൈക്ക് നേരിട്ടത് ഷമീം.

അഫ്ഗാന്‍ പേസര്‍ ഗുല്‍ബദിന്‍ നയ്ബായിരുന്നു ഈ ഓവര്‍ ബൗളര്‍ ചെയ്തത്. ഷമീമിന്റെ പാഡ് ലക്ഷ്യമിട്ടായിരുന്നു നയ്ബിന്റെ ബോള്‍ വന്നത്. തുടക്കക്കാരന്റെ യാതൊരു പരിഭ്രമവുമില്ലാതെ ഷമീം അതു ഫ്‌ളിക്ക് ചെയ്തു.

മുകളിലേക്കുയര്‍ന്ന ബോള്‍ ലോങ് ഓണിനു മുകളിലൂടെ സിക്‌സറിലേക്കു പറക്കുകയുമായിരുന്നു. പക്ഷെ അധികനേരം ക്രീസില്‍ നില്‍ക്കാന്‍ ഷമീമിനായില്ല. ആറു ബോളില്‍ നിന്നും ഒരു സിക്‌സറടക്കം 11 റണ്‍സെടുത്ത അദ്ദേഹം റണ്ണൗട്ടായി ക്രീസ് വിടുകയായിരുന്നു.

ഷമീമിന്റെ അന്താരാഷ്ട്ര കരിയറെടുത്താല്‍ ഏകദിനത്തില്‍ ഇതു കന്നിയങ്കമാണെങ്കിലും ടി20യില്‍ 17 മല്‍സരങ്ങളില്‍ ഇതിനകം കളിച്ചു കഴിഞ്ഞു. 13 ഇന്നിങ്‌സുകളില്‍ നിന്നും 119.51 സ്‌ട്രൈക്ക് റേറ്റില്‍, 22.27 ശരാശരിയില്‍ 245 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം ഒരു ഫിഫ്റ്റിയും ഷമീം നേടി. ഉയര്‍ന്ന സ്‌കോര്‍ 51 റണ്‍സാണ്.

Story first published: Sunday, September 3, 2023, 19:23 [IST]
Other articles published on Sep 3, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+