Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: കോലിയെ പിന്നിലാക്കും, വമ്പന്‍ റെക്കോഡ് കുറിക്കാന്‍ ബാബര്‍! ഇന്ത്യ ഭയക്കണം

കാന്‍ഡി: ഏഷ്യാ കപ്പിലെ ചിരവൈരി പോരാട്ടം സെപ്തംബര്‍ 2ന് നടക്കാന്‍ പോവുകയാണ്. ഇടവേളക്ക് ശേഷം ഇന്ത്യയും പാകിസ്താനും വീണ്ടും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ കളത്തില്‍ തീപാറുമെന്നുറപ്പ്. ശ്രീലങ്കയിലെ കാന്‍ഡിയിലാണ് സൂപ്പര്‍ പോരാട്ടം നടക്കുന്നത്. ഇന്ത്യ-പാകിസ്താന്‍ എന്നിവരില്‍ ആര് ജയിക്കുമെന്നത് കാത്തിരുന്ന് കണ്ടറിയാം. ആദ്യ മത്സരത്തില്‍ നേപ്പാളിനെ തകര്‍ത്തടുക്കിയാണ് പാക് ടീമിന്റെ വരവ്. ഇന്ത്യക്കെതിരേ വലിയ ആത്മവിശ്വാസത്തോടെയാവും പാകിസ്താന്‍ ഇറങ്ങുന്നത്.

നേപ്പാളിനെതിരേ 151 റണ്‍സുമായി ടൂര്‍ണമെന്റിലേക്ക് ബാബര്‍ ആസം വരവറിയിച്ചിട്ടുണ്ട്. ക്ലാസിക് ബാറ്റിങ്ങിലൂടെ കൈയടി നേടാന്‍ ബാബറിനായി. ഏഷ്യാ കപ്പിലെ നായകന്റെ ഉയര്‍ന്ന സ്‌കോര്‍, വേഗത്തില്‍ 19 ഏകദിന സെഞ്ച്വറി തുടങ്ങിയ വമ്പന്‍ റെക്കോഡുകള്‍ ബാബര്‍ നേപ്പാളിനെതിരേ കുറിച്ചു. ഇന്ത്യക്കെതിരായ മത്സരത്തിലൂടെ വിരാട് കോലിയുടെ വമ്പന്‍ റെക്കോഡ് തകര്‍ക്കാനുള്ള അവസരവും ബാബറിന് മുന്നിലുണ്ട്. നായകനെന്ന നിലയില്‍ വേഗത്തില്‍ 2000 റണ്‍സ് നേടുന്ന റെക്കോഡിലാണ് കോലിയെ ബാബര്‍ മറികടക്കാനൊരുങ്ങുന്നത്.

30 ഇന്നിങ്‌സില്‍ നിന്ന് 1994 റണ്‍സാണ് പാക് നായകന്റെ പേരിലുള്ളത്. വിരാട് കോലി നായകനായി 2000 ഏകദിന റണ്‍സ് നേടിയത് 36 ഇന്നിങ്‌സില്‍ നിന്നാണ്. അഞ്ച് ഇന്നിങ്‌സില്‍ നിന്ന് ആറ് റണ്‍സ് നേടിയാല്‍ കോലിയെ മറികടന്ന് ഈ റെക്കോഡില്‍ തലപ്പത്തെത്താന്‍ ബാബറിന് സാധിക്കും. നിലവിലെ ഫോമില്‍ അനായാസമായിത്തന്നെ ബാബര്‍ ഈ റെക്കോഡ് സ്വന്തം പേരിലാക്കിയേക്കും. കോലിയുടെ പല റെക്കോഡുകളും ഭാവിയില്‍ ബാബര്‍ തകര്‍ക്കുമെന്ന കാര്യം ഉറപ്പാണ്.

നേപ്പാളിനെതിരേ 19ാം ഏകദിന സെഞ്ച്വറിയാണ് ബാബര്‍ അടിച്ചെടുത്തത്. 102 ഇന്നിങ്‌സില്‍ നിന്നാണ് ബാബര്‍ ഈ നാഴികക്കല്ല് പിന്നിട്ടത്. 104 ഇന്നിങ്‌സില്‍ നിന്ന് ഈ നേട്ടത്തിലേക്കെത്തിയ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംലയുടെ റെക്കോഡിനെയാണ് ബാബര്‍ മറികടന്നത്. വിരാട് കോലി 124 ഇന്നിങ്‌സില്‍ നിന്നാണ് ഈ നേട്ടത്തിലേക്കെത്തിയത്. ഇതേ ഫോം തുടര്‍ന്നാല്‍ കോലിയുടെ പല റെക്കോഡുകളും ബാബര്‍ തകര്‍ത്തേക്കും.

babar azam

ആധുനിക ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍ ആരെന്ന കാര്യത്തില്‍ ഇന്ത്യ-പാക് ആരാധകര്‍ തമ്മില്‍ തര്‍ക്കം തുടങ്ങിയിട്ട് നാളുകളേറെയായി. വിരാട് കോലിയേക്കാളും മികച്ചവന്‍ ബാബറാണെന്നാണ് പാക് ആരാധകര്‍ പറയുന്നത്. പരിമിത ഓവറില്‍ മികച്ച റെക്കോഡുകള്‍ ഇതിനോടകം ബാബര്‍ നേടിയിട്ടുണ്ട്. ടി20 ഫോര്‍മാറ്റില്‍ മൂന്ന് സെഞ്ച്വറികളും അദ്ദേഹത്തിന്റെ പേരിലുണ്ട്. ബാബറിനെ പൂട്ടുക ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് എളുപ്പമാവില്ലെന്ന കാര്യം ഉറപ്പാണ്.

ഇന്ത്യക്കെതിരേ പാക് ടീമിന്റെ ബൗളിങ്ങിനെയാണ് കരുതിയിരിക്കേണ്ടത്. ന്യൂബോളില്‍ ഷഹീന്‍ ഷാ അഫ്രീദിയുടെ മികവിനെ ഇന്ത്യയുടെ ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍മാര്‍ എങ്ങനെ അതിജീവിക്കുമെന്നതാണ് കണ്ടറിയേണ്ടത്. നേരത്തെ നേര്‍ക്കുനേര്‍ എത്തിയപ്പോഴെല്ലാം ഷഹീന്റെ പേസ് ബൗളിങ് ഇന്ത്യയുടെ ടോപ് ഓഡറിനെ വിറപ്പിച്ചിരുന്നു. രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍, വിരാട് കോലി എന്നിവര്‍ ഷഹീനെ എങ്ങനെ നേരിടുമെന്നതാണ് കണ്ടറിയേണ്ടത്.

നസീം ഷാ, ഹാരിസ് റഊഫ് എന്നിവരുടെ അതിവേഗ പേസും ഇന്ത്യക്ക് ഭീഷണിയാണ്. പാകിസ്താന്‍ അഫ്ഗാന്‍ പരമ്പരയും നേപ്പാളിനെതിരേയും കളിച്ച് ഫോമിലാണെത്തുന്നത്. എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ ഇടവേളക്ക് ശേഷമാണ് ഇറങ്ങുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയുടെ പല സീനിയര്‍ താരങ്ങളും കളിച്ചിരുന്നില്ല. പാകിസ്താന്റെ ബൗളിങ് കരുത്തിനെ എങ്ങനെ ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ മറികടക്കുമെന്നത് കണ്ടറിയണം.

വിരാട് കോലിയുടേയും രോഹിത് ശര്‍മയുടേയും പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവും. രണ്ട് പേര്‍ക്കും ശ്രീലങ്കയില്‍ മികച്ച റെക്കോഡാണുള്ളത്. ഇത് മുതലാക്കി കളിക്കാനും വലിയ സ്‌കോര്‍ നേടാനും ഇവര്‍ക്ക് സാധിക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്നുറപ്പാണ്.

Story first published: Thursday, August 31, 2023, 15:59 [IST]
Other articles published on Aug 31, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+