For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2023: കോലിയുടെ റെക്കോഡ് പഴങ്കഥ, തകര്‍ത്തടുക്കി ബാബര്‍! ക്യാപ്റ്റനായി വമ്പന്‍ നേട്ടം

ലാഹോര്‍: ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്തിരിക്കുകയാണ് പാകിസ്താന്‍. ഏഴ് വിക്കറ്റിന്റെ വമ്പന്‍ ജയമാണ് പാക് ടീം നേടിയെടുത്തത്. ആദ്യം ബാറ്റുചെയ്ത ബംഗ്ലാദേശ് 193 റണ്‍സില്‍ കൂടാരം കയറിയപ്പോള്‍ മറുപടിക്കിറങ്ങിയ പാകിസ്താന്‍ 39.3 ഓവറില്‍ മൂന്ന് വിക്കറ്റിന് 194 റണ്‍സും നേടി. ഹാരിസ് റഊഫിന്റെ നാല് വിക്കറ്റ് പ്രകടനവും ഇമാം ഉല്‍ ഹഖ് (78), മുഹമ്മദ് റിസ്വാന്‍ (63*) എന്നിവരുടെ അര്‍ധ സെഞ്ച്വറികളുമാണ് പാകിസ്താന്റെ ജയം വേഗത്തിലാക്കിയത്.

പാക് നായകനും സൂപ്പര്‍ താരവുമായ ബാബര്‍ ആസം 22 പന്തില്‍ 17 റണ്‍സാണ് നേടിയത്. മത്സരത്തില്‍ വലിയ സ്‌കോര്‍ നേടാനായില്ലെങ്കിലും ഇന്ത്യന്‍ നായകനും സൂപ്പര്‍ താരവുമായ വിരാട് കോലിയുടെ വമ്പന്‍ റെക്കോഡ് തിരുത്താന്‍ ബാബറിന് സാധിച്ചിരിക്കുകയാണ്.

ക്യാപ്റ്റനെന്ന നിലയില്‍ വേഗത്തില്‍ ഏകദിനത്തില്‍ 2000 റണ്‍സ് നേടുന്ന താരമെന്ന റെക്കോഡിലേക്കാണ് ബാബര്‍ ആസം എത്തിയിരിക്കുന്നത്. കോലിയുടെ പേരിലുള്ള റെക്കോഡാണ് ബാബര്‍ തകര്‍ത്തത്. നായകനായി വേഗത്തില്‍ 1000 ഏകദിന റണ്‍സെന്ന റെക്കോഡും ബാബറിന്റെ പേരിലാണ്.

എന്നാല്‍ ഏകദിനത്തില്‍ ക്യാപ്റ്റനായി വേഗത്തില്‍ 3000, 4000, 5000 റണ്‍സ് നേടിയ നായകനെന്ന റെക്കോഡ് വിരാട് കോലിയുടെ പേരിലാണ്. വേഗത്തില്‍ 6000, 7000, 8000 ഏകദിന റണ്‍സ് നേടിയ നായകന്നെ റെക്കോഡില്‍ മുന്‍ ഓസീസ് താരം റിക്കി പോണ്ടിങ്ങാണ് തലപ്പത്ത് നില്‍ക്കുന്നത്. ഈ റെക്കോഡെല്ലാം ബാബര്‍ ആസം ഭാവിയില്‍ തകര്‍ക്കാന്‍ സാധ്യതയുണ്ട്. പരിമിത ഓവറില്‍ വളരെ സ്ഥിരതയോടെ കളിക്കുന്ന ബാറ്റ്‌സ്മാനാണ് ബാബര്‍ ആസം.

എന്നാല്‍ ഏഷ്യാ കപ്പിലെ കണക്കുകളിലേക്ക് വരുമ്പോള്‍ ബാബറിന് വലിയ മികവ് അവകാശപ്പെടാന്‍ സാധിക്കില്ല. നേപ്പാളിനെതിരേ ഒരു ഇന്നിങ്‌സില്‍ നിന്ന് 151 റണ്‍സാണ് ബാബര്‍ നേടിയത്. എന്നാല്‍ മറ്റ് ടീമുകള്‍ക്കെതിരേ 12 ഇന്നിങ്‌സില്‍ നിന്ന് നേടിയത് 241 റണ്‍സും. എന്നാല്‍ ഏകദിന കരിയറില്‍ 59ന് മുകളില്‍ ശരാശരിയാണ് അദ്ദേഹം കസറുന്നത്. 28 അര്‍ധ സെഞ്ച്വറിയും 19 സെഞ്ച്വറിയും ഇതിനോടകം ബാബര്‍ സ്വന്തം പേരിലാക്കിയിട്ടുണ്ട്.

babar azam

സൂപ്പര്‍ ഫോറിലെ ഇന്ത്യ-പാക് പോരാട്ടം 10ാം തീയ്യതി നടക്കാന്‍ പോവുകയാണ്. ബാബറിന്റെ ബാറ്റിങ് പ്രകടനം പാകിസ്താന് നിര്‍ണ്ണായകമാവും. ഗ്രൂപ്പു ഘട്ടത്തിലെ ഇന്ത്യ-പാക് മത്സരം മഴമൂലം പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. ഇരു ടീമും പോയിന്റ് പങ്കിടുകയായിരുന്നു. അതുകൊണ്ടുതന്നെ സൂപ്പര്‍ ഫോര്‍ മത്സരം കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. എന്നാല്‍ സൂപ്പര്‍ ഫോര്‍ മത്സരത്തിലും മഴ ഭീഷണി നിലനില്‍ക്കുന്നുണ്ട്.

പാകിസ്താന്റെ ബൗളര്‍മാരുടെ മികച്ച ഫോം നായകനെന്ന നിലയില്‍ ബാബര്‍ ആസമിന് വലിയ ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്. കഴിഞ്ഞ മൂന്ന് മത്സരത്തില്‍ നിന്ന് 23 വിക്കറ്റാണ് പാകിസ്താന്റെ സൂപ്പര്‍ പേസര്‍മാരായ ഹാരിസ് റഊഫ്, നസീം ഷാ,ത ഷഹീന്‍ ഷാ അഫ്രീദി എന്നിവര്‍ ചേര്‍ന്ന് നേടിയത്. 9 വിക്കറ്റുകളുമായി റഊഫാണ് വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്ത് നില്‍ക്കുന്നത്. ഇത്തവണത്തെ ഏഷ്യാ കപ്പിലെ താരമാവുകയാണ് ലക്ഷ്യമെന്ന് റഊഫ് വ്യക്തമാക്കിയിട്ടുണ്ട്.

ഷഹീനും നസീമും ഏഴ് വിക്കറ്റുകള്‍ വീതം വീഴ്ത്തി കഴിഞ്ഞു. ഇന്ത്യയെ ആദ്യമായി ലോകകപ്പില്‍ തോല്‍പ്പിച്ച പാക് ടീമിന്റെ നായകനെന്ന റെക്കോഡ് ബാബര്‍ ആസമിന്റെ പേരിലാണ്. നേരത്തെ ഇന്ത്യ-പാക് പോരാട്ടങ്ങളില്‍ ഇന്ത്യക്ക് വ്യക്തമായ മുന്‍തൂക്കമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ബാബറിന്റെ പാക് ടീം ഇന്ത്യക്കൊപ്പം നില്‍ക്കുന്നു. പല മത്സരങ്ങളിലും ഇന്ത്യയുടെ പേരുകേട്ട ബാറ്റ്‌സ്മാന്‍മാര്‍ പാകിസ്താന്റെ ബൗളിങ് മികവിന് മുന്നില്‍ വിയര്‍ക്കുന്നു. സൂപ്പര്‍ ഫോറില്‍ ഇന്ത്യയെ വീഴ്ത്താന്‍ ബാബറിന് സാധിക്കുമോയെന്നത് കണ്ടറിയാം.

Story first published: Thursday, September 7, 2023, 7:02 [IST]
Other articles published on Sep 7, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+