Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: നിനക്ക് വട്ടുണ്ടോ? അതൊരിക്കലും സംഭവിക്കില്ല! ഗില്ലിനോട് കയര്‍ത്ത് രോഹിത് ശര്‍മ

കൊളംബോ: ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടാന്‍ പോവുകയാണ്. ഇന്ത്യ എട്ടാം കിരീടം അലമാരയിലെത്തിക്കുമോ അതോ ശ്രീലങ്ക കിരീടം നിലനിര്‍ത്തുമോയെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. അവസാന മത്സരത്തില്‍ ബംഗ്ലാദേശിനോട് തോറ്റാണ് ഇന്ത്യ ഫൈനിലിനിറങ്ങുന്നത്. ഇത് ഇന്ത്യക്ക് സമ്മര്‍ദ്ദം നല്‍കുന്ന കാര്യമാണ്. പാകിസ്താനെ തോല്‍പ്പിച്ച് ഫൈനല്‍ ടിക്കറ്റെടുത്ത ശ്രീലങ്ക വലിയ ആത്മവിശ്വാസത്തിലുമാണ്.

ബംഗ്ലാദേശിനോട് ഇന്ത്യ തോറ്റെങ്കിലും തകര്‍പ്പന്‍ സെഞ്ച്വറി പ്രകടനവുമായി ശുബ്മാന്‍ ഗില്‍ കൈയടി നേടിയിരുന്നു. ഇന്ത്യയുടെ മറ്റ് ബാറ്റ്‌സ്മാന്‍മാരെല്ലാം കൂട്ടത്തകര്‍ച്ച നേരിട്ട സമയത്താണ് ഗില്ലിന്റെ ഒറ്റയാള്‍ പോരാട്ടം. എന്നാല്‍ ഇപ്പോള്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ശുബ്മാന്‍ ഗില്ലിനോട് കയര്‍ക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്. ലിഫ്റ്റിന് അടുത്തുവെച്ച് ശുബ്മാന്‍ ഗില്‍ എന്തോ ചോദിക്കുന്നതും 'നിനക്ക് വട്ടുണ്ടോ. ഒരിക്കലും ഇതുപോലെ സംഭവിക്കില്ല' എന്നുമാണ് ദേഷ്യത്തോടെ രോഹിത് ഗില്ലിനോട് പറഞ്ഞത്.

രോഹിത് ശര്‍മ നല്ല ഉച്ചത്തിലാണ് ഗില്ലിനോട് സംസാരിച്ചത്. അതും ദേഷ്യത്തോടെ. ഇതാണ് ശബ്ദം എല്ലാവരും കേള്‍ക്കാന്‍ കാരണം. എന്നാല്‍ രോഹിത്തിനെ ദേഷ്യം പിടിപ്പിക്കുന്ന രീതിയില്‍ ഗില്‍ എന്താണ് ചോദിച്ചതെന്ന കാര്യം വ്യക്തമല്ല. എന്തായാലും രോഹിത്തിനെതിരേ വലിയ വിമര്‍ശനം ആരാധകര്‍ ഉയര്‍ത്തുന്നു. എന്ത് കാര്യമാണെങ്കിലും അത്രയും ആളുകള്‍ നോക്കിനില്‍ക്കെ രോഹിത് ശുബ്മാന്‍ ഗില്ലിനോട് ദേഷ്യപ്പെടാന്‍ പാടില്ലായിരുന്നു എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

രോഹിത്തിനെ ചൊടിപ്പിക്കുന്ന രീതിയില്‍ ശുബ്മാന്‍ എന്താണ് പറഞ്ഞതെന്നതാണ് ആരാധകര്‍ ചോദിക്കുന്നത്. എന്നാല്‍ ഇത് എന്താണെന്ന കാര്യം രോഹിത്തിനും ശുബ്മാനും മാത്രം വ്യക്തമാക്കാനാവുന്നതാണ്. രോഹിത്തിനൊപ്പം ഓപ്പണിങ്ങില്‍ ശുബ്മാന്‍ ശോഭിക്കുന്നുണ്ട്. രണ്ട് പേരും തമ്മിലുള്ള കൂട്ടുകെട്ട് അതി ഗംഭീരമാണ്. ഇത്തവണത്തെ ഏഷ്യാ കപ്പില്‍ രണ്ട് തവണ സെഞ്ച്വറി കൂട്ടുകെട്ടും ഒരു തവണ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടും സൃഷ്ടിക്കാന്‍ ഇവര്‍ക്കായിരുന്നു.

rohit, shubman gill

രണ്ട് പേരും നല്ല സൗഹൃദവും കാത്തുസൂക്ഷിക്കുന്നവരാണ്. എന്നാല്‍ ശുബ്മാനോട് കയര്‍ക്കാന്‍ മാത്രം രോഹിത്തിനോട് എന്താണ് ചോദിച്ചതെന്നത് ഇരുവരിലാരെങ്കിലും വെളിപ്പെടുത്തുമോയെന്നത് കണ്ടറിയാം. എന്തായാലും ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. ശുബ്മാന്‍ ഗില്‍ ഇതിനോടകം ഇന്ത്യയുടെ ഭാവി താരമെന്ന് പേരെടുത്തവനാണ്. അടുത്ത ഇതിഹാസമായി ഗില്‍ മാറുമെന്ന കാര്യം ഉറപ്പാണ്.

ഇതിനോടകം പല വമ്പന്‍ റെക്കോഡുകളും സ്വന്തം പേരിലാക്കിയ ഗില്ലാണ് ഇത്തവണത്തെ ഏഷ്യാ കപ്പില്‍ റണ്‍വേട്ടക്കാരില്‍ മുന്നിട്ട് നില്‍ക്കുന്നത്. ഫൈനലിലും ഗില്ലിന്റെ ബാറ്റിങ് പ്രകടനത്തില്‍ ഇന്ത്യ വലിയ പ്രതീക്ഷ വെക്കുന്നു. രോഹിത്തും ഗില്ലും ചേര്‍ന്നുള്ള തുടക്കം മികച്ചതായില്ലെങ്കില്‍ ഇന്ത്യ പതറുമെന്ന കാര്യം ഉറപ്പാണ്. ബംഗ്ലാദേശിനെതിരേ ഇന്ത്യയുടെ തോല്‍വിയുടെ പ്രധാന കാരണം ഓപ്പണിങ് കൂട്ടുകെട്ട് മികവ് കാട്ടാനാവാതെ പോയതാണ്.

ശ്രീലങ്കയ്‌ക്കെതിരേ ഫൈനലിനിറങ്ങുമ്പോള്‍ ബാറ്റിങ് നിരയിലാണ് ഇന്ത്യയുടെ എല്ലാ പ്രതീക്ഷകളും. സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയുടെ സ്പിന്‍ നിരക്ക് മുന്നില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ കളി മറന്നിരുന്നു. രോഹിത് ശര്‍മ അര്‍ധ സെഞ്ച്വറി നേടിയത് മാറ്റിനിര്‍ത്തിയാല്‍ കൂട്ടത്തകര്‍ച്ചയാണ് ഇന്ത്യ നേരിട്ടത്. സ്പിന്‍ ബൗളിങ്ങിനെ നേരിടുന്നതില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ദൗര്‍ബല്യമുണ്ട്. ഇത് ശ്രീലങ്ക കൃത്യമായി മുതലാക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഫൈനലില്‍ ഇന്ത്യ ഇതിനെതിരേ കരുതിയാവും ഇറങ്ങുക. ഇന്ത്യയുടെ ടോപ് ഓഡര്‍ തിളങ്ങിയാല്‍ മികച്ച സ്‌കോറിലേക്ക് അനായാസം ടീമിനെത്താനാവും. അല്ലാത്ത പക്ഷം കാര്യങ്ങള്‍ കടുപ്പമാവും. ഇന്ത്യയുടെ ബൗളര്‍മാരെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. കുല്‍ദീപ് യാദവ് സ്ഥിരതയോടെ പന്തെറിയുന്നു എന്നതാണ് എടുത്തു പറയേണ്ടത്. ജസ്പ്രീത് ബുംറ മികച്ച ലൈനും ലെങ്തും കാത്തുസൂക്ഷിക്കുന്നു. ഇതെല്ലാം ഇന്ത്യയുടെ കിരീട സാധ്യത ഉയര്‍ത്തുന്നു.

Story first published: Sunday, September 17, 2023, 12:09 [IST]
Other articles published on Sep 17, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+