For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2023: ഹീറോയായി സിറാജ്, പിന്നാലെ ശ്രദ്ധാ കപൂറിന്റെ ട്വീറ്റ്! ഇത് പ്രണയം തന്നെ- വൈറല്‍

കൊളംബോ: ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയെ 10 വിക്കറ്റിന് തകര്‍ത്ത് ഏഷ്യയിലെ രാജാക്കന്മാരായിരിക്കുകയാണ് ഇന്ത്യ. വലിയ പോരാട്ടം പ്രതീക്ഷിച്ച മത്സരത്തില്‍ ഇന്ത്യയുടെ സര്‍വാധിപത്യമാണ് കണ്ടത്. 50 റണ്‍സില്‍ ശ്രീലങ്ക കൂടാരം കയറിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 6.1 ഓവറില്‍ 10 വിക്കറ്റ് ബാക്കിയാക്കി വിജയം നേടുകയായിരുന്നു. ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷനകയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചത് മുഹമ്മദ് സിറാജാണ്.

ആറ് വിക്കറ്റുകളുമായി സിറാജ് നടത്തിയ തീപ്പൊരി പ്രകടനമാണ് ശ്രീലങ്കയെ തകര്‍ത്തത്. ഒരോവറില്‍ നാല് വിക്കറ്റ് ഉള്‍പ്പെടെയാണ് സിറാജിന്റെ ഗംഭീര ബൗളിങ്. ഇന്ത്യയുടെ വിജയത്തിന് പിന്നാലെ സിറാജിന് അഭിനന്ദന പ്രവാഹമാണ്. ഒട്ടുമിക്ക പ്രമുഖരും സിറാജിന് അഭിനന്ദനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ സിറാജിന്റെ പ്രകടനത്തെ വാഴ്ത്തി ബോളിവുഡ് സൂപ്പര്‍ നായിക ശ്രദ്ധാ കപൂര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റ് വൈറലായിരിക്കുകയാണ്.

ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന സൂചന നല്‍കുന്നതാണ് ശ്രദ്ധയുടെ പോസ്‌റ്റെന്നാണ് പാപ്പരസികളുടെ കണ്ടെത്തല്‍. 'ഫ്രീ ടൈം ലഭിക്കുമ്പോള്‍ സിറാജ് എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹത്തോട് ഒന്ന് ചോദിക്കാമോ' എന്നാണ് തന്റെ ചിത്രത്തോടൊപ്പം ശ്രദ്ധ കുറിച്ചത്. ഇത് അടുത്ത ക്രിക്കറ്റ്-ബോളിവുഡ് പ്രണയത്തെയാണ് തുറന്നുകാട്ടുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ബോളിവുഡിലെ പ്രശസ്ത നായികമാരിലൊരാളാണ് ശ്രദ്ധ.

ആഷിക് 2 എന്ന ചിത്രത്തിലൂടെ ആരാധക മനസില്‍ ഇടം നേടിയ ശ്രദ്ധക്ക് വലിയ ആരാധക പിന്തുണയുമുണ്ട്. വിരാട് കോലിയുടെ പിന്തുണകൊണ്ട് കരിയറില്‍ വളര്‍ന്ന് ഇന്നത്തെ നിലയിലേക്കെത്തിയ താരമാണ് സിറാജ്. കോലിയെ തന്റെ റോള്‍ മോഡലായാണ് സിറാജ് കാണുന്നത്. കോലി ബോളിവുഡ് സൂപ്പര്‍ നായിക അനുഷ്‌ക ശര്‍മയെയാണ് വിവാഹം ചെയ്തത്. തന്റെ റോള്‍ മോഡലിന്റെ അതേ പാതയില്‍ സഞ്ചരിക്കാനുള്ള ശ്രമമാണ് സിറാജ് നടത്തുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.

mohammed siraj, virat kohli

ഇതിന് മുമ്പ് പ്രണയത്തിന്റെ പേരില്‍ ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിക്കാത്ത താരമാണ് സിറാജ്. ഹൈദരാബാദിലെ ഓട്ടോറിക്ഷക്കാരന്റെ മകനായിരുന്നു സിറാജ്. വലിയ സാമ്പത്തിക പ്രയാസങ്ങള്‍ നേരിട്ട യൗവനത്തില്‍ നിന്ന് ഇന്ന് സ്വന്തം പ്രയത്‌നംകൊണ്ട് കോടികളുടെ വരുമാനം സ്വന്തമാക്കാന്‍ സിറാജിന് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ കോടികളുടെ ആസ്തി സിറാജിനുണ്ട്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളര്‍മാരിലൊരാളായി വളരാന്‍ സിറാജിന് സാധിച്ചിട്ടുണ്ട്.

അതുകൊണ്ടുതന്നെ ഇപ്പോള്‍ ബോളിവുഡ് നായികമാര്‍ക്ക് പ്രണയിക്കാന്‍ പറ്റുന്ന താരമായി സിറാജ് മാറിയിട്ടുണ്ടെന്നും ആരാധകര്‍ പറയുന്നു. സിറാജിന്റെ വിവാഹം ഇതുവരെ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ സിറാജും ശ്രദ്ധയും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകളെ പൂര്‍ണ്ണമായും തള്ളിക്കളയാനാവില്ല. എന്തായാലും ശ്രദ്ധയുടെ പോസ്റ്റ് ഇതിനോടകം വൈറലായിക്കഴിഞ്ഞു. പ്രണയത്തിലാണോയെന്ന കാര്യത്തില്‍ സ്ഥിരീകരണം നല്‍കാന്‍ ഇവര്‍ തയ്യാറാകുമോയെന്നത് കണ്ടറിയാം.

എന്തായാലും ഏഷ്യാ കപ്പ് ഫൈനലിലൂടെ സിറാജ് സൂപ്പര്‍ ഹീറോയായി മാറിയിരിക്കുകയാണ്. ഏകദിന ലോകകപ്പ് വരാനിരിക്കെ സിറാജിന്റെ പ്രകടനം ഇന്ത്യക്ക് വലിയ പ്രതീക്ഷകള്‍ നല്‍കുന്നതാണ്. വെറും 16 പന്തുകളില്‍ നിന്ന് അഞ്ച് വിക്കറ്റ് പ്രകടനം നടത്താന്‍ സിറാജിനായി. ഒരോവറില്‍ നാല് വിക്കറ്റ് വീഴ്ത്തുന്ന ആദ്യത്തെ ഇന്ത്യന്‍ ബൗളറെന്ന റെക്കോഡിലേക്കാണ് സിറാജ് എത്തിയിരിക്കുന്നത്. കൂടാതെ ഏഷ്യാ കപ്പ് ഫൈനലിലെ ഏറ്റവും മികച്ച പ്രകടനമെന്ന റെക്കോഡിലേക്കും സിറാജ് എത്തിയിരിക്കുകയാണ്.

ഫൈനലിലെ താരമായ സിറാജ് തനിക്ക് കിട്ടിയ സമ്മാനത്തുക ഗ്രൗണ്ട് സ്റ്റാഫുകള്‍ക്കായി നല്‍കി കൈയടി നേടുകയും ചെയ്തു. ഏകദിന ലോകകപ്പിലും ഇതേ മികവ് ആവര്‍ത്തിക്കാന്‍ സിറാജിന് സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Monday, September 18, 2023, 9:01 [IST]
Other articles published on Sep 18, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+