Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: അരങ്ങേറും മുമ്പ് തിലകിന് ലോട്ടറി! എന്തുകൊണ്ട് ടീമില്‍? അഗാര്‍ക്കര്‍ പറയുന്നു

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഒടുവില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു വമ്പന്‍ സര്‍പ്രൈസുമായിട്ടാണ് അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി 17 അംഗ ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്. ഏകദിന ക്രിക്കറ്റില്‍ ഇനിയും അരങ്ങേറ്റം പോലും നടത്തിയിട്ടില്ലാത്ത യുവതാരം തിലക് വര്‍മയാണ് ടീമിലെ ഏറ്റവും വലിയ സര്‍പ്രൈസ്. ദേശീയ ടീമിനായി വെറും ഏഴു ടി20കളില്‍ കളിച്ചതിന്റെ പരിചയവുമായിട്ടാണ് ഏഷ്യാ കപ്പിലേക്കു തിലകിനു വിളിയെത്തിയിരിക്കുന്നത്.

ഏകദിനത്തില്‍ ഇനിയും കളിക്കാതിരുന്നിട്ടും എന്തുകൊണ്ടാണ് തിലകിനെ ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ 17 അംഗ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയതെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് മുഖ്യ സെലക്ടര്‍ അഗാര്‍ക്കര്‍. തിലക് വളരെയധികം പ്രതീക്ഷ നല്‍കുന്ന താരമാണ്. വരാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലും അവന്‍ ഇടം പിടിക്കുകയാണെങ്കില്‍ ഏഷ്യന്‍ ഗെയിംസിനുള്ള ടീമിലുണ്ടാവില്ല. തിലകിനെ സംബന്ധിച്ച് ഏഷ്യാ കപ്പ് വലിയ അവസരമായിരിക്കുമെന്നും അഗാര്‍ക്കര്‍ വ്യക്തമാക്കി.

TILAK VARMA

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ തിലകിന്റെ കഴിവ് നമ്മള്‍ കണ്ടുകഴിഞ്ഞതാണ്. അവന്‍ വളരെ കഴിവുറ്റ ക്രിക്കറ്ററാണ്. പ്രകടനം മാത്രമല്ല ബാറ്ററെന്ന നിലയില്‍ അവന്റെ മനോഭാവവും പ്രതീക്ഷ നല്‍കുന്നതാണ്. അതു കൊണ്ടു തന്നെയാണ് ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ തിലകിനെയും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഇടം കൈയന്‍ ബാറ്ററാണെന്നതും അവനൊരു പ്ലസ് പോയിന്റാണ്.

നിലവില്‍ 17 പേരുള്‍പ്പെട്ട സ്‌ക്വാഡിനെയാണ് ഏഷ്യാ കപ്പിനായി നമ്മള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. പക്ഷെ ലോകകപ്പില്‍ 15 പേരെ മാത്രമേ ടീമിലെടുക്കാന്‍ കഴിയുകയുള്ളൂ. സമയമെത്തിയാല്‍ ഏഷ്യാ കപ്പ് സ്‌ക്വാഡിലെ ആരെയൊക്കെ ഒഴിവാക്കണമെന്ന തീരുമാനം സ്വീകരിക്കുമെന്നും അഗാര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.

20 കാരനായ തിലക് ഇന്ത്യക്കു വേണ്ടി ഏഴു ടി20 മല്‍സരങ്ങളിലാണ് ഇതുവരെ കളിച്ചത്. ഇവയില്‍ നിന്നും 34.8 ശരാശരിയില്‍ 138.1 സ്‌ട്രൈക്ക് റേറ്റോടെ 174 റണ്‍സെടക്കുകയും ചെയ്തു. ഉയര്‍ന്ന സ്‌കോര്‍ 51 റണ്‍സാണ്. വെസ്റ്റ് ഇന്‍ഡീസുമായുള്ള ടി20 പരമ്പരയിലെ ആദ്യ കളിയിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം.

കന്നി മല്‍സരത്തില്‍ 39 റണ്‍സുമായി വരവറിയിച്ച തിലക് തൊട്ടടുത്ത കളിയില്‍ 41 ബോളില്‍ 51 റണ്‍സും അടിച്ചെടുത്തു. പക്ഷെ അവസാനമായി അയര്‍ലാന്‍ഡുമായുള്ള ടി20 പരമ്പരയിലെ രണ്ടു കളിയിലും താരം ഫ്‌ളോപ്പായിരുന്നു. ആദ്യ മല്‍സരത്തില്‍ ഗോള്‍ഡന്‍ ഡെക്കായ തിലക് രണ്ടാമത്തെ മല്‍സരത്തില്‍ ഒരു റണ്‍സിനും പുറത്താവുകയായിരുന്നു.

TILAK VARMA

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി കഴിഞ്ഞ രണ്ടു സീസണുകളിലും നടത്തിയ സ്ഥിരതയാര്‍ന്ന പ്രകടനമാണ് തിലകിന്റെ കരിയറിലെ ടേണിങ് പോയിന്റായി മാറിയത്. 2022ലെ ലേലത്തില്‍ മുംബൈ ടീമിലൂടെ ഐപിഎല്ലില്‍ അരങ്ങേറിയ താരം കന്നി സീസണില്‍ തന്നെ കൈയടി വാങ്ങി.

350ന് മുകളില്‍ റണ്‍സ് ആദ്യ സീസണില്‍ തിലക് അടിച്ചെടുത്തിരുന്നു. കഴിഞ്ഞ സീസണിലും താരം പ്രകടനം ആവര്‍ത്തിക്കുകയും ചെയ്തു. ഐപിഎല്ലില്‍ ഇതുവരെ 25 ഇന്നിങ്‌സുകളില്‍ നിന്നും 38.95 ശരാശരിയോടെ, 144.53 സ്‌ട്രൈക്ക് റേറ്റില്‍ 740 റണ്‍സാണ് തിലകിന്റെ സമ്പാദ്യം. മൂന്നു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടും.

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, തിലക് വര്‍മ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, സഞ്ജു സാംസണ്‍ (ബാക്കപ്പ്).

Story first published: Monday, August 21, 2023, 14:47 [IST]
Other articles published on Aug 21, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+