Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: അഫ്ഗാന് സംഭവിച്ചത് വന്‍ അബദ്ധം! കണക്കുകൂട്ടല്‍ പാളി, ജയിച്ച കളി തോറ്റു

ഏഷ്യാ കപ്പില്‍ ശ്രീലങ്കയുമായുള്ള നിര്‍ണായക മല്‍സരത്തില്‍ അഫ്ഗാനിസ്താന്‍ ടീമിനു സംഭവിച്ച വന്‍ പിഴവിനെക്കുറിച്ചാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തു വന്‍ ചര്‍ച്ചയാവുന്നത്. ലങ്കയെ മറികടന്ന് സൂപ്പര്‍ ഫോറില്‍ കടക്കാന്‍ ഏതൊക്കെ വഴികളാണ് തങ്ങള്‍ക്കു മുന്നിലുള്ളതെന്നു കൃത്യമായ ധാരണയില്ലാതെ പോയതാണ് കളിയില്‍ അഫ്ഗാന് വിനയായത്. വിജയത്തിനും സൂപ്പര്‍ ഫോറിനും തൊട്ടരികില്‍ വരെയെത്തിയ ശേഷം അഫ്ഗാന്‍ രണ്ടു റണ്‍സിനു തോല്‍ക്കുകയും സൂപ്പര്‍ ഫോര്‍ കാണാതെ പുറത്താവുകയും ചെയ്തിരുന്നു.

ആദ്യ കളിയില്‍ ബംഗ്ലാദേശിനോടു തോറ്റതിനാല്‍ അഫ്ഗാന് ഈ കളിയില്‍ വിജയം അനിവാര്യമായിരുന്നു. മാത്രമല്ല മികച്ച നെറ്റ് റണ്‍റേറ്റില്‍ ജയിക്കാനായാല്‍ മാത്രമേ അവര്‍ക്കു പ്രതീക്ഷയുണ്ടായിരുന്നുള്ളൂ. ടോസിനു ശേഷം ബാറ്റ് ചെയ്ത ലങ്ക എട്ടു വിക്കറ്റിനു 291 റണ്‍സ് നേടിയത്. ഈ സ്‌കോര്‍ 37.1 ഓവറിലോ, അതിനു താഴെ ഓവറുകളിലോ ചേസ് ചെയ്തു ജയിച്ചിരുന്നെങ്കില്‍ അഫ്ഗാന് സൂപ്പര്‍ ഫോറിലെത്താമായിരുന്നു ഒരു ഓപ്ഷന്‍. അഫ്ഗാന് ധാരണയുണ്ടായിരുന്നതും ഇതേക്കുറിച്ച് മാത്രമായിരുന്നു.

AFGANISTAN

പക്ഷെ അഫ്ഗാനു നെറ്റ് റണ്‍റേറ്റില്‍ ലങ്കയെ പിന്തള്ളി സൂപ്പര്‍ ഫോറില്‍ കടക്കാന്‍ വേറെയും ചില വഴികളുണ്ടായിരുന്നു. പക്ഷെ ഇതേക്കുറിച്ച് അഫ്ഗാന് അറിയില്ലായിരുന്നുവെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. അറിയുമായിരുന്നെങ്കില്‍ അവരുടെ ഭാഗത്തു നിന്നും ഇങ്ങനെയൊരു പിഴവ് സംഭവിക്കില്ലായിരുന്നു എന്ന് ഉറപ്പാണ്.

റണ്‍ചേസില്‍ തുടക്കം പാളിയ ശേഷം ശക്തമായി തിരിച്ചുവന്ന അഫ്ഗാനു ഒരു ഘട്ടത്തില്‍ ഏഴു ബോളില്‍ 15 റണ്‍സായിരുന്നു നെറ്റ് റണ്‍റേറ്റില്‍ ലങ്കയെ പിന്തള്ളി സൂപ്പര്‍ ഫോറിലെത്താന്‍ ആവശ്യമായിരുന്നത്. 36 ഓവര്‍ കഴിയുമ്പോള്‍ അഫ്ഗാന്‍ എട്ടിന് 277 റണ്‍സെന്ന നിലയിലായിരുന്നു. യുവ സ്പിന്നര്‍ ദുനിത് വെല്ലലെഗെയെറിഞ്ഞ 37ാം ഓവറില്‍ റാഷിദ് ഖാന്‍ മൂന്നു ഫോറുകളടക്കം 12 റണ്‍സ് അടിച്ചെടുത്തു. ഇതോടെ ഓവര്‍ കഴിയുമ്പോള്‍ അഫ്ഗാന്‍ എട്ടിന് 289.

അടുത്ത ഓവറിലെ ആദ്യ ബോളില്‍ ഫോര്‍ നേടിയാല്‍ അഫ്ഗാന്‍ സൂപ്പര്‍ ഫോറിലെത്തും, ലങ്ക പുറത്താവുകയും ചെയ്യും. സ്പിന്നര്‍ ധനഞ്ജയ ഡിസില്‍വയായിരുന്നു ബൗളര്‍. സ്‌ട്രൈക്ക് നേരിട്ട സ്പിന്നര്‍ മുജീബുര്‍ റഹ്മാന്‍ ആഞ്ഞുവീശിയെങ്കിലും ബോള്‍ പ്രതീക്ഷിച്ച പോലെ കണക്ടായില്ല. ലോങ് ഓണില്‍ സമരവിക്രമെ അതു പിടികൂടുകയും ചെയ്തു. ഇതോടെ തങ്ങള്‍ക്കു സൂപ്പര്‍ ഫോര്‍ നഷ്ടമായെന്നു റാഷിദും പുതുതായി ക്രീസിലെക്കിയ ഫസല്‍ഹഖ് ഫറൂഖിയും ഉറപ്പിച്ചു.

പക്ഷെ 37.5 ഓവറില്‍ 295 റണ്‍സ് നേടിയാല്‍ അഫ്ഗാന് സൂപ്പര്‍ ഫോര്‍ സാധ്യതയുണ്ടായിരുന്നു. കൂടാതെ 38 ഓവറില്‍ 296ഉം 38.1 ഓവറില്‍ 297ഉം റണ്ണെടുത്താലും അഫ്ഗാന്‍ സൂപ്പര്‍ ഫോറിലെത്തിയേനെ. നിര്‍ഭാഗ്യവശാല്‍ ഇതേക്കുറിച്ച് ക്രീസിലുള്ള രണ്ടു പേര്‍ക്കും അറിയില്ലായിരുന്നു.

LANKA

അറിഞ്ഞിരുന്നെങ്കില്‍ രണ്ടാമത്തെ ബോളില്‍ സിംഗിളെടുത്ത് സ്‌ട്രൈക്ക് റാഷിദിന് കൈമാറാന്‍ ഫസല്‍ഹഖ് ശ്രമിക്കുമായിരുന്നു. കാരണം വമ്പന്‍ ഷോട്ടുകളടിക്കാന്‍ മിടുക്കനായ റാഷിദിന് അടുത്ത രണ്ടു ബോളില്‍ സിക്‌സറടിച്ച് ടീമിനെ ജയിപ്പിക്കാനുള്ള ശേഷിയുമുണ്ടായിരുന്നു.

പക്ഷെ സ്‌ട്രൈക്ക് റാഷിദിനു നല്‍കാനുള്ള ഒരു ശ്രമവും ഫസല്‍ഹഖ് നടത്തിയില്ല. രണ്ടാമത്തെ ബോള്‍ ബൗളര്‍ക്കുനേരെ കളിച്ച താരം അടുത്ത ബോള്‍ കവറിലേക്കു പ്രതിരോധിക്കുകയായിരുന്നു. രണ്ടു ബോളിലും റണ്ണില്ല. എങ്കിലും നാലാമത്തെ ബോളില്‍ സിക്‌സറടിച്ചാല്‍ ഫസല്‍ഹഖിന് ടീമിനെ ജയിപ്പിക്കാനും സൂപ്പര്‍ ഫോറിലെത്തിക്കാനും സാധിക്കുമായിരുന്നു.

പക്ഷെ വമ്പന്‍ ഷോട്ടിനു തുനിയാതെ പ്രതിരോധിക്കാന്‍ ശ്രമിച്ച താരം വിക്കറ്റിനു മുന്നില്‍ കുരുങ്ങി പുറത്താവുകയായിരുന്നു. ഇതോടെ അഫ്ഗാന്‍ 289ന് ഓള്‍ഔട്ടാവുകയും ലങ്ക രണ്ടു റണ്‍സിന്റെ നാടകീയ ജയവുമായി സൂപ്പര്‍ ഫോറിലെത്തുകയും ചെയ്തു.

Story first published: Tuesday, September 5, 2023, 23:42 [IST]
Other articles published on Sep 5, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+