Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: ഇന്ത്യക്ക് സൂപ്പര്‍ താരങ്ങളുണ്ട്, പക്ഷെ ഒരു പ്രധാന പ്രശ്‌നം! ചൂണ്ടിക്കാട്ടി അഭിഷേക്

മുംബൈ: ഏഷ്യാ കപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം ഉണരാന്‍ ഇനി രണ്ട് നാള്‍ മാത്രം. ഇന്ത്യയും പാകിസ്താനും ശ്രീലങ്കയും അഫ്ഗാനിസ്ഥാനുമെല്ലാം ഏഷ്യയിലെ രാജാക്കന്മാരാവാന്‍ ഇറങ്ങുമ്പോള്‍ തീപാറും പോരാട്ടം തന്നെ ഇത്തവണ പ്രതീക്ഷിക്കപ്പെടുന്നു. ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കാനിരിക്കെ ഏഷ്യയിലെ രാജാക്കന്മാരാവുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. പക്ഷെ അതൊട്ടും എളുപ്പമാവില്ല.

കരുത്തുറ്റ താരനിരയാണ് ഇന്ത്യക്കുള്ളത്. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമിലേക്ക് പരിക്കേറ്റ് വിശ്രമത്തിലായിരുന്നവരും മടങ്ങിയെത്തുമ്പോള്‍ കരുത്ത് ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇവരുടെയെല്ലാം ഫിറ്റ്‌നസ് ഇപ്പോഴും ആശങ്കയുണ്ടാക്കുന്നു. അതുകൊണ്ടുതന്നെ കിരീട നേട്ടം ഇന്ത്യക്ക് പ്രയാസമാവും. ഇപ്പോഴിതാ ഏഷ്യാ കപ്പിലെ ഇന്ത്യയുടെ പ്രധാന പ്രശ്‌നം ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അഭിഷേക് നായര്‍. ഇന്ത്യയെ വളരെയധികം ബാധിക്കുന്ന പ്രശ്‌നമാണിതെന്നാണ് അഭിഷേക് പറയുന്നത്.

'ഇന്ത്യന്‍ ടീം ശക്തമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ഇന്ത്യയുടെ പ്രശ്‌നം ഒരേ ശൈലിയുള്ള താരങ്ങളാണ് ടീമില്‍ ഉള്ളതെന്നതാണ്. ഇന്ത്യയുടെ ടോപ് ഓഡര്‍ ബാറ്റിങ്ങിലേക്ക് നോക്കുമ്പോള്‍ എല്ലാ താരങ്ങളും സമയമെടുത്ത് നിലയുറപ്പിച്ച ശേഷം വലിയ ഷോട്ടുകള്‍ കളിക്കുന്നതായി കാണാനാവും. ഹാര്‍ദിക് പാണ്ഡ്യ ആദ്യ പന്ത് മുതല്‍ ആക്രമിക്കാന്‍ ശ്രമിച്ചിരുന്ന താരമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവനത് ചെയ്യുന്നില്ല. ഇന്ത്യന്‍ ടീമില്‍ വലം കൈയന്‍ ബാറ്റ്‌സ്മാന്‍മാരാണ് കൂടുതല്‍.

ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരുടെ അഭാവം ടീമിലുണ്ട്. പിച്ചില്‍ നല്ല ടേണ്‍ ലഭിച്ചാല്‍ വലം കൈയന്‍ ബാറ്റ്‌സ്മാന്‍മാരോടൊപ്പം ഇടം കൈയന്‍ ബാറ്റ്‌സ്മാനും ടീമില്‍ വേണം. എന്നാല്‍ ഇന്ത്യക്ക് രവീന്ദ്ര ജഡേജ മാത്രമാണ് ഇടം കൈയന്‍ ബാറ്റ്‌സ്മാനായി ഉള്ളത്. ഇന്ത്യക്ക് ഒരേ ശൈലിയില്‍ കളിക്കുന്ന താരങ്ങളുള്ളതിനാല്‍ അതിവേഗം ആര് റണ്‍സുയര്‍ത്തുമെന്നതാണ് ചോദ്യം. വിരാട് കോലിയും കെ എല്‍ രാഹുലും ഒരുമിച്ച് ബാറ്റ് ചെയ്യുമ്പോള്‍ ആരാണ് റണ്‍സുയര്‍ത്തുക?. ഇതൊരു വലിയ പ്രശ്‌നം തന്നെയാണ്.

kohli, rahul

ഇതോടെ ഹാര്‍ദിക്കിനെ നേരത്തെ ഇറക്കാന്‍ ഇന്ത്യ നിര്‍ബന്ധിതരാവും.'- അഭിഷേക് നായര്‍ പറഞ്ഞു. ഇന്ത്യയുടെ ഓപ്പണിങ്ങില്‍ രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലുമാണ്. രോഹിത് കടന്നാക്രമിക്കുന്ന ബാറ്റ്‌സ്മാനാണെങ്കിലും ഇപ്പോള്‍ പഴയ മികവ് അവകാശപ്പെടാനാവില്ല. ശുബ്മാന്‍ ഗില്‍ പതിയെ തുടങ്ങി പിന്നീട് ആക്രമണത്തിലേക്ക് ഗിയര്‍ മാറ്റുന്നവനാണ്. വിരാട് കോലിയും അങ്ങനെ തന്നെയാണ്. നിലയുറപ്പിച്ച ശേഷമാണ് അതിവേഗത്തില്‍ റണ്‍സുയര്‍ത്തുക.

മധ്യനിരയിലും ഇതേ പ്രശ്‌നം കാണാനാവും. ശ്രേയസ് അയ്യരാവും നാലാം നമ്പറില്‍. കെ എല്‍ രാഹുല്‍ അഞ്ചാം നമ്പറിലാവും കളിക്കുക. രണ്ട് പേരുടെയും ബാറ്റിങ് ശൈലി നോക്കുമ്പോഴും പതിയെ തുടങ്ങി കത്തിക്കയറുന്നവരാണ്. ഇരുവരും പരിക്കിന്റെ വലിയ ഇടവേളക്ക് ശേഷമാണ് തിരിച്ചെത്തുന്നത്. ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് നിരയില്‍ വെടിക്കെട്ട് താരങ്ങളുടെ അഭാവമുണ്ടെന്ന് വ്യക്തം. ഇവിടെയാണ് സൂര്യകുമാര്‍ യാദവിന്റെയും തിലക് വര്‍മയുടേയും പ്രസക്തി.

സൂര്യകുമാര്‍ യാദവ് വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കാന്‍ കഴിവുള്ള ബാറ്റ്‌സ്മാനാണെങ്കിലും ഏകദിനത്തിലെ കണക്കുകള്‍ അത്ര മികച്ചതല്ല. ഒന്നാം നമ്പര്‍ ടി20 ബാറ്റ്‌സ്മാനാണ് സൂര്യകുമാര്‍ യാദവ്. എന്നാല്‍ ഏകദിനത്തിലേക്കെത്തുമ്പോള്‍ ഈ മികവ് ആവര്‍ത്തിക്കപ്പെടാത്തതിനാല്‍ത്തന്നെ സൂര്യകുമാറിന് ഇന്ത്യയുടെ പ്ലേയിങ് 11 ഇടം ലഭിക്കുമോയെന്നത് കണ്ടറിയണം. ഇടം കൈയന്‍ താരമായ തിലക് വര്‍മയെ ഇന്ത്യ പ്ലേയിങ് 11ലേക്ക് പരിഗണിച്ചേക്കും.

എന്നാല്‍ അനുഭവസമ്പത്ത് കുറവുള്ള തിലക് ഇതുവരെ ഇന്ത്യക്കായി ഏകദിന അരങ്ങേറ്റം നടത്തിയിട്ടില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലൂടെ വരവറിയിച്ച തിലക് ഗംഭീര പ്രകടനത്തോടെ കൈയടിയും നേടി. എന്നാല്‍ പിന്നാലെ നടന്ന അയര്‍ലന്‍ഡ് പരമ്പരയില്‍ അദ്ദേഹം ഫ്‌ളോപ്പായിരുന്നു. അതുകൊണ്ടുതന്നെ തിലകിന് ഇന്ത്യ കളിക്കാനുള്ള അവസരം നല്‍കുമോയെന്നത് കാത്തിരുന്ന് കണ്ടറിയണം.

Story first published: Monday, August 28, 2023, 6:53 [IST]
Other articles published on Aug 28, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+