Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: 6 ഓവര്‍ പോലും പന്തെറിയുന്നില്ല, ഹാര്‍ദിക്കിന് 'വലിയവനെന്ന ഭാവം'! വിമര്‍ശിച്ച് ആകാശ്

മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനായുള്ള അവസാന ഘട്ട പടയൊരുക്കത്തിലാണ് ടീമുകള്‍. പാകിസ്താന്‍ ആതിഥേയരാവുന്ന ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് ശ്രീലങ്കയാണ് വേദിയാവുന്നത്. ഈ വര്‍ഷം ഇന്ത്യയില്‍ ഏകദിന ലോകകപ്പ് വരാനിരിക്കെ ഏഷ്യയിലെ രാജാക്കന്മാരായി ഏകദിന ലോകകപ്പിലേക്കെത്താമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. ഇത്തവണ കരുത്തുറ്റ താരനിര ഇന്ത്യക്കൊപ്പമുണ്ട്. അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷകളാണ് ടീമിനുള്ളത്.

എന്നാല്‍ പരിക്കും മോശം ഫോമും ഇന്ത്യയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് പറയാം. ഇതില്‍ ഇന്ത്യക്ക് പ്രധാന തലവേദനയാകുന്നത് ഹാര്‍ദിക് പാണ്ഡ്യയുടെ ഫോമാണ്. ഇന്ത്യ ഫിനിഷര്‍ റോളില്‍ വിശ്വസിക്കുന്നത് ഹാര്‍ദിക്കിനെയാണ്. ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായ ഹാര്‍ദിക് രോഹിത്തിന് ശേഷം നായകസ്ഥാനം ഏറ്റെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ ഹാര്‍ദിക്കിന്റെ സമീപകാലത്തെ പ്രകടനങ്ങളൊന്നും പ്രതീക്ഷിച്ച നിലവാരത്തിനൊത്തുള്ളതല്ല.

ഓള്‍റൗണ്ടറെന്ന് വിശേഷിപ്പിക്കുമ്പോഴും ഹാര്‍ദിക്കിന് പഴയ പോലെ ബൗളിങ്ങില്‍ ശോഭിക്കാന്‍ സാധിക്കുന്നില്ല. ഇപ്പോഴിതാ ലോകകപ്പിന് മുമ്പ് ഹാര്‍ദിക് പാണ്ഡ്യയുടെ ബൗളിങ് ആശങ്കയുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര. 'അവസാന ഒരു വര്‍ഷത്തിനിടെ 8 ഏകദിനമാണ് ഹാര്‍ദിക് പാണ്ഡ്യ കളിച്ചത്. ഒരു അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ 198 റണ്‍സാണ് ഹാര്‍ദിക് നേടിയത്. ഒമ്പത് വിക്കറ്റും ഇതില്‍ ഉള്‍പ്പെടും.

44 ഓവറുകളാണ് ഹാര്‍ദിക് ആകെ എറിഞ്ഞത്. അതായത് ഒരു മത്സരത്തില്‍ 6 ഓവര്‍ പോലും അവന്‍ എറിഞ്ഞിട്ടില്ല. ഇത് മികച്ച കണക്കാണെന്ന് തോന്നുന്നില്ല. ഇന്ത്യന്‍ ടീമിന്റെ സാഹചര്യവും കാഴ്ചപ്പാടും നോക്കുമ്പോള്‍ ഹാര്‍ദിക്കില്‍ നിന്ന് കൂടുതല്‍ ഓവറുകള്‍ പ്രതീക്ഷിക്കുന്നു. ന്യൂബോളിലാണ് കൂടുതലും അവന്‍ പന്തെറിയുന്നത്. 215 പന്തുകളാണ് ബാറ്റ് ചെയ്തത്. അതായത് 25-30 പന്തുകളാണ് ഒരു മത്സരത്തില്‍ കളിച്ചത്.

hardik pandya

എന്നാല്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ ഇതിലും മികച്ചത് ഹാര്‍ദിക്കില്‍ നിന്ന് പ്രതീക്ഷിക്കുന്നു'-ആകാശ് ചോപ്ര പറഞ്ഞു. ഇന്ത്യ മൂന്നാം പേസറായി പരിഗണിക്കുന്ന താരമാണ് ഹാര്‍ദിക്. ഏഷ്യാ കപ്പിലും ഹാര്‍ദിക്കിന്റെ ബൗളിങ്ങില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷയാണുള്ളത്. ജസ്പ്രീത് ബുംറക്കൊപ്പം മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരിലൊരാളെ പരിഗണിക്കാനാണ് സാധ്യത. കാരണം ഹാര്‍ദിക്കിനെ പേസറായിത്തന്നെയാണ് ടീം കാണുന്നത്.

എന്നാല്‍ ഇതിനൊത്ത മികവ് ഹാര്‍ദിക് കാഴ്ചവെക്കുന്നില്ല. ഫിനിഷിങ്ങിലെ ഹാര്‍ദിക്കിന്റെ മികവും വലിയ തലവേദന ഉയര്‍ത്തുന്നതാണ്. സ്ഥിരതയോടെ കളിക്കാന്‍ ഹാര്‍ദിക്കിന് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ ഫിനിഷര്‍ റോളില്‍ ഇന്ത്യക്ക് ഹാര്‍ദിക്കിനെ പൂര്‍ണ്ണമായും വിശ്വസിക്കാനാവുന്നില്ല. ആധുനിക ക്രിക്കറ്റിലെ മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ് ഹാര്‍ദിക്. എന്നാല്‍ സമീപകാലത്തായി ഈ പേരിനൊത്ത പ്രകടനം കാഴ്ചവെക്കാന്‍ ഹാര്‍ദിക്കിന് സാധിക്കുന്നില്ല.

ഹാര്‍ദിക്കിന്റെ സ്വഭാവത്തിനെതിരേയും വിമര്‍ശനം ശക്തമാണ്. വലിയവനാണെന്ന ഭാവം ഹാര്‍ദിക്കിനുണ്ടെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. അഹങ്കാരിയായ താരമാണ് ഹാര്‍ദിക്കെന്നും വിമര്‍ശനമുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ ഹാര്‍ദിക്കിന് കീഴില്‍ ഇറങ്ങിയ ഇന്ത്യന്‍ ടീം പരമ്പര കൈവിട്ടിരുന്നു. ഹാര്‍ദിക്കിന് കീഴില്‍ ഇന്ത്യ തോല്‍ക്കുന്ന ആദ്യത്തെ ടി20 പരമ്പരയാണിത്. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്ന് ഉറപ്പ്.

ഇന്ത്യക്ക് ആശ്രയിക്കാന്‍ സാധിക്കുന്ന ഏക പേസ് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. ശര്‍ദ്ദുല്‍ താക്കൂറാണ് മറ്റൊരാള്‍. എന്നാല്‍ ശര്‍ദ്ദുലിനെ വിശ്വസ്തനായ ബാറ്റ്‌സ്മാനെന്നോ ബൗളറെന്നോ പറയാനാവില്ല. എന്നാല്‍ ഏകദിന ലോകകപ്പില്‍ ശര്‍ദ്ദുല്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടിയേക്കും. ഇന്ത്യന്‍ പിച്ചില്‍ മീഡിയം പേസുകൊണ്ട് വിക്കറ്റ് നേടാന്‍ കഴിവുള്ള താരമാണ് ശര്‍ദ്ദുല്‍. ബാറ്റുകൊണ്ട് വെടിക്കെട്ട് നടത്താന്‍ കഴിവുണ്ടെങ്കിലും സ്ഥിരതയില്ല.

Story first published: Sunday, August 27, 2023, 13:14 [IST]
Other articles published on Aug 27, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+