For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2023: ഏഷ്യാ കപ്പ് കളിച്ചേക്കും, പക്ഷെ ലോകകപ്പില്‍ സീറ്റുണ്ടാവില്ല! ഇന്ത്യക്കാര്‍ ഇവരാണ്

ഏഷ്യയിലെ ക്രിക്കറ്റ് രാജാക്കന്മാരെ തേടിയുള്ള ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഈ മാസം 31ന് ആരംഭിക്കാന്‍ പോവുകയാണ്. പാകിസ്താന്‍ ആതിഥേയരാവുന്ന ഏഷ്യാ കപ്പ് ഏകദിന ഫോര്‍മാറ്റിലാണ് ഇത്തവണ നടക്കുന്നത്. ഈ വര്‍ഷം ഏകദിന ലോകകപ്പ് ഇന്ത്യയില്‍ നടക്കാനിരിക്കെ ഏഷ്യാ കപ്പിന് പ്രാധാന്യമേറെ. ഏഷ്യയിലെ രാജാക്കന്മാരായി ലോകകപ്പിന് ഇറങ്ങാം എന്ന കണക്കുകൂട്ടലിലാണ് ഇന്ത്യ. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന മൂന്ന് സൂപ്പര്‍ താരങ്ങള്‍ ഏഷ്യാ കപ്പിലൂടെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയേക്കും.

കെ എല്‍ രാഹുലും ശ്രേയസ് അയ്യരും ജസ്പ്രീത് ബുംറയുമാണ് മടങ്ങിവരവിനൊരുങ്ങുന്നത്. റിഷഭ് പന്തിന്റെ മടങ്ങിവരവ് വൈകും. ഇന്ത്യ ഏകദിന ലോകകപ്പിന് പരിഗണിക്കാന്‍ സാധ്യതയുള്ള താരങ്ങളെ ഉള്‍പ്പെടുത്തിയാവും ഏഷ്യാ കപ്പിന് ടീമിനെ തിരഞ്ഞെടുക്കുക. എന്നാല്‍ ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീമില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ള ചിലര്‍ക്ക് ഏകദിന ലോകകപ്പ് ടീമില്‍ ഇടം ലഭിച്ചേക്കില്ല. ഇത്തരത്തിലുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ഒന്നാമത്തെ താരം സഞ്ജു സാംസണാണ്. ഏകദിനത്തില്‍ 55ന് മുകളില്‍ ശരാശരിയുള്ള താരമാണ് സഞ്ജു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സഞ്ജു വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുകയും അര്‍ധ സെഞ്ച്വറിയോടെ തിളങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ ടി20 പരമ്പരയില്‍ തീര്‍ത്തും നിരാശപ്പെടുത്തി. ഏകദിനത്തില്‍ 55ന് മുകളില്‍ ശരാശരിയുള്ള സഞ്ജുവിനെ ഏഷ്യാ കപ്പില്‍ ഇന്ത്യ പരിഗണിക്കാനാണ് സാധ്യത.

ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിലേക്ക് സഞ്ജു പരിഗണിക്കപ്പെടാതിരുന്നതോടെ ഏഷ്യാ കപ്പ് സഞ്ജു കളിക്കാനുള്ള സാധ്യത കൂടിയിരിക്കുകയാണ്. എന്നാല്‍ ഏകദിന ലോകകപ്പില്‍ സഞ്ജുവിന് സീറ്റ് ലഭിക്കാന്‍ യാതൊരു സാധ്യതയുമില്ല. കെ എല്‍ രാഹുല്‍ മടങ്ങിവരുന്നതോടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി അദ്ദേഹത്തെ പരിഗണിച്ചേക്കും. ബാക്കപ്പ് കീപ്പറായി ഇഷാന്‍ കിഷനാണ് മുന്‍തൂക്കം. ഇടം കൈയന്‍ ബാറ്റ്‌സ്മാനാണെന്നത് ഇഷാന് മുന്‍തൂക്കം നല്‍കുന്ന കാര്യമാണ്.

sanju samson

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ മൂന്ന് മത്സരത്തിലും അര്‍ധ സെഞ്ച്വറി നേടാന്‍ ഇഷാന് സാധിച്ചിരുന്നു. സഞ്ജുവിനെക്കാള്‍ ടീം മാനേജ്‌മെന്റിന് താല്‍പര്യം ഇഷാനെയാണ്. അതുകൊണ്ടുതന്നെ ഏഷ്യാ കപ്പിലേക്ക് സഞ്ജുവിനെ പരിഗണിച്ചാലും മധ്യനിരയിലെ ബാക്കപ്പ് റോളാവും ലഭിക്കുക. രാഹുലും ഇഷാനും മികവ് കാട്ടിയാല്‍ ഏകദിന ലോകകപ്പിനുള്ള 15 അംഗ ടീമില്‍ സഞ്ജു ഉണ്ടാവില്ല. റിസര്‍വ് താരങ്ങളുടെ പട്ടികയില്‍ ചിലപ്പോള്‍ ഉള്‍പ്പെട്ടേക്കും.

രണ്ടാമത്തെ താരം മുകേഷ് കുമാറാണ്. വലം കൈയന്‍ പേസര്‍ക്ക് മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യ അരങ്ങേറ്റത്തിന് അവസരം നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പേസ് നിരയില്‍ മുകേഷിന് ഇന്ത്യ കാര്യമായ പരിഗണന നല്‍കുന്നു. ഏഷ്യാ കപ്പില്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവരോടൊപ്പം മുകേഷിനേയും പരിഗണിക്കാനാണ് സാധ്യത. ഭേദപ്പെട്ട പ്രകടനം മാത്രമാണ് വിന്‍ഡീസ് പരമ്പരയില്‍ അദ്ദേഹം നടത്തിയത്. അതുകൊണ്ടുതന്നെ ടീമിലെ സ്ഥിര സാന്നിധ്യമാണ് മുകേഷെന്ന് പറയാറായിട്ടില്ല.

ഏകദിന ലോകകപ്പില്‍ മുകേഷിന് സ്ഥാനമുണ്ടാവില്ല. പ്രസിദ്ധ് കൃഷ്ണ അയര്‍ലന്‍ഡ് പരമ്പരയിലൂടെ തിരിച്ചെത്തും. ഫോം വീണ്ടെടുത്താല്‍ മുകേഷിനെ ഇന്ത്യ തഴയാനും പ്രസിദ്ധ് ലോകകപ്പില്‍ നാലാം പേസറായി എത്താനുമുള്ള സാധ്യതയാണ് കൂടുതല്‍. മൂന്നാമത്തെ താരം തിലക് വര്‍മയാണ്. ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലൂടെ ഇന്ത്യന്‍ ടീമിലേക്കുള്ള വരവറിയിച്ചിട്ടുണ്ട്. നിലവില്‍ മധ്യനിരയില്‍ മികച്ച ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ ഇന്ത്യക്കില്ല.

അതുകൊണ്ടുതന്നെ ഏഷ്യാ കപ്പില്‍ തിലകിനെ പരിഗണിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ തിലകിനെ പരിഗണിക്കാന്‍ സാധ്യതയില്ല. ഇതുവരെ ഏകദിനത്തില്‍ അരങ്ങേറ്റം നടത്താത്ത താരത്തിന് പെട്ടെന്ന് ലോകകപ്പ് കളിക്കാന്‍ ഇന്ത്യ അവസരം നല്‍കിയേക്കില്ല. യശ്വസി ജയ്‌സ്വാളാണ് മറ്റൊരാള്‍. ഇടം കൈയന്‍ ഓപ്പണറെ ഇന്ത്യ ഏഷ്യാ കപ്പില്‍ ബാക്കപ്പ് താരമായി പരിഗണിച്ചേക്കും. എന്നാല്‍ ലോകകപ്പ് കളിപ്പിച്ചേക്കില്ല.

Story first published: Tuesday, August 15, 2023, 14:36 [IST]
Other articles published on Aug 15, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+