Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: 2017 ആവര്‍ത്തിക്കില്ല, ഫൈനലില്‍ മുട്ടിയാല്‍ ഇന്ത്യയോട് പാക് ടീം തോല്‍ക്കും! കാരണം

കൊളംബോ: ഏഷ്യാ കപ്പിലെ പാകിസ്താന്‍, ശ്രീലങ്ക സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ ജയിച്ച് ഇന്ത്യ ഫൈനല്‍ ടിക്കറ്റെടുത്തിരിക്കുകയാണ്. കലാശപ്പോരിലെ ഇന്ത്യയുടെ എതിരാളികള്‍ ആരാണെന്ന് ഇന്നറിയാം. പാകിസ്താന്‍ vs ശ്രീലങ്ക മത്സരത്തില്‍ ജയിക്കുന്ന ടീമാവും ഇന്ത്യയുടെ എതിരാളികളായി എത്തുക. ഈ മത്സരം ജയിക്കാത്ത പക്ഷം പാകിസ്താന് ഫൈനല്‍ കളിക്കാനാവില്ല. മഴമൂലം മത്സരം ഉപേക്ഷിക്കേണ്ടി വന്നാല്‍ പാകിസ്താനെ മറികടന്ന് ശ്രീലങ്കയാവും ഫൈനലിലെത്തുക.

എല്ലാ ആരാധകരും ഇന്ത്യ-പാക് ഫൈനല്‍ പോരാട്ടം നടക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഗ്രൂപ്പുഘട്ടത്തിലെ ഇന്ത്യ vs പാക് പോരാട്ടം മഴമൂലം ഉപേക്ഷിക്കേണ്ടി വന്നപ്പോള്‍ സൂപ്പര്‍ ഫോറില്‍ ഇന്ത്യ വമ്പന്‍ ജയവും നേടിയെടുത്തു. ഇനി ഫൈനലില്‍ ഇന്ത്യ-പാക് പോരാട്ടം നടക്കുകയും ഇന്ത്യയോട് പാകിസ്താന്‍ കണക്കുവീട്ടുകയും ചെയ്യുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 2017ലെ ചാമ്പ്യന്‍സ് ട്രോഫിയിലെ അനുഭവം ഇന്ത്യക്ക് മുന്നിലുണ്ട്.

ഗ്രൂപ്പുഘട്ടത്തില്‍ പാകിസ്താനെ തോല്‍പ്പിച്ച ഇന്ത്യ ഫൈനലില്‍ നാണംകെട്ടാണ് മുട്ടുകുത്തിയത്. എന്നാല്‍ ഏഷ്യാ കപ്പില്‍ ഇന്ത്യ vs പാകിസ്താന്‍ ഫൈനല്‍ വന്നാലും ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്താന് ഇത്തവണ സാധിക്കില്ല. ഇത് പറയാന്‍ ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം പാകിസ്താനെ തളര്‍ത്തുന്ന പരിക്കാണ്. പാകിസ്താന്റെ നട്ടെല്ല് എന്ന് പറയുന്നത് പേസ് നിരയാണ്.

ഇടം കൈയന്‍ ഷഹീന്‍ ഷാ അഫ്രീദിയുടെ ന്യൂബോളിലെ തീപാറുന്ന പന്തുകള്‍ക്ക് പിന്നാലെ നസീം ഷാ, ഹാരിസ് റഊഫ് എന്നിവരുടെ അതിവേഗ പന്തുകളുമാണ് എതിരാളികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചിരുന്നത്. എന്നാല്‍ ഫൈനല്‍ കളിക്കാന്‍ നസീം ഷാ, ഹാരിസ് റഊഫ് എന്നിവര്‍ ഉണ്ടായേക്കില്ല. രണ്ട് പേരേയും പരിക്ക് തളര്‍ത്തുകയാണ്. നസീം ഷാക്ക് ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാവുമെന്ന് പാക് ടീം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്.

rohit, shubman gill

ഹാരിസും കളിക്കുന്ന കാര്യം സംശയത്തിലാണ്. അതുകൊണ്ടുതന്നെ പാക് ടീമിന്റെ ബൗളിങ് നിരയുടെ മൂര്‍ച്ച കുറയും. ഇത് കൃത്യമായി മുതലാക്കാന്‍ ശേഷിയുള്ള ബാറ്റിങ് നിരയാണ് ഇന്ത്യയുടേത്. രണ്ടാമത്തെ കാര്യം ഇന്ത്യയുടെ ഫോമാണ്. ടീമെന്ന നിലയില്‍ ഒത്തിണക്കത്തോടെ കളിക്കാന്‍ ഇപ്പോള്‍ ഇന്ത്യക്ക് സാധിക്കുന്നു. ബാറ്റിങ് നിരയോടൊപ്പം ബൗളിങ് നിരയും ഫോമിലേക്കിയതോടെ ഇന്ത്യ അതി ശക്തരായി മാറിയിരിക്കുകയാണ്.

പാകിസ്താനെതിരേ മാനസികമായ മുന്‍തൂക്കം നേടിയെടുക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. ഇത് ഫൈനലിലേക്കെത്തിയാലും ഇന്ത്യക്ക് ഗുണം ചെയ്യും. പാക് പേസര്‍മാരെ ഭയത്തോടെയാണ് ഗ്രൂപ്പുഘട്ടത്തില്‍ ഇന്ത്യ നേരിട്ടത്. എന്നാല്‍ സൂപ്പര്‍ ഫോറില്‍ ആക്രമിച്ചാണ് മുന്നേറിയത്. ഇത് മാനസികമായ മുന്‍തൂക്കം ഇന്ത്യക്ക് നല്‍കുമെന്ന കാര്യം ഉറപ്പാണ്. മൂര്‍ച്ച കുറവുള്ള പാക് പേസ് നിരക്ക് ഇന്ത്യയെ വിറപ്പിക്കാന്‍ സാധിച്ചേക്കില്ലെന്ന് തന്നെ പറയാം.

മൂന്നാമത്തെ കാര്യം ശ്രീലങ്കയില്‍ പാകിസ്താനെക്കാള്‍ അനുഭവസമ്പത്തും മികച്ച റെക്കോഡും ഇന്ത്യക്കുണ്ട്. കൊളംബോയിലാണ് ഫൈനല്‍ മത്സരവും നടക്കുന്നത്. ഇന്ത്യയുടെ ഒട്ടുമിക്ക ബാറ്റ്‌സ്മാന്‍മാര്‍ക്കും തകര്‍പ്പന്‍ റെക്കോഡാണ് കൊളംബോയിലുള്ളത്. പാക് താരങ്ങള്‍ കളിച്ചതിനെക്കാള്‍ കൂടുതല്‍ മത്സരങ്ങള്‍ ഇവിടെ കളിക്കാന്‍ ഇതിനോടകം ഇന്ത്യന്‍ താരങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. ഇതും ഇന്ത്യന്‍ ടീമിന് മുന്‍തൂക്കം നല്‍കുന്ന കാര്യമാണ്.

രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍, വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നീ നാല് ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍മാരും ഗംഭീരമായി കളിക്കുന്നു. പേസ് നിരയിലെ ജസ്പ്രീത് ബുംറയുടെ മിന്നും തിരിച്ചുവരവ് ഇന്ത്യയുടെ കരുത്തുയര്‍ത്തുന്നതാണ്. കുല്‍ദീപ് യാദവിന്റെ സമീപകാല ഫോമും എതിരാളികളുടെ ചങ്കിടിപ്പേറ്റുന്നു. രവീന്ദ്ര ജഡേജയും പന്തുകൊണ്ട് ഫോമിലേക്കെത്തിയത് ടീമിന് ആശ്വാസമാവുന്നു. എന്നാല്‍ അക്ഷര്‍ പട്ടേലിന് പ്രതീക്ഷിച്ച ഫോം കാട്ടാനാവാത്തത് ഇന്ത്യക്ക് അല്‍പ്പം നിരാശനല്‍കുന്നു.

Story first published: Thursday, September 14, 2023, 7:06 [IST]
Other articles published on Sep 14, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+