For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2023: പാകിസ്താനെതിരേ രാഹുല്‍ കളിക്കില്ല, പകരം അഞ്ചാം നമ്പറിലാര്? ഇവരിലൊരാള്‍

മുംബൈ: ഏഷ്യാ കപ്പിനുള്ള 17 അംഗ ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. പാകിസ്താന്‍ ആതിഥേയരാവുന്ന ഏഷ്യാ കപ്പിലെ ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് വേദിയാവുന്നത് ശ്രീലങ്കയാണ്. അവസാന ഏഷ്യാ കപ്പില്‍ ഫൈനല്‍ കളിക്കാന്‍ ഇന്ത്യക്കായിരുന്നില്ല. അതുകൊണ്ടുതന്നെ ഇത്തവണ ഏഷ്യയിലെ രാജാക്കന്മാരാവേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്നമാണ്. അവസാന ഏഷ്യാ കപ്പില്‍ ശ്രീലങ്കയായിരുന്നു ചാമ്പ്യന്മാര്‍.

ഇത്തവണ ഇന്ത്യയില്‍ ഏകദിന ലോകകപ്പും നടക്കാനിരിക്കെ ഏഷ്യാ കപ്പ് കിരീടം ടീമിന് വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ കെ എല്‍ രാഹുലിന്റെയും ശ്രേയസ് അയ്യരുടേയും ഫിറ്റ്നസ് ഇന്ത്യക്ക് മുന്നില്‍ നിര്‍ണ്ണായക ചോദ്യമായി നില്‍ക്കുകയാണ്. രാഹുലിനും ശ്രേയസിനും ഇന്ത്യയുടെ മധ്യനിരയില്‍ നിര്‍ണ്ണായക റോളുണ്ട്. എന്നാല്‍ ഇവര്‍ കളിക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല. രാഹുല്‍ ആദ്യ മത്സരത്തിനുണ്ടാവില്ലെന്നുറപ്പാണ്.

അങ്ങനെ വന്നാല്‍ ഇന്ത്യ അഞ്ചാം നമ്പറില്‍ ആരെ പരിഗണിക്കും?. ഈ മൂന്ന് പേരിലൊരാള്‍ക്കാവും അവസരം ലഭിക്കുക. അത് ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം സൂര്യകുമാര്‍ യാദവാണ്. ടി20യിലെ ഒന്നാം നമ്പര്‍ ബാറ്റ്സ്മാനാണെങ്കിലും ഏകദിനത്തില്‍ സൂര്യക്ക് വലിയ മികവ് അവകാശപ്പെടാനാവില്ല. എന്നാല്‍ ഇന്ത്യ സൂര്യയെ ഏഷ്യാ കപ്പ് ടീമില്‍ ഉള്‍പ്പെടുത്തി. സൂര്യയെ ഫിനിഷര്‍ റോളിലേക്കാണ് ഇന്ത്യ പരിഗണിക്കുന്നത്. അതിവേഗം റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള താരമാണ് സൂര്യ.

സ്പിന്നര്‍മാരെ നന്നായി നേരിടാനും മിടുക്കുണ്ട്. അഞ്ചാം നമ്പറില്‍ സൂര്യയെ പരിഗണിച്ചാല്‍ അവസാന 10 ഓവറില്‍ ഇന്ത്യക്ക് കൂടുതല്‍ റണ്‍സ് നേടാനാവുമെന്നാണ് ഇന്ത്യയുടെ കണക്കുകൂട്ടല്‍. അതുകൊണ്ടുതന്നെ രാഹുല്‍ കളിക്കാതിരുന്നാല്‍ സൂര്യകുമാര്‍ യാദവിന് ഇന്ത്യ മുഖ്യ പരിഗണന നല്‍കാന്‍ സാധ്യത കൂടുതലാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ സൂര്യകുമാര്‍ മികച്ച ഫോമിലായിരുന്നു.

sanju samson

രണ്ടാമത്തെ താരം സഞ്ജു സാംസണാണ്. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ നിലവില്‍ റിസര്‍വ് താരമായാണ് ടീമില്‍ ഇടം നേടിയിരിക്കുന്നത്. രാഹുലിന് കളിക്കാന്‍ സാധിക്കാതെ വന്നാല്‍ സഞ്ജുവിനെ ടീമിലേക്ക് പരിഗണിക്കാനാവും. മധ്യനിരയില്‍ ബാറ്റുചെയ്യാന്‍ സഞ്ജു മിടുക്കനാണ്. ടി20യിലെ പ്രകടനം മോശമാണെങ്കിലും ഏകദിനത്തില്‍ 55ന് മുകളില്‍ അദ്ദേഹത്തിന് ശരാശരിയുണ്ട്. എന്നിട്ടും സഞ്ജു 17 അംഗ ടീമില്‍ ഇടം നേടിയില്ലെന്നതാണ് കൗതുകം.

രാഹുല്‍ കളിക്കാതിരുന്നാല്‍ സഞ്ജുവിനെ ഇന്ത്യക്ക് പരിഗണിക്കാവുന്നതാണ്. വെടിക്കെട്ട് ബാറ്റ്സ്മാനായ സഞ്ജു ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഫിനിഷര്‍ റോളിലടക്കം തിളങ്ങിയിരുന്നു. രാഹുലിന്റെ അഭാവത്തില്‍ സഞ്ജുവിനെ ഇന്ത്യ പരിഗണിച്ചേക്കും. എന്നാല്‍ ഇതിനുള്ള സാധ്യത കുറവാണെന്ന് പറയാം. സഞ്ജുവിനെ പ്ലേയിങ് 11 എത്തിക്കാന്‍ നായകന്‍ രോഹിത് ശര്‍മക്ക് വലിയ താല്‍പര്യമില്ലെന്നതാണ് വസ്തുത.

മൂന്നാമത്തെ താരം തിലക് വര്‍മയാണ്. ഇതുവരെ ഏകദിന അരങ്ങേറ്റം നടത്താത്ത തിലക് വര്‍മയെ ഇന്ത്യ ഏഷ്യാ കപ്പിനുള്ള ടീമിലേക്ക് പരിഗണിച്ചത് സര്‍പ്രൈസായിരുന്നു. ഇടം കൈയന്‍ ബാറ്റ്സ്മാനായ തിലക് രാഹുലിന്റെ പകരക്കാരനായാല്‍ അത്ഭുതപ്പെടാനാവില്ല. കാരണം രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍ എന്നീ ടോപ് ഓഡര്‍ ബാറ്റ്സ്മാന്‍മാരെല്ലാം വലം കൈയന്മാരാണ്. അതുകൊണ്ടുതന്നെ തിലകിന് അവസരം നല്‍കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ 17 അംഗ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, സഞ്ജു സാംസണ്‍ (ബാക്കപ്പ്)

Story first published: Wednesday, August 23, 2023, 7:47 [IST]
Other articles published on Aug 23, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+