Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: വീണ്ടും ഇന്ത്യ vs പാക് പോര്, ഇത്തവണ മഴ രക്ഷിക്കില്ല! ജയിക്കാന്‍ ഇന്ത്യക്ക് ഒറ്റ വഴി

കൊളംബോ: ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോറില്‍ സീറ്റുറപ്പിച്ചിരിക്കുകയാണ് ഇന്ത്യ. ആദ്യ മത്സരത്തില്‍ മഴ വില്ലനായപ്പോള്‍ ചിരവൈരികളായ പാകിസ്താനോട് ഇന്ത്യ ഒരു പോയിന്റ് പങ്കിട്ടു. നേപ്പാളിനെതിരായ മത്സരത്തിലും മഴ വില്ലനായെങ്കിലും മത്സരം പൂര്‍ത്തിയാക്കാനും ഇന്ത്യക്ക് 10 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയത്തോടെ സൂപ്പര്‍ ഫോറിലേക്കെത്താനും സാധിച്ചു. ഇന്ത്യയുടെ അടുത്ത മത്സരം 10ാം തീയ്യതി പാകിസ്താനെതിരേ നടക്കാന്‍ പോവുകയാണ്.

സൂപ്പര്‍ ഫോറിലെ ഇന്ത്യ-പാക് പോരാട്ടം വീണ്ടുമെത്തുമ്പോള്‍ ഇന്ത്യയെക്കാള്‍ മാനസികമായ മുന്‍തൂക്കം പാകിസ്താനുണ്ടാവുമെന്നുറപ്പാണ്. ആദ്യ മത്സരത്തില്‍ത്തന്നെ പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ് നിരയെ വിറപ്പിക്കാന്‍ പാകിസ്താന് സാധിച്ചിരുന്നു. ഷഹീന്‍ ഷാ അഫ്രീദി, ഹാരിസ് റഊഫ്, നസീം ഷാ എന്നിവരുടെ പേസ് മികവിന് മുന്നില്‍ ഇന്ത്യക്ക് ഉത്തരം കണ്ടെത്താനാവുന്നില്ല. ഇഷാന്‍ കിഷന്റേയും ഹാര്‍ദിക് പാണ്ഡ്യയുടേയും അര്‍ധ സെഞ്ച്വറികളാണ് വന്‍ നാണക്കേടില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത്.

എന്നാല്‍ സൂപ്പര്‍ ഫോറില്‍ ഇന്ത്യയെ രക്ഷിക്കാന്‍ ഹാര്‍ദിക്കിനും ഇഷാനും സാധിച്ചേക്കില്ല. കൃത്യവും വ്യക്തവുമായ പദ്ധതികളോടെ ഇന്ത്യക്ക് മുന്നോട്ട് പോകാന്‍ സാധിക്കാത്ത പക്ഷം തോല്‍ക്കുമെന്ന കാര്യം ഉറപ്പാണ്. പാകിസ്താനെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തിന് മുമ്പ് ഇന്ത്യ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം ഓപ്പണിങ്ങില്‍ത്തന്നെയാണ്. മികച്ച തുടക്കം ലഭിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

മികച്ച തുടക്കം ഇന്ത്യക്ക് ലഭിക്കാത്ത പക്ഷം തോല്‍വി ഉറപ്പാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ രണ്ട് ഓപ്പണര്‍മാരും പാക് പേസിന് മുന്നില്‍ വിറപ്പിച്ചിരുന്നു. ഷഹീന്‍ ഷാ അഫ്രീദിയുടെ ഇടം കൈ പേസിനെ ഇന്ത്യയുടെ ടോപ് ഓഡര്‍ ഭയക്കുന്നുണ്ടെന്നതാണ് വസ്തുത. ഇതില്‍ മാറ്റമുണ്ടാവണം. പാക് ബൗളര്‍മാര്‍ക്കെതിരേ മാനസികമായി തുടക്കത്തിലേ ആധിപത്യം നേടേണ്ടത് അത്യാവശ്യമാണ്. നേപ്പാളിനെതിരേ ഇന്ത്യയുടെ രണ്ട് ഓപ്പണര്‍മാരും അര്‍ധ സെഞ്ച്വറി നേടിയിരുന്നു.

ind vs pak

ഇതേ ഫോം പാകിസ്താനെതിരേയും നിലനിര്‍ത്തേണ്ടതായുണ്ട്. വിരാട് കോലിയുടെ പ്രകടനവും ഇന്ത്യയെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. സീനിയര്‍ താരങ്ങളെന്ന നിലയില്‍ രോഹിത്തും കോലിയും നേടുന്ന റണ്‍സ് ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണെന്ന് പറയാം. രണ്ടാമത്തെ കാര്യം ഇന്ത്യയുടെ ഫീല്‍ഡിങ്ങാണ്. നേപ്പാളിനെതിരേ ഇന്ത്യയുടെ ഫീല്‍ഡര്‍മാര്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ശ്രേയസ് അയ്യര്‍, വിരാട് കോലി, ഇഷാന്‍ കിഷന്‍ എന്നിവരെല്ലാം ക്യാച്ച് പാഴാക്കിയിരുന്നു.

2019ലെ ഏകദിന ലോകകപ്പിന് ശേഷമുള്ള കണക്കുകള്‍ പ്രകാരം ഫീല്‍ഡിങ്ങില്‍ ഇന്ത്യയെക്കാള്‍ മോശമുള്ളത് അഫ്ഗാനിസ്ഥാന്‍ മാത്രമാണ്. അതുകൊണ്ടുതന്നെ ലോകകപ്പ് പടിവാതുക്കല്‍ നില്‍ക്കെ ഇന്ത്യ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ഫീല്‍ഡിങ്ങാണ്. പാകിസ്താനെപ്പോലെ ശക്തമായ ബാറ്റിങ് കരുത്തുള്ള ടീമിനെതിരേ ഒരു ക്യാച്ച് പാഴാക്കിയാല്‍ പോലും അതിന് വലിയ വില കൊടുക്കേണ്ടിവരും. ബൗളര്‍മാരുടെ ഭാഗത്ത് നിന്നുള്ള എക്‌സ്ട്രാസും കുറക്കണം.

മൂന്നാമത്തെ പ്രശ്‌നം പേസ് നിരയിലാണ്. ഇന്ത്യ രണ്ട് സ്‌പെഷ്യലിസ്റ്റ് പേസര്‍മാരെ മാത്രം പരിഗണിക്കുന്നത് ടീമിനെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്. നേപ്പാളിനെതികേ മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റ് വീഴ്ത്തിയെങ്കിലും 6.50 ആയിരുന്നു ഇക്കോണമി. മുഹമ്മദ് ഷമിക്കും വലിയൊരു ഇംപാക്ട് സൃഷ്ടിക്കാനായിട്ടില്ല. ജസ്പ്രീത് ബുംറയുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. നേപ്പാളിനെതിരേ കളിക്കാതിരുന്ന ബുംറ പാകിസ്താനെതിരേ സൂപ്പര്‍ ഫോര്‍ കളിക്കാനുണ്ടാവും.

ശാര്‍ദ്ദുല്‍ താക്കൂറിന് പകരം ഇന്ത്യ ഷമിയേയോ, പ്രസിദ്ധ് കൃഷ്ണയേയോ കളിപ്പിക്കേണ്ടതാണ്. പാകിസ്താനെപ്പോലെ മൂന്ന് സ്‌പെഷ്യലിസ്റ്റ് പേസര്‍മാര്‍ ഇന്ത്യക്കും വേണം. ഇന്ത്യ ബാറ്റിങ് കരുത്ത് ഉയര്‍ത്താനാണ് ശാര്‍ദ്ദുലിനെ കളിപ്പിക്കുന്നത്. എന്നാല്‍ ഇത് ഇന്ത്യയുടെ ബൗളിങ് ദുര്‍ബലപ്പെടുത്തുന്നു. എന്തായാലും ഇന്ത്യക്ക് പാകിസ്താനെതിരായ മത്സരം അഭിമാന പ്രശ്‌നമാണെന്ന് നിസംശയം പറയാം.

Story first published: Tuesday, September 5, 2023, 8:43 [IST]
Other articles published on Sep 5, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+