Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: പാകിസ്താനെ തകര്‍ക്കാം, ഈ മൂന്ന് കാര്യം ശ്രദ്ധിച്ചാല്‍! ഇന്ത്യക്ക് മുന്നില്‍ ഒറ്റ വഴി

കാന്‍ഡി: ഏഷ്യാ കപ്പിലെ ലോകം കാത്തിരിക്കുന്ന സൂപ്പര്‍ പോരാട്ടം സെപ്തംബര്‍ 2ന് നടക്കാന്‍ പോവുകയാണ്. ഇന്ത്യയും പാകിസ്താനും തമ്മില്‍ മാറ്റുരയ്ക്കുമ്പോള്‍ ആര് ജയിക്കുമെന്ന് പ്രവചിക്കുക പോലും അസാധ്യം. രണ്ട് ടീമിനൊപ്പവും ശക്തരായ താരങ്ങളുണ്ട്. പാകിസ്താന്‍ ആദ്യ മത്സരത്തില്‍ നേപ്പാളിനെ തരിപ്പണമാക്കിയാണ് ഇന്ത്യക്കെതിരേ ഇറങ്ങുന്നത്. ബാബര്‍ ആസം, ഇഫ്തിഖര്‍ അഹമ്മദ് എന്നിവരുടെ തകര്‍പ്പന്‍ സെഞ്ച്വറികളാണ് നേപ്പാളിനെതിരേ പാകിസ്താനെ തുണച്ചത്.

ഇന്ത്യക്കെതിരായ സൂപ്പര്‍ പോരാട്ടത്തില്‍ മാനസികമായ മുന്‍തൂക്കം നിലവില്‍ പാകിസ്താന് അവകാശപ്പെടാനാവും. എന്നാല്‍ ജയം നേടേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. അതുകൊണ്ടുതന്നെ എന്ത് വിലകൊടുത്തും പാകിസ്താനെ ഇന്ത്യക്ക് തോല്‍പ്പിക്കേണ്ടതായുണ്ട്. സൂപ്പര്‍ പോരാട്ടത്തില്‍ പാകിസ്താനെ തോല്‍പ്പിക്കാന്‍ ഇന്ത്യ ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ഒന്നാമത്തെ കാര്യം ബാബര്‍ ആസമിന്റെ ഫോമാണ്. ബാബറിനെ പിടിച്ചുകെട്ടാന്‍ വ്യക്തമായ പദ്ധതി ഇന്ത്യ തയ്യാറാക്കേണ്ടതാണ്. അവസാനമായി ടി20 ലോകകപ്പിലാണ് ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ എത്തിയത്. അന്ന് ബാബര്‍ ഡെക്കിനാണ് പുറത്തായത്. അര്‍ഷ്ദീപ് സിങ്ങിന്റെ പന്തില്‍ ബാബര്‍ എല്‍ബിയില്‍ കുടുങ്ങുകയായിരുന്നു. ഇടം കൈയന്‍ പേസര്‍മാരെ നേരിടാന്‍ ബാബര്‍ പ്രയാസപ്പെടാറുണ്ടെന്നതാണ് വസ്തുത. എന്നാല്‍ ഇന്ത്യക്കൊപ്പം ഒരു ഇടം കൈയന്‍ പേസര്‍പോലുമില്ല.

ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശര്‍ദ്ദുല്‍ താക്കൂര്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം വലം കൈയന്‍ പേസര്‍മാരാണ്. കുല്‍ദീപ് യാദവിനെ നേരിടാന്‍ ബാബര്‍ അല്‍പ്പം പ്രയാസപ്പെടാറുണ്ട്. അതുകൊണ്ടുതന്നെ കുല്‍ദീപിനെ ഉപയോഗിച്ച് ഇന്ത്യ തന്ത്രം മെനയേണ്ടതായുണ്ട്. എന്നാല്‍ തുടക്കത്തിലേ ബാബറിനെ കുടുക്കാത്ത പക്ഷം പിന്നെ പിടിച്ചാല്‍ കിട്ടിയേക്കില്ല. അതുകൊണ്ടുതന്നെ പേസര്‍മാര്‍ക്ക് ബാബറിനെ പുറത്താക്കാന്‍ സാധിക്കേണ്ടതായുണ്ട്.

shaheen afidi

രണ്ടാമത്തെ കാര്യം പാകിസ്താന്റെ ന്യൂബോള്‍ മികവിനെ ചെറുത്തുതോല്‍പ്പിക്കുകയെന്നതാണ്. ഷഹീന്‍ ഷാ അഫ്രീദിയും നസീം ഷായുമാവും ന്യൂബോളില്‍ പാകിസ്താനായി പന്തെറിയാനെത്തുക. ഷഹീന്‍ ഇടം കൈ പേസുകൊണ്ട് വിറപ്പിക്കുന്നവനാണ്. ഇന്ത്യയുടെ ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് വലിയ ഭീഷണിയാണ് ഷഹീനുയര്‍ത്തുന്നത്. സ്വിങ്ങും പേസും സമന്വയിപ്പിച്ച ഷഹീന്റെ പന്തുകള്‍ രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍, വിരാട് കോലി എന്നീ സൂപ്പര്‍ താരങ്ങള്‍ക്ക് വലിയ ഭീഷണിയാണ്.

നസീം ഷാ തുടര്‍ച്ചയായി മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയാന്‍ കഴിവുള്ള താരമാണ്. ന്യൂബോളില്‍ നസീമിന്റെ അതിവേഗ പന്തുകള്‍ ഇന്ത്യയെ പ്രയാസപ്പെടുത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പിന്നാലെ വിറപ്പിക്കാന്‍ ഹാരിസ് റഊഫുമെത്തും. അതുകൊണ്ടുതന്നെ പാകിസ്താന്റെ പേസാക്രമണത്തെ ചെറുക്കാന്‍ ഇന്ത്യക്ക് കൃത്യമായ പദ്ധതികള്‍ വേണം. ഇടം കൈയന്‍ പേസര്‍മാരെ നെറ്റ്‌സില്‍ നേരിട്ട് ഇന്ത്യ പരിശീലനം നടത്തിയിട്ടുണ്ട്.

എന്നാല്‍ ഷഹീന്റെ മികവിനെ മറികടക്കാന്‍ ഇത് മതിയാവുമോയെന്നതാണ് കണ്ടറിയേണ്ടത്. മൂന്നാമത്തെ കാര്യം ഷദാബ് ഖാന്റെ സ്പിന്‍ ബൗളിങ്ങാണ്. ശ്രീലങ്കയിലെ സാഹചര്യത്തില്‍ സ്പിന്നിന് മുന്‍തൂക്കമുണ്ട്. പിച്ചില്‍ നല്ല ടേണ്‍ ലഭിച്ചേക്കും. അതുകൊണ്ടുതന്നെ പാക് സ്പിന്നര്‍മാരെ ഇന്ത്യ കരുതി ഇറങ്ങണം. ഇന്ത്യയുടെ മധ്യനിര ബാറ്റിങ് ശക്തമല്ല. ശ്രേയസ് അയ്യര്‍ പരിക്കിന്റെ ഇടവേളക്ക് ശേഷമാണ് എത്തുന്നത്. സൂര്യകുമാര്‍ യാദവിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മോശം. ഹാര്‍ദിക്കിന് സ്ഥിരതയില്ല.

ഇതെല്ലാം പരിഗണിക്കുമ്പോള്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്. സൂപ്പര്‍ പോരാട്ടത്തിനായി കാത്തിരിക്കുന്നവരെ നിരാശപ്പെടുത്തി മഴ വില്ലനായേക്കുമെന്ന സൂചനയുമുണ്ട്. കാന്‍ഡിയിലെ കാലാവസ്ഥ റിപ്പോര്‍ട്ട് പ്രകാരം കനത്ത മഴ പെയ്‌തേക്കും. അങ്ങനെ വരുമ്പോള്‍ മത്സരം മുടങ്ങിയേക്കും. കൊടുങ്കാറ്റുണ്ടാവാനുള്ള സാധ്യതയും റിപ്പോര്‍ട്ടിലുണ്ട്. ശ്രീലങ്ക-ബംഗ്ലാദേശ് മത്സരത്തിനിടെയിലും മഴ പെയ്തിരുന്നു. ഭാഗ്യം തുണക്കാത്ത പക്ഷം വലിയ മഴ രണ്ടാം തീയ്യതി പെയ്‌തേക്കും.

Story first published: Thursday, August 31, 2023, 21:30 [IST]
Other articles published on Aug 31, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+