Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2023: ഏകദിന ചരിത്രത്തില്‍ ഇതാദ്യം, നാണംകെട്ട് ഇന്ത്യ! ശ്രീലങ്കന്‍ സ്പിന്നര്‍മാര്‍ പൊളി

കൊളംബോ: ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്താനെ തല്ലിപ്പറത്തിയ ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരേ നാണംകെട്ടിരിക്കുകയാണ്. 49.1 ഓവറില്‍ 213 റണ്‍സിനാണ് ഇന്ത്യ ഓള്‍ഔട്ടായത്. ഒന്നാം വിക്കറ്റില്‍ 80 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയ ശേഷമാണ് ഇന്ത്യ തകര്‍ന്നടിഞ്ഞത്. ദുനിത് വെല്ലാലാഗെയുടെ അഞ്ച് വിക്കറ്റ് പ്രകടനവും ചരിത് അസലന്‍കയുടെ നാല് വിക്കറ്റ് പ്രകടനവും മഹേഷ് തീക്ഷണയുടെ ഒരു വിക്കറ്റ് പ്രകടനവുമാണ് ഇന്ത്യയെ തകര്‍ത്തത്.

ഇതോടെ നാണംകെട്ട റെക്കോഡിലേക്കും ഇന്ത്യ എത്തിയിരിക്കുകയാണ്. ഏകദിന ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യയുടെ ഒരു ഇന്നിങ്‌സിലെ 10 വിക്കറ്റും സ്പിന്നര്‍മാര്‍ വീഴ്ത്തുന്നത്. ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ് നിരക്ക് വലിയ നാണക്കേടായി ഇത് മാറിയിരിക്കുകയാണ്. സ്പിന്നര്‍മാരെ നേരിടുന്നത് ഇന്ത്യക്ക് ദൗര്‍ബല്യമാണെന്ന് തുറന്നുകാട്ടപ്പെടുന്ന പ്രകടനമാണ് കൊളംബോയില്‍ കണ്ടിരിക്കുന്നത്. പാകിസ്താനെതിരേ ഇന്നലെ കളിച്ചതിന് തൊട്ടുപിറ്റേന്നാണ് ശ്രീലങ്കയ്‌ക്കെതിരേ മത്സരം നടക്കുന്നത്.

ആവശ്യത്തിന് വിശ്രമം ലഭിക്കാത്തതിന്റെ ക്ഷീണം ഇന്ത്യയെ ബാധിച്ചിട്ടുണ്ടെന്ന് പറഞ്ഞാലും തെറ്റാകില്ല. രോഹിത് ശര്‍മയുടേയും (53) ശുബ്മാന്‍ ഗില്ലിന്റേയും (19) തുടക്കം ഇന്ത്യ വലിയ സ്‌കോറിലേക്ക് പോകുമെന്ന് തോന്നിച്ചു. എന്നാല്‍ 12ാം ഓവറില്‍ 20കാരനായ ദുനിത് വെല്ലാലാഗെയെ കളത്തിലെത്തിച്ച ലങ്കന്‍ നായകന്‍ ദസുന്‍ ഷനകയ്ക്ക് തെറ്റിയില്ല.

എറിഞ്ഞ ആദ്യ പന്തില്‍ത്തന്നെ ശുബ്മാന്‍ ഗില്ലിന്റെ സ്റ്റംപ് പിഴുതെടുക്കാന്‍ വെല്ലാലാഗെയ്ക്കായി. ഇന്ത്യയുടെ തകര്‍ച്ചയുടെ തുടക്കമായിരുന്നു ഇത്. പാകിസ്താനെതിരേ സെഞ്ച്വറി നേടിയ വിരാട് കോലിയെ (3) ഷനകയുടെ കൈയിലെത്തിച്ച വെല്ലാലാഗെ മികച്ച ഫോമില്‍ നിന്ന രോഹിത് ശര്‍മയെ (53) ക്ലീന്‍ബൗള്‍ഡാക്കി. വിക്കറ്റ് പോകാതെ 80 എന്ന നിലയില്‍ നിന്ന് 91ന് മൂന്ന് എന്ന നിലയിലേക്ക് ഇന്ത്യ കൂപ്പുകുത്തി.

rohit sharma

പാകിസ്താനെതിരേ തകര്‍പ്പന്‍ സെഞ്ച്വറി നേടിയ കെ എല്‍ രാഹുലിനെ (39) വെല്ലാലാഗെ റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കി. വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യയുടെ രക്ഷകനാവുമെന്ന് തോന്നിച്ചെങ്കിലും വെല്ലാലാഗെയ്ക്ക് മുന്നില്‍ വീണു. 5 റണ്‍സെടുത്ത ഹാര്‍ദിക്കിനെ വെല്ലാലാഗെ വിക്കറ്റ് കീപ്പര്‍ കുശാല്‍ മെന്‍ഡിസിന്റെ കൈയിലെത്തിക്കുകയായിരുന്നു. ഇതോടെ ഏകദിനത്തിലെ ആദ്യത്തെ അഞ്ച് വിക്കറ്റ് നേട്ടവും വെല്ലാലാഗെ സ്വന്തമാക്കി.

10 ഓവറില്‍ 40 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് വെല്ലാലാഗെയുടെ അഞ്ച് വിക്കറ്റ് പ്രകടനം. ഇന്ത്യയുടെ ടോപ് ഓഡറിനെ വെല്ലാലാഗെയാണ് തകര്‍ത്തതെങ്കില്‍ വാലറ്റത്തെ അസലന്‍കയാണ് തകര്‍ത്തത്. ഇഷാന്‍ കിഷനെ (33) അസലന്‍ക വെല്ലാലാഗെയുടെ കൈയിലെത്തിച്ചപ്പോള്‍ രവീന്ദ്ര ജഡേജയെ (4) മെന്‍ഡിസിന്റെ കൈയിലുമെത്തിച്ചു. ജസ്പ്രീത് ബുംറയെ ക്ലീന്‍ബൗള്‍ഡ് ചെയ്ത അസലന്‍ക കുല്‍ദീപ് യാദവിനെ സ്ലിപ്പില്‍ ധനഞ്ജയ് ഡി സില്‍വയുടെ കൈയിലുമെത്തിച്ചു.

അക്ഷര്‍ പട്ടേലിനെ തീക്ഷണയും പുറത്താക്കിയതോടെയാണ് ഇന്ത്യയുടെ 10 വിക്കറ്റുകളും സ്പിന്നര്‍മാരുടെ പേരിലായത്. പിച്ചിലെ ടേണ്‍ നന്നായി മുതലാക്കാന്‍ ശ്രീലങ്കന്‍ സ്പിന്നര്‍മാര്‍ക്കായി. ശ്രീലങ്കയുടെ തട്ടകമാണ് കൊളംബോ. ഈ പിച്ചിന്റെ സ്വഭാവം നന്നായി അറിയാവുന്ന ലങ്കന്‍ താരങ്ങള്‍ ഇത് കൃത്യമായി മുതലാക്കുകയും ചെയ്തു. ഇടം കൈയന്‍ സ്പിന്നറായ വെല്ലാലാഗെയ്‌ക്കെതിരേയാണ് ഇന്ത്യ തകര്‍ന്നത്. ഇടം കൈ ബൗളര്‍മാരുടെ മികവിനെ മറികടക്കാന്‍ ഇന്ത്യക്ക് സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം.

പ്ലേയിങ് 11- ഇന്ത്യ-രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്

ശ്രീലങ്ക- പതും നിസങ്ക, ദിമുത് കരുണരത്ന, കുശാല്‍ മെന്‍ഡിസ്, സദീര സമരവിക്രമ, ചരിത് അസലന്‍ക, ധനഞ്ജയ് ഡി സില്‍വ, ദസുന്‍ ഷണക (c), വെല്ലെലാഗെ, മഹേഷ് തീക്ഷണ, കസുന്‍ രജിത, മതീഷ പതിരണ

Story first published: Tuesday, September 12, 2023, 20:28 [IST]
Other articles published on Sep 12, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+