Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയുടെ ജയത്തിന് ശേഷം ദേശീയ പതാക പിടിക്കാന്‍ വിസമ്മതിച്ച് ജയ് ഷാ, കാരണം ഇതാണ്

1

ദുബായ്: ക്രിക്കറ്റ് ലോകം ആവേശത്തോടെ കണ്ട ഇന്ത്യ-പാക് പോരാട്ടത്തില്‍ അഞ്ച് വിക്കറ്റിന്റെ ജയം നേടിയെടുക്കാന്‍ ഇന്ത്യക്ക് സാധിച്ചു. പാകിസ്താന്‍ മുന്നോട്ടുവെച്ച 148 റണ്‍സ് വിജയലക്ഷ്യം 2 പന്ത് ബാക്കി നിര്‍ത്തിയാണ് ഇന്ത്യ മറികടന്നത്. ഹര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് ഷോയാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ അദ്ദേഹം 17 പന്തില്‍ പുറത്താവാതെ 33 റണ്‍സും നേടിയാണ് ഇന്ത്യയുടെ വിജയ ശില്‍പ്പിയായി മാറിയത്.

2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ച പാകിസ്താനോടുള്ള പ്രതികാരമെന്ന നിലയില്‍ ഇന്ത്യയുടെ ജയം വളരെയധികം ആഘോഷിക്കപ്പെട്ടു. ഗ്യാലറി ഇളകി മറിഞ്ഞ് ഇന്ത്യയുടെ ജയം ആഘോഷമാക്കി മാറ്റി. എന്നാല്‍ ഇന്ത്യയുടെ വിജയത്തിന് ശേഷം ഗ്യാലറയിലുണ്ടായിരുന്ന ബിസിസി ഐ സെക്രട്ടറി ജയ് ഷാ ഇന്ത്യയുടെ ദേശീയ പതാക കൈയിലേന്താന്‍ വിസമ്മതിച്ചത് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ജയ് ഷാക്ക് നേരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

1

ആരാധകര്‍ക്ക് പിന്നാലെ രാഷ്ട്രീയക്കാരും പ്രതികരണവുമായി രംഗത്തെത്തിയതോടെ സംഭവം വളരെയധികം ചര്‍ച്ചാവിഷയമായി. ഇപ്പോഴിതാ എന്തുകൊണ്ടാണ് ജയ് ഷാ ഇന്ത്യയുടെ ദേശീയ പതാക കൈയിലേന്താന്‍ വിസമ്മതിച്ചതിന്റെ കാരണം പുറത്തു വന്നിരിക്കുകയാണ്. നിലവില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ പ്രസിഡന്റാണ് ജയ് ഷാ.

1

നിയമപ്രകാരം അദ്ദേഹം ഒരു രാജ്യത്തോട് താല്‍പര്യം കാട്ടുന്ന നിലയില്‍ പെരുമാറാന്‍ സാധിക്കില്ല. അങ്ങനെ ചെയ്താല്‍ അത് ചട്ടലംഘനമാണ്. പ്രസിഡന്റെന്ന നിലയില്‍ എല്ലാ രാജ്യത്തോടും തുല്യത കാട്ടേണ്ടതായുണ്ട്. അതുകൊണ്ടാണ് ഇന്ത്യയുടെ വിജയ ശേഷവും അദ്ദേഹം ദേശീയ പതാക കൈയിലേന്താണ് വിസമ്മതിച്ചത്. എന്നാല്‍ ഇതിനോടകം ജയ് ഷാ ദേശീയ പതാക കൈയിലേന്താന്‍ വിസമ്മതിക്കുന്നതിന്റെ വീഡിയോ വൈറലായിക്കഴിഞ്ഞു.

1

ലോകം കാത്തിരുന്ന ചിരവൈരി പോരാട്ടത്തില്‍ ഇന്ത്യ അഭിമാന ജയമാണ് നേടിയത്. ബൗളിങ് നിരയുടെ പ്രകടനം മികച്ച് നിന്നപ്പോള്‍ അവസാന ഓവറിലേക്ക് നീണ്ട ആവേശത്തിലാണ് ഇന്ത്യക്ക് ജയിക്കാനായത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ ഇന്ത്യന്‍ ബൗളര്‍മാര്‍ വെള്ളം കുടിപ്പിച്ചു. ഭുവനേശ്വര്‍ കുമാര്‍ നാലും ഹര്‍ദിക് പാണ്ഡ്യ മൂന്നും അര്‍ഷദീപ് സിങ് രണ്ടും ആവേഷ് ഖാന്‍ ഒരു വിക്കറ്റും വീഴ്ത്തി. ബാറ്റിങ്ങില്‍ വിരാട് കോലിയും (35) രവീന്ദ്ര ജഡേജയും (35) നിര്‍ണ്ണായക സംഭാവന ചെയ്തപ്പോള്‍ ഹര്‍ദിക്കിന്റെ വെടിക്കെട്ടാണ് ഇന്ത്യക്ക് ജയമൊരുക്കിയത്.

Story first published: Monday, August 29, 2022, 14:38 [IST]
Other articles published on Aug 29, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+