Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2022: ദ്രാവിഡില്ല, പകരം ടീം ഇന്ത്യക്കു തന്ത്രങ്ങളോതാന്‍ ലക്ഷ്മണ്‍- കോച്ചായി നിയമിച്ചു

1

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ താല്‍ക്കാലിക കോച്ചായി മുന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റും നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ മേധാവിയുമായ വിവിഎസ് ലക്ഷ്മണിനെ നിയമിച്ചു. കൊവിഡ് പിടിപെട്ടതിനെ തുടര്‍ന്ന് പിന്‍മാറേണ്ടി വന്ന മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡിനു പകരമാണ് ലക്ഷ്മണിനെ ബിസിസിഐ ചുമതലയേല്‍പ്പിച്ചിരിക്കുന്നത്. വാര്‍ത്താക്കുറിപ്പിലൂടെയാണ് ലക്ഷ്മണിന്റെ നിയമനത്തെക്കുറിച്ച് ബിസിസിഐ അറിയിച്ചിരിക്കുന്നത്.

അടുത്തിടെ സമാപിച്ച സിംബാബ്‌വെ പര്യടനത്തില്‍ ദ്രാവിഡിന്റെ അഭാവത്തില്‍ ഇന്ത്യയെ പരിശീലിപ്പിച്ചത് ലക്ഷ്മണായിരുന്നു. കൂടാതെ ഈ വര്‍ഷം നടന്ന അയര്‍ലാന്‍ഡ് പര്യടനത്തിലും ടീമിന്റെ കോച്ചായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊവിഡ് പരിശോധനയില്‍ നെഗറ്റീവായി മാറിയാല്‍ ദ്രാവിഡ് ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേരുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.

2

സിംബാബ്‌വെ പര്യടനം കഴിഞ്ഞതിനു പിന്നാലെ ലക്ഷ്മണ്‍ ഹരാരെയില്‍ നിന്നും നേരെ ദുബായിലേക്കു പറന്ന് ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നുവെന്നാണ് വിവരം.
എന്നാല്‍ സിംബാബ്‌വെയില്‍ ലക്ഷ്മണിന്റെ കോച്ചിങ് സംഘത്തിലുണ്ടായിരുന്ന എന്‍സിഎയിലെ കോച്ചുമാര്‍ കൂടിയായ ായിരാജ് ബഹുതുലെ, റിഷികേഷ് കനിത്കര്‍ എന്നിവര്‍ ഇന്ത്യയിലേക്കു മടങ്ങിയിരിക്കുകയാണ്. വ്യാഴാഴ്ച ദ്രാവിഡ് വീണ്ടും കൊവിഡ് ടെസ്റ്റിനു വിധേയനാവുന്നുണ്ട്. ഈ പരിശോധനാ ഫലവും പോസിറ്റീവായാല്‍ അദ്ദേഹം ഇന്ത്യന്‍ ടീമിനൊപ്പം ചേരുന്നത് ഇനിയും വൈകും.

ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, രവി ബിഷ്നോയ്, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍.

ബാക്കപ്പ് താരങ്ങള്‍- ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, ദീപക് ചാഹര്‍.

Story first published: Wednesday, August 24, 2022, 20:32 [IST]
Other articles published on Aug 24, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+