For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ASIA CUP: ടീം സെലക്ഷനിലെ 'മണ്ടത്തരങ്ങള്‍', ദ്രാവിഡിന്റെ 'തുഗ്ലക്ക് പരിഷ്‌കാരം', പണി ഉറപ്പ്!

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്നലെ പ്രഖ്യാപിച്ചത് മുതല്‍ ചില പോരായ്മകള്‍ ചര്‍ച്ചാവിഷയമായിട്ടുണ്ട്. ഇന്ത്യയുടെ കിരീട സാധ്യതയെ കുറക്കുന്ന ചില മണ്ടത്തരങ്ങള്‍ ടീം സെലക്ഷനില്‍ സംഭവിച്ചിട്ടുണ്ട്

1

ഏഷ്യാ കപ്പിനായുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്നലെയാണ് ഇന്ത്യ പ്രഖ്യാപിച്ചത്. ഈ മാസം 28ന് ആരംഭിക്കുന്ന ഏഷ്യാ കപ്പിന് യുഎഇയാണ് വേദിയാവുന്നത്. ഐപിഎല്ലിലൂടെ ഇന്ത്യന്‍ താരങ്ങള്‍ക്ക് വളരെ സുപരിചിതമായ വേദിയാണ് യുഎഇയിലേത്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് മുന്‍തൂക്കവും അവകാശപ്പെടാം. നിലവിലെ ചാമ്പ്യന്മാരെന്ന നിലയില്‍ ഇന്ത്യക്ക് കിരീടം നിലനിര്‍ത്തേണ്ടത് അഭിമാന പ്രശ്‌നം കൂടിയാണ്.

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്നലെ പ്രഖ്യാപിച്ചത് മുതല്‍ ചില പോരായ്മകള്‍ ചര്‍ച്ചാവിഷയമായിട്ടുണ്ട്. ഇന്ത്യയുടെ കിരീട സാധ്യതയെ കുറക്കുന്ന ചില മണ്ടത്തരങ്ങള്‍ ടീം സെലക്ഷനില്‍ സംഭവിച്ചിട്ടുണ്ട്. ജസ്പ്രീത് ബുംറ, ഹര്‍ഷല്‍ പട്ടേല്‍ എന്നീ സൂപ്പര്‍ ബൗളര്‍മാരുടെ അഭാവത്തിലിറങ്ങുന്ന ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്. ടീം തിരഞ്ഞെടുപ്പില്‍ ഇന്ത്യക്ക് സംഭവിച്ച പ്രധാന പിഴവുകള്‍ നോക്കാം.

സ്‌പെഷ്യലിസ്റ്റ് ബാക്കപ്പ് ഓപ്പണറില്ല

സ്‌പെഷ്യലിസ്റ്റ് ബാക്കപ്പ് ഓപ്പണറില്ല

ബാക്കപ്പ് ഓപ്പണറായി ആരെന്നതാണ് പ്രധാന ചോദ്യം. കെ എല്‍ രാഹുല്‍ മടങ്ങിയെത്തിയതോടെ രോഹിത് ശര്‍മ - കെ എല്‍ രാഹുല്‍ കൂട്ടുകെട്ട് ഓപ്പണിങ്ങിലിറങ്ങും. എന്നാല്‍ ഇരുവരും പരിക്കിന്റെ ഭീഷണി നേരിടുന്നവരാണ്. ഒരാള്‍ക്കെങ്കിലും പരിക്കേറ്റാല്‍ പകരം ഓപ്പണറാരാവുമെന്നത് ആശയക്കുഴപ്പമുണ്ടാക്കുന്ന ചോദ്യം. സൂര്യകുമാര്‍ യാദവ്, വിരാട് കോലി, ദീപക് ഹൂഡ എന്നിവരെയാവും ദ്രാവിഡ് മനസില്‍ കണ്ടിരിക്കുക.

എന്നാല്‍ ഇവര്‍ക്കെല്ലാം സ്വാഭാവികമായി തിളങ്ങുന്ന ബാറ്റിങ് പൊസിഷനുണ്ട്. ഇവരെ ഓപ്പണിങ്ങിലേക്കെത്തിച്ചാല്‍ ടീമിന്റെ ഘടന തന്നെ മാറിപ്പോവും. ഇത് ടീമിനെ പ്രതികൂലമായി ബാധിച്ചേക്കാം. ഇഷാന്‍ കിഷനെ ഇന്ത്യ ടീമിലേക്ക് പരിഗണിക്കേണ്ടതായിരുന്നു

'ദ്രാവിഡിന്റെ മുട്ടിടിപ്പിച്ചു', സെവാഗിനെ വിറപ്പിച്ചത് മറ്റൊരാള്‍, അറിയണം ഈ നാല് ശത്രുക്കളെ

ആവേഷ് ഖാന്‍ എന്തിന് ടീമില്‍?

ആവേഷ് ഖാന്‍ എന്തിന് ടീമില്‍?

ജസ്പ്രീത് ബുംറ, ഹര്‍ഷല്‍ പട്ടേല്‍ എന്നീ രണ്ട് സൂപ്പര്‍ പേസര്‍മാര്‍ ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീമിലില്ല. അതുകൊണ്ട് തന്നെ ഇന്ത്യയുടെ ബൗളിങ് കരുത്തില്‍ ആശങ്കകളേറെ. യുഎഇയില്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കസറാനാവുമെന്നതിനാല്‍ ബൗളര്‍മാരുടെ ജോലി കൂടും. ഹര്‍ദിക് പാണ്ഡ്യ എന്ന പേസ് ഓള്‍റൗണ്ടര്‍ ഉള്ളതിനാല്‍ ഭുവനേശ്വര്‍ കുമാര്‍, അര്‍ഷദീപ് സിങ്, ആവേഷ് ഖാന്‍ എന്നിവരെയാണ് ഇന്ത്യ 15 അംഗ ടീമില്‍ പേസര്‍മാരായി പരിഗണിച്ചിരിക്കുന്നത്.

3

എന്നാല്‍ ഇതില്‍ ആവേഷ് ഖാന്റെ സ്ഥാനമാണ് പ്രശ്‌നം. സ്ഥിരതയില്ലാത്ത താരം നന്നായി റണ്‍സ് വഴങ്ങുകയും ചെയ്യുന്നു. ഇന്ത്യ ആവേഷിനെ ബാക്കപ്പായി പരിഗണിച്ച് ബാക്കപ്പായി നിലവില്‍ പരിഗണിച്ച ദീപക് ചഹാറിനെ ടീമിലേക്കെത്തിക്കുകയായിരുന്നു വേണ്ടിയിരുന്നു. യുഎഇയില്‍ ഐപിഎല്‍ നടന്നപ്പോള്‍ ആവേഷ് മികച്ച പ്രകടനം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാവും ആവേഷിനെ 15 അംഗ ടീമിലേക്ക് പരിഗണിച്ചത്. ഇത് ഇന്ത്യക്ക് തിരിച്ചടിയായി മാറാന്‍ സാധ്യതകളേറെ.

T20 World Cup: 'തല്ലിത്തകര്‍ക്കും', ബാക്കപ്പ് ഓപ്പണര്‍ അവന്‍ മതി!, ചൂണ്ടിക്കാട്ടി ദാസ്ഗുപ്ത

ആര്‍ അശ്വിന്റെ റോള്‍ എന്ത്?

ആര്‍ അശ്വിന്റെ റോള്‍ എന്ത്?

2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ അപ്രതീക്ഷിതമായി ഉള്‍പ്പെടുകയും ഗംഭീര പ്രകടനം നടത്തുകയും ചെയ്ത താരമാണ് ആര്‍ അശ്വിന്‍. സ്പിന്‍ ഓള്‍റൗണ്ടറായ താരത്തെ പക്ഷെ ഇതിന് ശേഷം ഇന്ത്യ ടി20 ടീമിലേക്ക് പരിഗണിച്ചേയില്ല. വലിയ ഇടവേളക്ക് ശേഷം ഇക്കഴിഞ്ഞ വിന്‍ഡീസ് പരമ്പരയില്‍ അശ്വിനെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തി. ഇപ്പോഴിതാ ഏഷ്യാ കപ്പിനുള്ള ടീമിലേക്കും പരിഗണിച്ചിരിക്കുകയാണ്. ലഭിക്കുന്ന സൂചന പ്രകാരം അശ്വിന്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലും ഉള്‍പ്പെടും.

5

ശരിക്കും ടീമിലെ അശ്വിന്റെ റോള്‍ എന്താണ്?. ഇന്ത്യയുടെ കൈക്കുഴ സ്പിന്നര്‍മാരായ യുസ് വേന്ദ്ര ചഹാലും രവി ബിഷ്‌നോയിയും ഏറെക്കുറെ ഒരേ ശൈലിയില്‍ പന്തെറിയുന്നവരാണ്. രവീന്ദ്ര ജഡേജയും അക്ഷര്‍ പട്ടേലും അതുപോലെ തന്നെ ശൈലികൊണ്ട് നല്ല സാമ്യത പുലര്‍ത്തുന്ന താരങ്ങളാണ്. വ്യത്യസ്തനായ ബൗളറെന്ന നിലയില്‍ കുല്‍ദീപ് യാദവായിരുന്നു വരേണ്ടിയിരുന്നത്. അശ്വിനെ ഇന്ത്യ പരിഗണിക്കുന്നത് തിരിച്ചടിയായി മാറാനുള്ള സാധ്യതകളേറെ.

6

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, രവി ബിഷ്നോയ്, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍. ബാക്കപ്പ് താരങ്ങള്‍- ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, ദീപക് ചാഹര്‍.

Story first published: Tuesday, August 9, 2022, 10:27 [IST]
Other articles published on Aug 9, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+