Asia Cup 2022: കാര്‍ത്തിക് വേണ്ട, ഫിനിഷറായി ഹൂഡ, ഇന്ത്യയുടെ ബെസ്റ്റ് 11 തിരഞ്ഞെടുത്ത് ആകാശ്

മുംബൈ: ക്രിക്കറ്റ് ആരാധകരുടെ ആവേശമുയര്‍ത്തി ഏഷ്യാ കപ്പ് പോരാട്ടങ്ങള്‍ക്ക് ഈ മാസം 28ന് ആരംഭമാവുകയാണ്. ഏഷ്യയുടെ ക്രിക്കറ്റ് രാജാക്കന്മാരാവാന്‍ ഇന്ത്യയും പാകിസ്താനും ശ്രീലങ്കയും ബംഗ്ലാദേശുമെല്ലാം തന്ത്രങ്ങള്‍ പയറ്റി കളത്തിലിറങ്ങുകയാണ്. ടൂര്‍ണമെന്റിനായുള്ള ഇന്ത്യന്‍ ടീമിനെ ഇന്നലെയാണ് പ്രഖ്യാപിച്ചത്. സൂപ്പര്‍ താരങ്ങളേറെയുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് പലരേയും തഴഞ്ഞ് ബെസ്റ്റ് 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
പരിക്കേറ്റ ജസ്പ്രീത് ബുംറയും ഹര്‍ഷല്‍ പട്ടേലും ഇന്ത്യക്കൊപ്പമില്ലാത്തത് വലിയ നഷ്ടമാണ്. ഇഷാന്‍ കിഷനും സഞ്ജു സാംസണും തഴയപ്പെട്ടതാണ് ശ്രദ്ധേയമായത്. എന്തായാലും നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യക്ക് കിരീടം നിലനിര്‍ത്താനുള്ള ടീം ഇത്തവണയും ഒപ്പമുണ്ടെന്ന് പറയാം. എന്നാല്‍ ഇന്ത്യക്ക് കളത്തിലിറക്കാന്‍ സാധിക്കുന്ന ഏറ്റവും ബെസ്റ്റ് പ്ലേയിങ് 11 തിരഞ്ഞെടുത്തിരിക്കുകയാണ് ആകാശ് ചോപ്ര.

ഓപ്പണര്‍മാരായി രോഹിത് ശര്‍മയും കെ എല്‍ രാഹുലുമെത്തും. ഇന്ത്യയുടെ ഈ ഓപ്പണിങ് കൂട്ടുകെട്ടിനെത്തന്നെ കളത്തിലിറക്കാനാണ് സാധ്യത. രാഹുല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരക്ക് തൊട്ട്മുമ്പ് പരിക്കിന്റെ പിടിയിലായതാണ്. ഇടവേളക്ക് ശേഷം ഇപ്പോള്‍ തിരിച്ചെത്തുന്ന രാഹുലിന്റെ പ്രകടനം എങ്ങനെയാവുമെന്നത് കാത്തിരുന്ന് കാണേണ്ടതാണ്. രാഹുല്‍ ഉള്ളപ്പോള്‍ ഇന്ത്യ മറ്റൊരു ഓപ്പണറെ പരിഗണിക്കില്ല. വിരാട് കോലിയെ ഫോമിനനുസരിച്ച് ഓപ്പണറാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

മൂന്നാം നമ്പറില്‍ വിരാട് കോലിയെയാണ് ആകാശ് നിര്‍ദേശിച്ചത്. വിശ്രമത്തിന് ശേഷമാണ് കോലിയുടെ തിരിച്ചുവരവ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി മോശം ഫോമിലുള്ള കോലിക്ക് വിശ്രമത്തിന് ശേഷം ബാറ്റിങ്ങില്‍ മെച്ചപ്പെടാന്‍ സാധിച്ചിട്ടുണ്ടോയെന്നുള്ളത് കാത്തിരുന്ന് കാണേണ്ടത്. നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനാണ് അവസരം. ഇന്ത്യയുടെ വിശ്വസ്തനായ ബാറ്റ്‌സ്മാനാണ് സൂര്യകുമാര്‍ യാദവ്. നാലാം നമ്പറില്‍ ഇന്ത്യ മറ്റൊരാളെയും പരിഗണിച്ചേക്കില്ല.
'ദ്രാവിഡിന്റെ മുട്ടിടിപ്പിച്ചു', സെവാഗിനെ വിറപ്പിച്ചത് മറ്റൊരാള്‍, അറിയണം ഈ നാല് ശത്രുക്കളെ

അഞ്ചാമനായി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തെത്തും. വിക്കറ്റ് കീപ്പര്‍മാരായ ഇഷാന്‍ കിഷനെയും സഞ്ജു സാംസണെയുമെല്ലാം തഴഞ്ഞ ഇന്ത്യ റിഷഭിനെത്തന്നെയാണ് വിശ്വസിക്കുന്നത്. ഇന്ത്യയുടെ എക്‌സ് ഫാക്ടറാണ് റിഷഭ്. ആറാമനായി ഹര്‍ദിക് പാണ്ഡ്യക്കാണ് അവസരം. ഇന്ത്യയുടെ പേസ് ഓള്‍റൗണ്ടറായ ഹര്‍ദിക് ഇപ്പോള്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ഉത്തരവാദിത്തം കാട്ടുന്നു. ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന താരമാണ് ഹര്‍ദിക്.

ആകാശിന്റെ 11ല്‍ സര്‍പ്രൈസായത് ദിനേഷ് കാര്‍ത്തികിന്റെ അഭാവമാണ്. ഫിനിഷറായി കാര്‍ത്തികിനെ പരിഗണിക്കാതെ ഇന്ത്യ ദീപക് ഹൂഡയെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്. സ്പിന്നറെന്ന നിലയിലും ടീമിന് ഉപകാരിയായ താരമാണ് ഹൂഡ. എന്നാല്‍ ഫിനിഷറായി ഹൂഡയുടെ മികവ് അത്ര മികച്ചതല്ല. എട്ടാമനായി സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജക്കാണ് അവസരം. ഇന്ത്യയുടെ പ്ലേയിങ് 11 സ്ഥാനം ഉറപ്പുള്ള താരമാണ് ജഡേജ.
ഒമ്പതാമനായി സീനിയര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറാണ്. ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ഭുവനേശ്വറിലാണ് പ്രധാന പ്രതീക്ഷ. 10ാം നമ്പറില്‍ യുസ് വേന്ദ്ര ചഹാലിനാണ് അവസരം. ഇന്ത്യയുടെ സീനിയര്‍ സ്പിന്നറാണ് ചഹാല്‍. 11ാമനായി യുവ ഇടം കൈയന്‍ പേസര്‍ അര്‍ഷദീപ് സിങ്. സമീപകാലത്തായി ഗംഭീര പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്.
T20 World Cup: 'തല്ലിത്തകര്‍ക്കും', ബാക്കപ്പ് ഓപ്പണര്‍ അവന്‍ മതി!, ചൂണ്ടിക്കാട്ടി ദാസ്ഗുപ്ത

ആകാശ് തിരഞ്ഞെടുത്ത ഇന്ത്യ 11- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, ദീപക് ഹൂഡ, രവീന്ദ്ര ജഡേജ, യുസ് വേന്ദ്ര ചഹാല്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷദീപ് സിങ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications