Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2022: ഹോങ്കോങ് നാണംകെട്ട് പുറത്ത്, ഇന്ത്യ x പാക് പോര് വീണ്ടും!

1

ഷാര്‍ജ: ഏഷ്യാ കപ്പില്‍ വീണ്ടും ഇന്ത്യ- പാകിസ്താന്‍ എല്‍ ക്ലാസിക്കോയ്ക്ക് വീണ്ടും അരങ്ങൊരുങ്ങി. നോക്കൗട്ടിനു തുല്യമായ ഗ്രൂപ്പ് എയിലെ രണ്ടാമത്തെ മല്‍സരത്തില്‍ ഹോങ്കോങിനെ നാണം കെടുത്തി രാജകീയമായാണ് പാകിസ്താന്റെ സൂപ്പര്‍ ഫോര്‍ പ്രവേശനം. 155 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ബാബര്‍ ആസവും സംഘവും നേടിയത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൂപ്പര്‍ ഓവര്‍ ത്രില്ലര്‍ ഞായറാഴ്ച രാത്രി 7.30ന് ദുബായിലാണ്. പാകിസ്താന്റെ വരവോടെ സൂപ്പര്‍ ഓവര്‍ ചിത്രം തെളിഞ്ഞിരിക്കുകയാണ്. ഇന്ത്യ, ശ്രീലങ്ക, അഫ്ഗാനിസ്താന്‍ എന്നിവരാണ് സൂപ്പര്‍ ഫോറിലുള്ള മറ്റു ടീമുകള്‍. ഓരോ ടീമും പരസ്പരം ഒരു തവണ ഏറ്റുമുട്ടും. പോയിന്റ് പട്ടികയിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ ഫൈനലിലേക്കും യോഗ്യത നേടും.

194 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ഹോങ്കോങിന് പാകിസ്താന്‍ നല്‍കിയത്. പക്ഷെ ഈ സ്‌കോര്‍ ഹോങ്കോങിനു സ്വപ്‌നം കാണാവുന്നതിനും അപ്പുറമായിരുന്നു തൊട്ടുമുമ്പത്തെ കളിയില്‍ ഇന്ത്യക്കെതിരേ 150ന് മുകളില്‍ നേടിയ ഹോങ്കോങ് പൊരുതിയെങ്കിലും നോക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ പാകിസ്താന്റെ സ്പിന്‍ കെണിയില്‍ അവര്‍ തകര്‍ന്നടിയുകയായിരുന്നു.

10.4 ഓവറില്‍ വെറും 38 റണ്‍സിനു ഹോങ്കോങ് ഓള്‍ഔട്ടാവുകയായിരുന്നു. ഹോങ്കോങ് നിരയില്‍ ആരും തന്നെ രണ്ടക്കം കടന്നില്ല. എക്‌സ്ട്രായായി ലഭിച്ച 10 റണ്‍സാണ് അവരുടെ ഉയര്‍ന്ന സ്‌കോര്‍. ക്യാപ്റ്റന്‍ നിസാഖാത്ത് ഖാന്‍ (8), കിഞ്ചിത്ത് ഷാ (6) എന്നിവരാണ് അഞ്ചിനു മുകളില്‍ നേടിയവര്‍. നാലു വിക്കറ്റുകളെടുത്ത ഷദാബ് ഖാനും മൂന്നു പേരെ പുറത്താക്കിയ മുഹമ്മദ് നവാസും ചേര്‍ന്നാണ് ഹോങ്കോങിനെ നാണംകെടുത്തിയത്. നസീം ഷാ രണ്ടും ഷാനവാസ് ദഹാനി ഒരു വിക്കറ്റും വീഴ്ത്തി.

2

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട പാകിസ്താന്‍ രണ്ടു വിക്കറ്റിനു 193 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ അടിച്ചെടുക്കുകയായിരുന്നു. മുഹമ്മദ് റിസ്വാന്റെയും (78*) ഫഖര്‍ സമാന്റെയും (53) ഫിഫ്റ്റികളാണ് പാകിസ്താനെ വന്‍ സ്‌കോറിലെത്തിച്ചത്. അവസാന ഓവറുകളില്‍ ഖുശ്ദില്‍ ഷായുടെ (15 ബോളില്‍ 35*) വെടിക്കെട്ട് ഇന്നിങ്‌സും പാകിസ്താനു കരുത്തായി. നായകന്‍ ബാബര്‍ ആസം (9) മാത്രമാണ് നിരാശപ്പെടുത്തിയത്.

ആദ്യത്തെ 10 ഓവറില്‍ മികച്ച ബൗളിങിലൂടെ പാകിസ്താനെ വരിഞ്ഞുകെട്ടാന്‍ പാകിസ്താനു സാധിച്ചിരുന്നു. ഒരു വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സ് മാത്രമാണ് അവര്‍ നേടിയത്. എന്നാല്‍ അടുത്ത 60 ബോളില്‍ 129 റണ്‍സ് പാകിസ്താന്‍ അടിച്ചെടുത്തു. ടീം സ്‌കോര്‍ 13ല്‍ വ്ച്ച് ബാബര്‍ പുറത്തായിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ റിസ്വാന്‍- സമാന്‍ ജോടി 116 റണ്‍സിന്റെ കൂട്ടുകെട്ടുമായി പാകിസ്താനെ കരകയറ്റി. 57 ബോളിലാണ് ആറു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം റിസ്വാന്‍ ടീമിന്റെ ടോപ്‌സ്‌കോററായത്. സമാന്‍ 41 ബോളില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുമടിച്ചു. ഷാ വെറും 15 ബോളിലാണ് അഞ്ചു സിക്‌സറുകളോടെ 35 റണ്‍സിലെത്തിയത്. ഹോങ്കോങിനു വേണ്ടി എഹ്‌സാന്‍ ഖാന്‍ രണ്ടു വിക്കറ്റുകള്‍ നേടി.

ടോസിനു ശേഷം ഹോങ്കോങ് നായകന്‍ നിസാഖാത്ത് ഖാന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടരെ രണ്ടാമത്തെ കളിയിലാണ് ടോസ് പാകിസ്താനെ കൈവിട്ടത്. ഇന്ത്യയുമായുള്ള ആദ്യ മല്‍സരത്തിലെ അതേ ഇലവനെ നിലനിര്‍ത്തിയാണ് പാകിസ്താനും ഹോങ്കോങും ഇറങ്ങിയത്.

പ്ലെയിങ് ഇലവന്‍

പാകിസ്താന്‍- ബാബര്‍ അസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), ഫഖര്‍ സമാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ഖുശ്ദില്‍ ഷാ, ഷദാബ് ഖാന്‍, ആസിഫ് അലി, മുഹമ്മദ് നവാസ്, നസീം ഷാ, ഹാരിസ് റൗഫ്, ഷാനവാസ് ദഹാനി.

ഹോങ്കോങ്- നിസാഖാത്ത് ഖാന്‍ (ക്യാപ്റ്റന്‍), യാസിം മുര്‍ത്തസ, ബാബര്‍ ഹയാത്ത്, കിഞ്ചിത് ഷാ, ഐസാസ് ഖാന്‍, സീഷാന്‍ അലി, സ്‌കോട്ട് മക്കെനി (വിക്കറ്റ് കീപ്പര്‍), ഹാറൂണ്‍ അര്‍ഷാദ്, എഹ്സാന്‍ ഖാന്‍, മുഹമ്മദ് ഗസന്‍ഫര്‍, ആയുഷ് ശുക്ല.

Story first published: Friday, September 2, 2022, 22:45 [IST]
Other articles published on Sep 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+