Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup: പകരം വീട്ടി പാകിസ്താന്‍, സൂപ്പര്‍ ഫോറില്‍ ഇന്ത്യക്കെതിരേ ത്രില്ലിങ് ജയം

1

ദുബായ്: സൂപ്പര്‍ ഫോറിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ച് പാകിസ്താന്‍. ഇന്ത്യ മുന്നോട്ടുവെച്ച 182 റണ്‍സ് വിജയലക്ഷ്യം ഒരു പന്തും 5 വിക്കറ്റും ബാക്കിനിര്‍ത്തിയാണ് ഇന്ത്യ മറികടന്നത്. മുഹമ്മദ് റിസ്വാന്റെ (71) ഫിഫ്റ്റിയും മുഹമ്മദ് നവാസിന്റെ (42) പ്രകടനവുമാണ് പാകിസ്താന് കരുത്തായത്. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍, അര്‍ഷദീപ് സിങ്, രവി ബിഷ്‌നോയ്, ഹര്‍ദിക് പാണ്ഡ്യ, യുസ് വേന്ദ്ര ചഹാല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

19ാം ഓവര്‍ എറിഞ്ഞ ഭുവനേശ്വര്‍ 19 റണ്‍സ് വഴങ്ങിയതും അര്‍ഷദീപ് ആസിഫ് അലിയുടെ ക്യാച്ച് പാഴാക്കിയതും ഇന്ത്യയുടെ തോല്‍വിയുടെ കാരണങ്ങളായി പറയാം. വിരാട് കോലിയുടെ (60) ഫിഫ്റ്റിയാണ് ഇന്ത്യന്‍ ഇന്നിങ്സിന് കരുത്തായത്. കെ എല്‍ രാഹുലും (28) രോഹിത് ശര്‍മയും (28) ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. പാകിസ്താനായി ഷദാബ് ഖാന്‍ രണ്ടും മുഹമ്മദ് ഹസ്നെയ്ന്‍, ഹാരിസ് റഊഫ്, മുഹമ്മദ് നവാസ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി

1

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തുടക്കം മുതല്‍ ആക്രമിക്കാനാണ് ശ്രമിച്ചത്. കെ എല്‍ രാഹുലും രോഹിത് ശര്‍മയും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 54 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. കടന്നാക്രമിച്ച് ഇരുവരും മുന്നേറിയതോടെ പവര്‍പ്ലേയില്‍ 10 റണ്‍സിന് മുകളിലായിരുന്നു റണ്‍റേറ്റ്. 16 പന്തില്‍ 3 ഫോറും 2 സിക്സും ഉള്‍പ്പെടെ 28 റണ്‍സെടുത്ത രോഹിത്തിനെ ഹാരിസ് റഊഫ് മടക്കിയതോടെ കൂട്ടുകെട്ട് പൊളിഞ്ഞു.

1

ഏഴാം ഓവറിന്റെ ആദ്യ പന്തില്‍ ഷദാബ് ഖാനെ സിക്സറിന് ശ്രമിച്ച കെ എല്‍ രാഹുലിന് പിഴച്ചു. 20 പന്തില്‍ 1 ഫോറും 2സിക്സും ഉള്‍പ്പെടെ 28 റണ്‍സെടുത്ത രാഹുലിനെ ഷദാബ് മുഹമ്മദ് നവാസിന്റെ കൈയിലെത്തിച്ചു. നാലാം നമ്പറിലെത്തിയ സൂര്യകുമാര്‍ യാദവിന് വെടിക്കെട്ട് ആവര്‍ത്തിക്കാനായില്ല. 10 പന്തില്‍ 2 ഫോറടക്കം 13 റണ്‍സെടുത്ത സൂര്യയെ മുഹമ്മദ് നവാസ് ആസിഫ് അലിയുടെ കൈയിലെത്തിച്ചു. സ്വീപ് ഷോട്ടിന് ശ്രമിച്ചാണ് സൂര്യ പുറത്തായത്.

നാലാം വിക്കറ്റില്‍ വിരാട് കോലിയും റിഷഭ് പന്തും ചേര്‍ന്ന് മെല്ലെ സ്‌കോര്‍ ഉയര്‍ത്തി. കൂട്ടുകെട്ട് മുന്നേറവെ ഷദാബ് ഖാന്‍ റിഷഭിനെ മടക്കി. 12 പന്തില്‍ 2 ഫോറടക്കം 14 റണ്‍സെടുത്ത റിഷഭിനെ ഷദാബ് ആസിഫ് അലിയുടെ കൈയിലെത്തിക്കുകയായിരുന്നു. മോശം ഷോട്ടിന് ശ്രമിച്ചാണ് റിഷഭിന്റെ മടക്കം. ദിനേഷ് കാര്‍ത്തികിന്റെ പകരക്കാരനായി വന്നിട്ട് നീതി കാട്ടാന്‍ റിഷഭിനായില്ല.

1

ആദ്യ മത്സരത്തില്‍ ഹീറോയായ ഹര്‍ദിക് പാണ്ഡ്യ പൂജ്യത്തിന് പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. രണ്ട് പന്ത് മാത്രം നേരിട്ട ഹര്‍ദിക് മുഹമ്മദ് ഹസ്നെയ്ന്റെ പന്തില്‍ മുഹമ്മദ് നവാസിന്റെ തകര്‍പ്പന്‍ ക്യാച്ചിലാണ് പുറത്തായത്. ഒരുവശത്ത് നിലയുറപ്പിച്ച് മുന്നോട്ട് പോയ വിരാട് കോലി തുടര്‍ച്ചയായ രണ്ടാം ഫിഫ്റ്റിയോടെയാണ് കളം വിട്ടത്. 44 പന്തില്‍ 4 ഫോറും 1 സിക്സും ഉള്‍പ്പെടെ 60 റണ്‍സാണ് അദ്ദേഹം നേടിയത്. അവസാന ഓവറുകളില്‍ ഇന്ത്യയുടെ റണ്ണൊഴുക്ക് തടയാന്‍ പാക് ബൗളര്‍മാര്‍ക്കായി. എന്നാല്‍ ഹാരിസ് റഊഫ് എറിഞ്ഞ അവസാന ഓവറിലെ അവസാന രണ്ട് പന്തും ഫീല്‍ഡിങ് പിഴവിലൂടെ രവി ബിഷ്നോയ് ബൗണ്ടറി കടത്തിയതാണ് ഇന്ത്യയെ 181 എന്ന സ്‌കോറിലേക്കെത്തിച്ചത്.

മറുപടിക്കിറങ്ങിയ പാകിസ്താന് നായകന്‍ ബാബര്‍ അസമിനെ (10 പന്തില്‍ 14) നേരത്തെ നഷ്ടമായി. 2 ഫോറടക്കം നേടി നിലയുറപ്പിച്ച് വരികയായിരുന്ന ബാബറിനെ രവി ബിഷ്‌നോയ് ഷോട്ടില്‍ രോഹിത്തിന്റെ കൈയിലെത്തിച്ചു. മൂന്നാമന്‍ ഫഖര്‍ സമാനും നിരാശപ്പെടുത്തി. 18 പന്തില്‍ 15 റണ്‍സെടുത്ത ഫഖറിനെ യുസ് വേന്ദ്ര ചഹാല്‍ ലോങ് ഓണില്‍ വിരാട് കോലിയുടെ കൈയിലെത്തിച്ചു. എന്നാല്‍ ഒരുവശത്ത് മുഹമ്മദ് റിസ്വാന്‍ റണ്‍സുയര്‍ത്തി. മുഹമ്മദ് നവാസ് അതിവേഗം റണ്‍സുയര്‍ത്തി റിസ്വാന് പിന്തുണയേകി.

1

20 പന്തില്‍# 6 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 42 റണ്‍സ് നേടിയ നവാസിനെ ഭുവനേശ്വര്‍ കുമാര്‍ ദീപക് ഹൂഡയുടെ കൈയിലെത്തിക്കുമ്പോള്‍ പാകിസ്താന്‍ 3 വിക്കറ്റിന് 136 എന്ന മികച്ച നിലയിലായിരുന്നു. പാകിസ്താനെ ഫിഫ്റ്റിയോടെ മുന്നില്‍ നിന്ന് നയിച്ച റിസ്വാന്‍ 51 പന്തില്‍ 6 ഫോറും 2 സിക്‌സുമടക്കം 71 റണ്‍സുമായി പുറത്താവുമ്പോഴേക്കും പാകിസ്താന്‍ വിജയത്തോടടുത്തെത്തിയിരുന്നു. എന്നാല്‍ അവസാന ഓവറിലേക്ക് ആവേശമെത്തി. ആസിഫ് അലിയെ (8 പന്തില്‍ 16) അര്‍ഷദീപ് പുറത്താക്കിയപ്പോള്‍ സൂപ്പര്‍ ഓവര്‍ പ്രതീക്ഷിച്ചെങ്കിലും ഖുഷ്ദില്‍ ഷായും (14*) ഇഫ്തിഖര്‍ അഹമ്മദും (2*) ചേര്‍ന്ന് പാകിസ്താന് ജയമൊരുക്കി.

പ്ലേയിങ് 11: ഇന്ത്യ-രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ദീപക് ഹൂഡ, ഹര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, രവി ബിഷ്നോയ്, അര്‍ഷദീപ് സിങ്, യുസ് വേന്ദ്ര ചഹാല്‍

പാകിസ്താന്‍-ബാബര്‍ അസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്വാന്‍, ഫഖര്‍ സമാന്‍, ഖുല്‍ഷിദ് ഷാ, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, ആസിഫ് അലി, മുഹമ്മദ് നവാസ്, ഹാരിസ് റഊഫ്, നസീം ഷാ, മുഹമ്മദ് ഹസ്നെയ്ന്‍

Story first published: Sunday, September 4, 2022, 23:37 [IST]
Other articles published on Sep 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+