Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ASIA CUP 2022: കോലി മടങ്ങിയെത്തി, പക്ഷെ ഇത് 'ലാസ്റ്റ് ചാന്‍സ്', ഫ്‌ളോപ്പായാല്‍ കഥ തീരും!

1

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ആരാധകരെ ഏറെ സന്തോഷിപ്പിച്ച കാര്യങ്ങളിലൊന്ന് വിരാട് കോലിയുടെ മടങ്ങിവരവായിരുന്നു. വിന്‍ഡീസ് പരമ്പരയില്‍ വിശ്രമത്തിലായിരുന്ന കോലി ടി20 ഫോര്‍മാറ്റില്‍ നടക്കുന്ന ഏഷ്യാ കപ്പ് കളിക്കുമോയെന്ന സംശയം ഉണ്ടായിരുന്നു. എന്നാല്‍ സെലക്ടര്‍മാര്‍ കോലിയെ തഴയാതെ ചേര്‍ത്തുനിര്‍ത്തി. ഇതോടെ ഏഷ്യാ കപ്പില്‍ ഇന്ത്യക്കായി മൂന്നാം നമ്പറില്‍ കോലി കളിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്.

എന്നാല്‍ കോലിയുടെ മടങ്ങിവരവെന്നതിലുപരിയായി അദ്ദേഹത്തിന് നിലനില്‍പ്പിന്റെ പരമ്പരയാണ് വരാന്‍ പോകുന്ന ഏഷ്യാ കപ്പ്. ടി20 ലോകകപ്പ് കോലി കളിക്കുമോ ഇല്ലെയോ എന്നതടക്കം വലിയ പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരമാണ് ഏഷ്യാ കപ്പിലൂടെ വ്യക്തമാകുന്നത്. മൂന്ന് വര്‍ഷത്തിലേറെയായി ഒരു സെഞ്ച്വറി പോലും നേടാനാവാത്ത കോലിക്ക് ഏഷ്യാ കപ്പ് എന്ത് വിലകൊടുത്തും മുതലാക്കിയേ മതിയാവൂ.

1

ഇത് മറ്റാരെക്കാളും നന്നായി കോലിക്കറിയാം. അതുകൊണ്ട് തന്നെ കോലി ശക്തമായ പരിശീലനം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. എംസിഎ ഇന്‍ഡോര്‍ അക്കാദമിയിലാണ് കോലി പരിശീലനം നടത്തുന്നത്. മുംബൈയില്‍ കോലി താമസിക്കുന്ന സ്ഥലത്ത് നിന്ന് 20 മിനിറ്റ് മാത്രമാണ് ഇങ്ങോട്ടേക്കുള്ള ദൂരം. അതുകൊണ്ട് തന്നെ ഇടവേളയിലും കോലി കഠിന പരിശീലനത്തിലായിരുന്നു.

തുടര്‍ച്ചയായി കളിച്ചിട്ടും കോലിക്ക് ഫോം കണ്ടെത്താനാവാതെ വന്നതോടെ ടീം മാനേജ്‌മെന്റിലെ പ്രമുഖരും മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയുമെല്ലാം കോലിയോട് വിശ്രമമെടുക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. മാനസികമായ വിശ്രമം കോലിക്കാവശ്യമാണെന്ന് വിലയിരുത്തിയാണ് ഇവരെല്ലാം ഇത്തരമൊരു നിര്‍ദേശം നല്‍കിയത്. ഇത് പ്രകാരം കോലി വിശ്രമമെടുത്തിട്ടുണ്ടെങ്കിലും ഇത് എത്രത്തോളം മാറ്റം പ്രകടനത്തില്‍ സൃഷ്ടിച്ചുവെന്നത് കണ്ടറിയണം.

'ദ്രാവിഡിന്റെ മുട്ടിടിപ്പിച്ചു', സെവാഗിനെ വിറപ്പിച്ചത് മറ്റൊരാള്‍, അറിയണം ഈ നാല് ശത്രുക്കളെ

2

കോലിയെ സംബന്ധിച്ച് ടി20 ലോകകപ്പില്‍ ഇടം പിടിക്കാന്‍ ഏഷ്യാ കപ്പില്‍ തിളങ്ങേണ്ടത് അത്യാവശ്യമാണ്. ടി20യില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ കോലിക്ക് സാധിക്കുന്നില്ല. സ്‌ട്രൈക്കറേറ്റ് മോശം. കൂടാതെ ഓഫ് സൈഡ് പന്തുകളില്‍ അനാവശ്യമായി ബാറ്റ് വെച്ചാണ് അദ്ദേഹം വിക്കറ്റ് തുലക്കുന്നത്. ഒരു കാലത്ത് ഓഫ് സൈഡ് പന്തുകളെ കോലി മനോഹര ഷോട്ടുകളിലൂടെ ബൗണ്ടറി പായിച്ചെങ്കില്‍ ഇപ്പോഴത് അദ്ദേഹത്തിന് സാധിക്കുന്നില്ലെന്ന് പറയാം.

3

ഓഫ് സൈഡ് പന്തുകള്‍ കോലിയുടെ ദൗര്‍ബല്യമായി മാറിക്കഴിഞ്ഞു. ഇത് എല്ലാ ബൗളര്‍മാര്‍ക്കും ഇപ്പോള്‍ അറിയാം. എല്ലാ വെല്ലുവിളികളെയും മറികടന്ന് ശക്തമായൊരു തിരിച്ചുവരവാണ് മുന്‍ ഇന്ത്യന്‍ നായകന്‍ പ്രതീക്ഷിക്കുന്നത്. കോലിയുടെ ഫോമിലേക്കുള്ള മടങ്ങിവരവിനായി ക്രിക്കറ്റ് ലോകം ഒന്നടങ്കം കാത്തിരിക്കുകയാണ്. റണ്‍സ് ചേസ് ചെയ്യുമ്പോള്‍ ആക്രമണോത്സകതയോടെ എതിരാളികളെ കടന്നാക്രമിക്കുന്ന പഴയ കോലിയെ കാണാന്‍ ഏഷ്യാ കപ്പിലൂടെ സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

T20 World Cup: 'തല്ലിത്തകര്‍ക്കും', ബാക്കപ്പ് ഓപ്പണര്‍ അവന്‍ മതി!, ചൂണ്ടിക്കാട്ടി ദാസ്ഗുപ്ത

4

മികച്ച യുവതാരങ്ങള്‍ അവസരത്തിനായി കാത്തിരിക്കുന്നുവെന്നതാണ് കോലിക്ക് മുന്നിലുള്ള മറ്റൊരു വെല്ലുവിളി. ദീപക് ഹൂഡ പന്തുകൊണ്ടും മികവ് കാട്ടുന്നു. അതുകൊണ്ട് തന്നെ ഏഷ്യാ കപ്പില്‍ ഹൂഡ കൂടുതല്‍ മികവ് കാട്ടിയാല്‍ കോലിക്ക് ടി20 ലോകകപ്പിലടക്കം പുറത്തിരിക്കേണ്ടി വരും. മൂന്നാം നമ്പറിലാണ് കോലി കളിക്കുന്നത്. ഓപ്പണിങ്ങിലേക്ക് പരീക്ഷിക്കാനുള്ള സാധ്യതയും കൂടുതലാണ്. കോലിക്ക് കരിയറില്‍ വഴിത്തിരിവാകുന്ന പരമ്പരയാണ് ഏഷ്യാ കപ്പെന്ന് ഉറപ്പിച്ച് പറയാം.

5

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, രവി ബിഷ്നോയ്, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍. ബാക്കപ്പ് താരങ്ങള്‍- ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, ദീപക് ചാഹര്‍.

Story first published: Tuesday, August 9, 2022, 11:59 [IST]
Other articles published on Aug 9, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+