Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2022: ഹിറ്റ്മാന്‍ ഡാ, സാക്ഷാല്‍ സച്ചിനൊപ്പം! കോലി പിറകില്‍- നേട്ടങ്ങളുടെ ചാകര

ശ്രീലങ്കയ്‌ക്കെതിരായ ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരിലെ നിര്‍ണായക മല്‍സരത്തില്‍ ക്യാപ്റ്റന്റെ ഇന്നിങ്‌സ് കളിച്ച രോഹിത് ശര്‍മ കുറിച്ചത് വമ്പന്‍ നേട്ടം. ടീം പതറവെ അഗ്രസീവ് ബാറ്റിങ് കാഴ്ചവച്ച ഹിറ്റ്മാന്‍ 72 റണ്‍സോടെ ടീമിന്റെ അമരക്കാരനായി മാറിയിരുന്നു. വെറും 41 ബോളുകിലാണ് രോഹിത് 72 റണ്‍സ് അടിച്ചെടുത്തത്. അഞ്ചു ബൗണ്ടറികളും നാലു സിക്‌സറുകളും ഇന്നിങ്‌സിലുണ്ടായിരുന്നു. ഈ ഇന്നിങ്‌സോടെ ഒരു പിടി റെക്കോര്‍ഡുകളാണ് രോഹിത് തന്റെ പേരില്‍ കുറിച്ചിരിക്കുന്നത്.

1

ഏഷ്യാ കപ്പില്‍ ഇന്ത്യക്കു വേണ്ടി കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോറുകളെന്ന മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡിനൊപ്പമെത്തിയിരിക്കുകയാണ് രോഹിത് ശര്‍മ. ഹിറ്റ്മാന്റെ ഒമ്പതാമത്തെ ഫിഫ്റ്റി പ്ലസ് സ്‌കോറാണിത്.

2

നേരത്തേ മാസ്റ്റര്‍ ബ്ലാസ്റ്ററും ഒമ്പതു ഫിഫ്റ്റി പ്ലസ് സ്‌കോറുകളാണ് ടൂര്‍ണമെന്റില്‍ നേടിയത്.
ഏഴു വീതം ഫിഫ്റ്റികളുമായി മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിയാണ് ലിസ്റ്റില്‍ രണ്ടാംസ്ഥാനത്തുള്ളത്. മുന്‍ താരം നവ്‌ജ്യോത് സിങ് സിദ്ധുവും ഏഴു ഫിഫ്റ്റികള്‍ തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്.

3

ഈ മല്‍സരത്തിലെ ഇന്നിങ്‌സോടെ ഏഷ്യാ കപ്പില്‍ 1000 റണ്‍സെന്ന നാഴികക്കല്ലും രോഹിത് ശര്‍മ പിന്നിട്ടിരിക്കുകയാണ്. ഈ നേട്ടം കൈവരിച്ച ആദ്യത്തെ ഇന്ത്യന്‍ താരം കൂടിയാണ് ഹിറ്റ്മാന്‍.
ഇന്നത്തെ മല്‍സരത്തിലെ നാലു സിക്‌സറുകളോടെ ടൂര്‍ണമെന്റില്‍ ഏറ്റവുമധികം സിക്‌സറുകള്‍ പായിച്ച താരമെന്ന റെക്കോര്‍ഡും ഹിറ്റ്മാന്റെ പേരിലായി. ടി20യില്‍ 150 പ്ലസ് സ്‌ട്രൈക്ക് റേറ്റോടെ കൂടുതല്‍ ഫിഫ്റ്റികളടിച്ച താരങ്ങളുടെ ലിസ്റ്റില്‍ രോഹിത്താണ് തലപ്പത്ത്.

4

ഇതു 20ാം തവണയാണ് അദ്ദേഹം ഇത്രയും മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ കണ്ടെത്തിയത്. 15 ഫിഫ്റ്റികളുമായി ന്യൂസിലാന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റില്‍ രണ്ടാംസ്ഥാനത്തും 15 ഫിഫ്റ്റികളോടെ വിരാട് കോലി മൂന്നാംസ്ഥാനത്തും നില്‍ക്കുന്നു.

5

അതേസമയം, 174 റണ്‍സിന്റെ വിജയലക്ഷ്യമാണ് സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയ്ക്കു ഇന്ത്യ നല്‍കിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ടു ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സാണ് നേടിയത്. രോഹിത് ശര്‍മയുടെ വണ്‍മാന്‍ ഷോയാണ് ഇന്ത്യയെ ജയിക്കാവുന്ന ടോട്ടലിലെത്തിച്ചത്. രോഹിത്തിനെ മാറ്റിനിര്‍ത്തിയാല്‍ 34 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവ് മാത്രമേ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ തിളങ്ങിയുള്ളൂ. രണ്ടു വിക്കറ്റിനു 13 റണ്‍സെന്ന റണ്‍സെന്ന നിലയില്‍ പതറിയ ഇന്ത്യയെ രക്ഷിച്ചത് രോഹിത്- സൂര്യ ജോടിയാണ്. രണ്ടാം മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുത്ത 97 റണ്‍സാണ് ടീമിനെ വലിയ തകര്‍ച്ചയുടെ വക്കില്‍ നിന്നും രക്ഷിച്ചത്.

Story first published: Tuesday, September 6, 2022, 22:31 [IST]
Other articles published on Sep 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+