Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ASIA CUP 2022: കമന്റേറ്ററായി 'പൊളി', പക്ഷെ കളിക്കാരനായി വേണ്ട!, ഡികെയ്‌ക്കെതിരേ ജഡേജ

1

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്നലെ പ്രഖ്യാപിച്ചപ്പോള്‍ ഫിനിഷര്‍ റോളില്‍ ടീമിലിടം പിടിക്കാന്‍ ദിനേഷ് കാര്‍ത്തികിനായി. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ കാര്‍ത്തിക് സമീപകാലത്തായി ഫിനിഷര്‍ റോളില്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. വിന്‍ഡീസ് പരമ്പരയിലും കാര്‍ത്തിക് തിളങ്ങിയതോടെ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് കാര്‍ത്തികിന് ഏഷ്യാ കപ്പിലും അവസരം നല്‍കിയിരിക്കുകയാണ്. ടി20 ലോകകപ്പിലും ഡികെ ഇന്ത്യക്കൊപ്പമുണ്ടാവുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

കരിയര്‍ അവസാനിച്ച് കമന്റേറ്ററെന്ന നിലയില്‍ കരിയര്‍ ആരംഭിച്ച ശേഷവും ഐപിഎല്ലിലെ മിന്നും പ്രകടനത്തോടെ ഇന്ത്യന്‍ ജഴ്‌സിയിലേക്ക് തിരിച്ചെത്തിയ താരമാണ് കാര്‍ത്തിക്. 35 വയസ് പിന്നിട്ട ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുകയെന്നത് എളുപ്പമുള്ള കാര്യമല്ല. പലരുടേയും കണക്കുകൂട്ടല്‍ തെറ്റിച്ചുകൊണ്ടുള്ള തിരിച്ചുവരവാണ് അദ്ദേഹം നടത്തിയിരിക്കുന്നത്.

1

ഇപ്പോഴിതാ ഏഷ്യാ കപ്പിലെ കാര്‍ത്തികിന്റെ സ്ഥാനം ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ. കമന്റേറ്ററെന്ന നിലയില്‍ പൊളിയാണെങ്കിലും കളിക്കാരനായി ഡികെ വേണ്ടെന്നാണ് അജയ് പറയുന്നത്. ' കാര്‍ത്തികിനെ ആക്രമണോത്സകതയുള്ള താരമെന്ന നിലയിലാണ് ഇന്ത്യ പരിഗണിച്ചിരിക്കുന്നത്.

എന്നാല്‍ രോഹിത് ശര്‍മയും വിരാട് കോലിയുമുള്ളപ്പോള്‍ കാര്‍ത്തികിന് ജോലിയില്ല. എന്റെ ടീമില്‍ കാര്‍ത്തികിന് അവസരമില്ല. എനിക്കൊപ്പം കമന്റേറ്ററെന്ന നിലയിലാണ് ഞാനവന് അവസരം നല്‍കുന്നത്. കമന്റേറ്ററെന്ന നിലയില്‍ മികച്ചവനാണ് അവനെങ്കിലും കളിക്കാരനെന്ന നിലയില്‍ ഞാന്‍ തിരഞ്ഞെടുക്കില്ല'- അജയ് ജഡേജ പറഞ്ഞു.

'ദ്രാവിഡിന്റെ മുട്ടിടിപ്പിച്ചു', സെവാഗിനെ വിറപ്പിച്ചത് മറ്റൊരാള്‍, അറിയണം ഈ നാല് ശത്രുക്കളെ

2

ഇന്ത്യ ഇഷാന്‍ കിഷനേയും സഞ്ജു സാംസണേയും പരിഗണിച്ചിട്ടില്ല. അതുകൊണ്ട് തന്നെ റിഷഭിന് പരിക്കേറ്റാല്‍ രണ്ടാം വിക്കറ്റ് കീപ്പറായും അവസരം ലഭിക്കുക കാര്‍ത്തികിനാവും. അദ്ദേഹം തുടക്കം മുതല്‍ ആക്രമിക്കാന്‍ കെല്‍പ്പുള്ള താരമാണ്. ഫിനിഷറായി അവസാന രണ്ട് ഓവറില്‍ അതിവേഗം റണ്‍സുയര്‍ത്താനുള്ള കഴിവുണ്ട്. ഒട്ടുമിക്ക താരങ്ങള്‍ക്കും ഫോമിലേക്കെത്താന്‍ അല്‍പ്പം പന്തുകള്‍ നേരിട്ട് നിലയുറപ്പിക്കേണ്ടതായുണ്ട്. എന്നാല്‍ കാര്‍ത്തികിന് ഇതിന്റെ ആവിശ്യമില്ല. നേരിടുന്ന ആദ്യ പന്ത് മുതല്‍ അദ്ദേഹം ആക്രമിക്കും.

3

ഈ ഗുണം തന്നെയാണ് അദ്ദേഹത്തെ ഫിനിഷര്‍ റോളില്‍ ഇന്ത്യന്‍ ടീമില്‍ നിലനിര്‍ത്തുന്നതും. എന്നാല്‍ സൂപ്പര്‍ താരങ്ങളേറെയുള്ള ഇന്ത്യന്‍ ടീമില്‍ അവസാന രണ്ട് ഓവറില്‍ മാത്രം റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരമെന്ന നിലയില്‍ കാര്‍ത്തികിനെ പരിഗണിക്കേണ്ടന്ന അഭിപ്രായം പലര്‍ക്കുമുണ്ട്. ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരുള്ളതിനാല്‍ കാര്‍ത്തികിന്റെ ആവിശ്യം ടീമിനില്ലെന്നാണ് പല പ്രമുഖരും അഭിപ്രായപ്പെടുന്നത്.

T20 World Cup: 'തല്ലിത്തകര്‍ക്കും', ബാക്കപ്പ് ഓപ്പണര്‍ അവന്‍ മതി!, ചൂണ്ടിക്കാട്ടി ദാസ്ഗുപ്ത

4

ഏഷ്യാ കപ്പിനുള്ള ടീമില്‍ ഇന്ത്യ മുഹമ്മദ് ഷമിയേയും പരിഗണിച്ചിട്ടില്ല. ജസ്പ്രീത് ബുംറ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരുടെ അഭാവത്തില്‍ ഇന്ത്യ ഭുവനേശ്വര്‍ കുമാര്‍, അവേഷ് ഖാന്‍, അര്‍ഷദീപ് സിങ് എന്നിവരെയാണ് പേസ് നിരയിലേക്ക് പരിഗണിച്ചത്. ബാക്കപ്പ് പേസറായി ദീപക് ചഹാറുമുണ്ട്. എന്നാല്‍ മുഹമ്മദ് ഷമിയും വേണമെന്നായിരുന്നു അജയ് പറയുന്നത്.

'എന്റെ ടീമില്‍ മുഹമ്മദ് ഷമിയേയും ഉള്‍പ്പെടുത്തും. ആദ്യം ബൗളര്‍മാരെയാവും ഞാന്‍ പരിഗണിക്കുക. റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ് എന്നിവരോടൊപ്പം ദീപക് ഹൂഡയും പ്ലേയിങ് 11 വേണം. ബൗളിങ്ങില്‍ പവര്‍പ്ലേയിലും മധ്യ ഓവറിലും ഡെത്ത് ഓവറിലും പന്തെറിയുന്നവര്‍ വേണം'-അജയ് കൂട്ടിച്ചേര്‍ത്തു.

5

ഇന്ത്യന്‍ ടീം- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, രവി ബിഷ്നോയ്, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍. ബാക്കപ്പ് താരങ്ങള്‍- ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, ദീപക് ചാഹര്‍

Story first published: Tuesday, August 9, 2022, 13:54 [IST]
Other articles published on Aug 9, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+