Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia cup 2022: വരുന്നു എല്‍ക്ലാസിക്കോ, ഇന്ത്യ x പാക് ത്രില്ലര്‍! തിയ്യതി പുറത്ത്

ലോക ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോയെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ- പാകിസ്താന്‍ പോരാട്ടം വീണ്ടും വരുന്നു. ഒക്ടോബറിലെ ഐസിസിയുടെ ടി20 ലോകപ്പില്‍ ഈ ബദ്ധവൈരികള്‍ മുഖാമുഖം വരുമെന്നു ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ വ്യക്തമായിരുന്നു. എന്നാല്‍ അതിനു മുമ്പു തന്നെ ക്രിക്കറ്റ് പ്രേമികള്‍ക്കു മറ്റൊരു ഇന്ത്യ- പാക് ത്രില്ലര്‍ ആസ്വദിക്കാം. ശ്രീലങ്കയില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിലാണ് ക്രിക്കറ്റിലെ പവര്‍ഹൗസുകള്‍ കൊമ്പുകോര്‍ക്കുക.

ഏഷ്യാ കപ്പിലെ ഇന്ത്യ- പാക് പോരാട്ടം എന്നായിരിക്കുമെന്നതിനെക്കുറിച്ച് നിര്‍ണായക സൂചനകള്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. ഖലീജ് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

1

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നു താറുമാറിലായ ശ്രീലങ്കയില്‍ ഇനി ഏഷ്യാ കപ്പ് നടക്കുമോയെന്ന കാര്യത്തില്‍ നേരത്തേ സംശയങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ ടൂര്‍ണമെന്റുമായി മുന്നോട്ടുപോവാന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിു ഇന്ത്യയുടെ പച്ചക്കൊടി ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ആഗസ്റ്റ് 27 മുതല്‍ സപ്തംബര്‍ 11 വരെയായിരുന്നു നേരത്തേ ടൂര്‍ണമെന്റ് ഷെഡ്യൂള്‍ ചെയ്തിരുന്നത്. ആഗസ്റ്റ് 28നായിരിക്കും ലോകം മുഴുവന്‍ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്താന്‍ പോരാട്ടമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ഫിക്‌സ്ചര്‍ അധികം വൈകാതെ തന്നെ പ്രഖ്യാപിക്കുമെന്നാണ് വിവരം.

2

നിലവിലെ ഏഷ്യാ കപ്പ് ജേതാക്കള്‍ കൂടിയാണ് ഇന്ത്യന്‍ ടീം. 2018ല്‍ അവസാനമായി യുഎഇയില്‍ നടന്ന ടൂര്‍ണമെന്റില്‍ ബംഗ്ലാദേശിനെ വീഴ്ത്തിയായിരുന്നു ഇന്ത്യയുടെ കിരീടധാരണം. അന്നു രോഹിത് ശര്‍മയായിരുന്നു ഇന്ത്യന്‍ ടീമിനെ നയിച്ചത്. വിരാട് കോലിക്കു വിശ്രമ നല്‍കിയതിനെ തുടര്‍ന്നായിരുന്നു ഇത്.
നടക്കാനിരിക്കുന്ന ടൂര്‍ണമെന്റിലും രോഹിത് തന്നെയാണ് ഇന്ത്യന്‍ ക്യാപ്റ്റനെന്നതാണ് ശ്രദ്ധേയമായ കാര്യം. നേരത്തേ അദ്ദേഹം താല്‍ക്കാലിക നായകനായിരുന്നങ്കില്‍ ഇത്തവണ സ്ഥിരം ക്യാപ്റ്റനാണെന്നതാണ് വ്യത്യാസം.

IND vs WI: ഗില്ലിനേക്കാള്‍ 100 മടങ്ങ് കേമന്‍! പൃഥ്വി എന്തു തെറ്റ് ചെയ്തു? ആരാധകരോഷം

3

ടി20 ഫോര്‍മാറ്റിലായിരിക്കും ഇത്തവണത്തെ ഏഷ്യാ കപ്പ് നടക്കുത്. ഇന്ത്യയെക്കൂടാതെ പാകിസ്താന്‍, ആതിഥേയരായ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവരാണ് ടൂര്‍ണമെന്റെ പ്രധാന ഡ്രോയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. യുഎഇ, നേപ്പാള്‍, ഒമാന്‍, ഹോങ്കോങ് എന്നിവരടക്കമുള്ള അസോസിയേറ്റ് രാജ്യങ്ങള്‍ യോഗ്യതാ മല്‍സരം കളിക്കും. അതിനു ശേഷമായിരിക്കും ഇവരില്‍ ആരൊക്കെ ടൂര്‍ണമെന്റിലുണ്ടാവുമെന്നു വ്യക്തമാവുക.

ഐപിഎല്ലില്‍ 14 മല്‍സരം കളിക്കും, ഇന്ത്യക്കായി കളിച്ചാല്‍ ക്ഷീണം!- രോഹിത് ഫാന്‍സിന് കലിപ്പ്

4

കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലായിരുന്നു ഇന്ത്യയും പാകിസ്താനും അവസാനമായി ഏറ്റുമുട്ടിയത്. അന്നു ആസം നയിച്ച പാക് പട വിരാട് കോലിയുടെ ടീം ഇന്ത്യയെ നാണംകെടുത്തുകയായിരുന്നു. പത്തു വിക്കറ്റിന്റെ ഏകപക്ഷീയമായ വിജയമായിരുന്നു ഇന്ത്യന്‍ ടീം സ്വന്തമാക്കിയത്. ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യയെ പാകിസ്താന്‍ തോല്‍പ്പിച്ചതും ആദ്യമായിട്ടായിരുന്നു. നേരത്തേ ഏകദിന, ടി20 ലോകകപ്പുകളില്‍ മുഖാമുഖം വന്നപ്പോഴെല്ലാം വിജയം ഇന്ത്യക്കൊപ്പമായിരുന്നു.

5

കഴിഞ്ഞ ടി20 ലോകകപ്പില്‍ ഗ്രൂപ്പു ഘട്ടത്തിലെ ആദ്യ മല്‍സരത്തില്‍ തന്നെയായിരുന്നു ഇന്ത്യ- പാക് ത്രില്ലര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യയെ പാകിസ്താന്‍ ഏഴു വിക്കറ്റിനു 151 റണ്‍സിലൊതുക്കി. മൂന്നു വിക്കറ്റുകളെടുത്ത ഷഹീന്‍ ഷാ അഫ്രീഡിയായിരുന്നു ഇന്ത്യക്കു മൂക്കുകയറിട്ടത്. 57 റണ്‍സോടെ നായകന്‍ വിരാട് കോലി ടോപ്‌സ്‌കോററായപ്പോള്‍ റിഷഭ് പന്ത് 39 റണ്‍സുമെടുത്തു. മറുപടിയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 17.5 ഓവറില്‍ പാകിസ്താന്‍ ലക്ഷ്യം കണ്ടു. മുഹമ്മദ് റിസ്വാന്‍ (79*), നായകന്‍ ബാബര്‍ ആസം (68*) എന്നിവര്‍ ഫിഫ്റ്റികളടിച്ചു.

Story first published: Thursday, July 7, 2022, 10:40 [IST]
Other articles published on Jul 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+