For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ASIA CUP: നാണംകെട്ട് ശ്രീലങ്ക, അഫ്ഗാനിസ്ഥാന് വമ്പന്‍ ജയം, വെടിക്കെട്ടുമായി ഗുര്‍ബാസ്

അഞ്ച് തവണ ചാമ്പ്യന്മാരായ നിരയാണ് ശ്രീലങ്ക. എന്നാല്‍ ഇപ്പോള്‍ പഴയ കരുത്ത് അവര്‍ക്കില്ല

1

ദുബായ്: ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ അട്ടിമറി ജയവുമായി വരവറിയിച്ച് അഫ്ഗാനിസ്ഥാന്‍. അഞ്ച് തവണ ഏഷ്യാ കപ്പ് കിരീടം നേടിയ ശ്രീലങ്കയെ 8 വിക്കറ്റിനാണ് അഫ്ഗാന്‍ നിര തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 19.4 ഓവറില്‍ 105 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ അഫ്ഗാന്‍ 10.1 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

റഹ്‌മാനുല്ല ഗുര്‍ബാസിന്റെ (40) വെടിക്കെട്ട് ബാറ്റിങ്ങാണ് അഫ്ഗാന് അനായാസ ജയമൊരുക്കിയത്. ബനുക രാജപക്‌സെയുടെയും (38) ചമിക കരുണരത്‌നയുടെയും (31) പ്രകടനമാണ് വന്‍ നാണക്കേടില്‍ നിന്ന് ശ്രീലങ്കയെ രക്ഷിച്ചത്. അഫ്ഗാനായി ഫസല്‍ഹഖ് ഫറൂഖി മൂന്നും മുജീബുര്‍ റഹ്‌മാന്‍, മുഹമ്മദ് നബി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നവീന്‍ ഉള്‍ ഹഖ് ഒരു വിക്കറ്റും വീഴ്ത്തി.

1

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ശ്രീലങ്കയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറില്‍ത്തന്നെ രണ്ട് വിക്കറ്റുകള്‍ ശ്രീലങ്കയ്ക്ക് നഷ്ടമായി. വെടിക്കെട്ട് ഓപ്പണറും സീനിയര്‍ താരവുമായ കുശാല്‍ മെന്‍ഡിസ് (4 പന്തില്‍ 2) ഫസല്‍ഹഖ് ഫറൂഖിക്ക് മുന്നില്‍ ആദ്യം എല്‍ബിയില്‍ കുടുങ്ങി. ആദ്യ ഓവറിലെ അഞ്ചാം പന്തിലായിരുന്നു ഇത്. ഓവറിലെ അവസാന പന്തില്‍ മൂന്നാമനായി ക്രീസിലെത്തിയ ചരിത് അസലങ്കയേയും (0) ഫറൂഖി മടക്കി. എല്‍ബിയിലൂടെത്തന്നെയാണ് അസലങ്കയും മടക്കടിക്കറ്റ് വാങ്ങിയത്.

1

രണ്ടാം ഓവറിന്റെ അവസാന പന്തില്‍ മൂന്നാം വിക്കറ്റും ശ്രീലങ്കയ്ക്ക് നഷ്ടമായി. പതും നിസങ്കയാണ് (7 പന്തില്‍ 3) പുറത്തായത്. നവീന്‍ ഉല്‍ ഹഖിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റഹ്‌മാനുല്ല ഗുര്‍ബാസിന് ക്യാച്ച് നല്‍കിയാണ് താരത്തിന്റെ മടക്കം. 2 ഓവറില്‍ 5 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലേക്ക് തുടക്കത്തിലേ ശ്രീലങ്ക പതറി. മൂന്നാം ഓവര്‍ മെയ്ഡനാക്കി ഫറൂഖി വീണ്ടും ശ്രീലങ്കയെ വിറപ്പിച്ചു.

എന്നാല്‍ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ദനുഷ്‌ക ഗുണതിലകയും ബനുക രാജപക്‌സയും ചേര്‍ന്ന് ശ്രീലങ്കയെ മുന്നോട്ട് നയിച്ചു. 46 റണ്‍സിന്റെ കൂട്ടുകെട്ടുമായി മുന്നേറവെ ഗുണതിലകയെ മുജീബുര്‍ റഹ്‌മാന്‍ മടക്കി കൂട്ടുകെട്ട് പൊളിച്ചു. 17 പന്തില്‍ 3 ബൗണ്ടറിയടക്കം 17 റണ്‍സാണ് ഗുണതിലകയുടെ സമ്പാദ്യം. ഗുണതിലക മടങ്ങുമ്പോള്‍ 7.2 ഓവറില്‍ ശ്രീലങ്ക നാല് വിക്കറ്റിന് 49 എന്ന തകര്‍ന്ന നിലയിലായിരുന്നു.

1

ക്യാപ്റ്റന്‍ ദസുന്‍ ഷണക പിന്നോട്ടിറങ്ങി വനിന്‍ഡു ഹസരങ്കക്ക് പ്രമോഷന്‍ നല്‍കിയെങ്കിലും ഇത് ക്ലിക്കായില്ല. 8 പന്തില്‍ 2 റണ്‍സെടുത്ത താരത്തെ മുജീബുര്‍ റഹ്‌മാനാണ് പുറത്താക്കിയത്. പിന്നാലെ എത്തിയ ക്യാപ്റ്റന്‍ ഷണക ഗോള്‍ഡന്‍ ഡെക്കായി. അഫ്ഗാന്‍ നായകന്‍ മുഹമ്മദ് നബിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റഹ്‌മാനുല്ല ഗുര്‍ബാസിന്റെ ക്യാച്ചിലാണ് ലങ്കന്‍ നായകന്റെ മടക്കം.

ഒരുവശത്ത് മികച്ച രീതിയില്‍ കളിച്ച ബനുക രാജപക്‌സെ (38) റണ്ണൗട്ടായത് ശ്രീലങ്കയ്ക്ക് തിരിച്ചടിയായി. 29 പന്തില്‍ 5 ഫോറും 1 സിക്‌സും ഉള്‍പ്പെടെ മികച്ച പ്രകടനമാണ് താരം നടത്തിയത്. പിന്നാലെയെത്തിയ മഹേഷ് തീക്ഷണ ഒരു പന്തുപോലും നേരിടാതെ റണ്ണൗട്ടായി. ഇതോടെ 12.3 ഓവറില്‍ എട്ട് വിക്കറ്റിന് 69 എന്ന നിലയിലേക്ക് ശ്രീലങ്ക തകര്‍ന്നടിഞ്ഞു. മതീഷ പതിരണയെ (5) മുഹമ്മദ് നബിയും പുറത്താക്കി. വാലറ്റത്ത് പൊരുതിയ ചമിക കരുണരത്‌നയെ (31) ഫറൂഖി മടക്കിയതോടെ 2 പന്ത് ബാക്കി നിര്‍ത്തി ശ്രീലങ്ക ഓള്‍ഔട്ടായി. 38 പന്ത് നേരിട്ട് 3 ഫോറും 1 സിക്‌സുമാണ് താരം പറത്തിയത്.

1

മറുപടിക്കിറങ്ങിയ അഫ്ഗാനായി റഹ്‌മാനുല്ല ഗുര്‍ബാസ് വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. 18 പന്തില്‍ 3 ഫോറും 4 സിക്‌സുമടക്കം 40 റണ്‍സുമായി ഗുര്‍ബാസ് മടങ്ങുമ്പോള്‍ അഫ്ഗാന്‍ സ്‌കോര്‍ബോര്‍ഡില്‍ 83 റണ്‍സ്. വനിന്‍ഡു ഹസരങ്കക്കാണ് വിക്കറ്റ്. ഇബ്രാഹിം സദ്രാന്‍ (13 പന്തില്‍ 15) റണ്ണൗട്ടായെങ്കിലും ഹസ്‌റത്തുല്ല സസായിയും (28 പന്തില്‍ 37) നജൂബുല്ല സദ്രാനും (2) ചേര്‍ന്ന് അഫ്ഗാനെ വിജയത്തിലെത്തിക്കുകയായിരുന്നു. സസായ് 5 ഫോറും 1 സിക്‌സും പറത്തി.

Story first published: Saturday, August 27, 2022, 22:29 [IST]
Other articles published on Aug 27, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+