ഏഷ്യാ കപ്പില്‍ പരിക്കേറ്റു; ഒറ്റക്കൈ കൊണ്ട് ബാറ്റുവീശി തമീം ഇഖ്ബാല്‍ ബംഗ്ലാദേശിന്റെ ഹീറോ; ഇനി ആറാഴ്ച പുറത്ത്
ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ബംഗ്ലാദേശിന്റെ മുഷ്ഫിഖുര്‍ റഹീം 144 റണ്‍സെടുത്ത് ശ്രീലങ്കയെ തകര്‍ത്തെങ്കിലും യഥാര്‍ഥ ഹീറോ ഓപ്പണര്‍ തമീം ഇഖ്ബാല്‍. മൂന്നു പന്തില്‍ കേവലം രണ്ടു റണ്‍സ് മാത്രമാണ് തുടക്കത്തില്‍ എടുത്തതെങ്കിലും പരിക്കു വകവയ്ക്കാതെ തിരിച്ചെത്തി ബംഗ്ലാദേശിന് മികച്ച ടോട്ടല്‍ നല്‍കാന്‍ തമീം ഇഖ്ബാല്‍ കാരണമായി.

മത്സരത്തിന്റെ രണ്ടാമത്തെ ഓവറിലാണ് തമീമിന് പരിക്കേല്‍ക്കുന്നത്. ശ്രീലങ്കന്‍ ബൗളര്‍ സുരംഗ ലക്മലിന്റെ പന്ത് ഇടതു കൈവിരല്‍ ചതച്ചതോടെ തമീം വൈദ്യ പരിശോധനയ്ക്കായി ക്രീസ് വിട്ടു. പിന്നീട് 47-ാമത്തെ ഓവറിലാണ് തിരിച്ചെത്തുന്നത്. ഒമ്പതുവിക്കറ്റും നഷ്ടമായെങ്കിലും ഒരറ്റത്ത് നിലയുറപ്പിച്ച് കളിച്ച റഹീമിന് പിന്തുണ നല്‍കാനായാണ് തമീം തിരിച്ചെത്തിയത്.
ഇടതു കൈയ്യില്‍ പൊട്ടലുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് വലതുകൈ മാത്രം ഉപയോഗിച്ചായിരുന്നു ബാറ്റിങ്. അവസാന മൂന്ന് ഓവറുകളില്‍ റഹീമിന് വെടിക്കെട്ട് ബാറ്റിങ് നടത്താന്‍ തമീമിന്റെ സാന്നിധ്യം തുണയായി. ലോക ക്രിക്കറ്റില്‍തന്നെ അത്യപൂര്‍വമായ ബാറ്റിങ് ആണ് തമീം നടത്തിയത്. ഒരു കൈ കൊണ്ട് പന്ത് തടുത്തിടുന്ന വീഡിയോ ഇപ്പോള്‍ വൈറലായി മാറിയിട്ടുമുണ്ട്.
അതേസമയം, ആദ്യ മത്സരത്തില്‍തന്നെ പ്രധാന കളിക്കാരന് പരിക്കേറ്റത് ബംഗ്ലാദേശിന് കനത്ത തിരിച്ചടിയായി. വിരലിന് പരിക്കേറ്റ തമീമിന് ഇനി ആറാഴ്ചത്തേക്ക് കളിക്കാനാകില്ല. നസമുല്‍ ഹൊസൈന്‍ ഷാന്റോ ആണ് തമീമിന് പകരക്കാരനായി ടീമില്‍ ഇടം പിടിക്കുക. റഹീമിന്റെ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ബംഗ്ലാദേശ് 137 റണ്‍സിന് ശ്രീലങ്കയെ തോല്‍പ്പിച്ച് സെമി സാധ്യത സജീവമാക്കിയിട്ടുണ്ട്.
'എന്റെ ഹൃദയം ബ്ലാസ്‌റ്റേഴ്‌സിനൊപ്പം', വികാരഭരിതനായി സച്ചിന്‍; ഓഹരി വില്‍പന സ്ഥിരീകരിച്ചു
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications