For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പാകിസ്താനെതിരേ രോഹിത് ഹിറ്റോ, ഫ്ളോപ്പോ? ഡെക്ക് മൂന്നെണ്ണം! സെഞ്ച്വറി രണ്ടും

ഇത്തവണ ടീം ക്യാപ്റ്റനാണ് അദ്ദേഹം

ഇന്ത്യയുടെ സ്ഥിരം ക്യാപ്റ്റനായ ശേഷം രോഹിത് ശര്‍മുടെ ആദ്യത്തെ അഗ്നിപരീക്ഷയാണ് ഈ മാസം ആരംഭിക്കുന്ന ഏഷ്യാ കപ്പ്. കഴിഞ്ഞ നവംബറിലായിരുന്നു ഐസിസിയുടെ ടി20 ലോകപ്പിനു പിന്നാലെ വിരാട് കോലിയുടെ പകരക്കാരനായി അദ്ദേഹം ചുമതലയേറ്റത്. അതിനു ശേഷം രോഹിത്തിനു കീഴില്‍ കളിച്ച മുഴുവന്‍ ടി20 പരമ്പരകളിലും ഇന്ത്യ വിജയികളായിരുന്നു. അതു കൊണ്ടു തന്നെ വലിയ പ്രതീക്ഷയിലാണ് ഏഷ്യാ കപ്പിനെ ഇന്ത്യന്‍ ആരാധകര്‍ കാത്തിരിക്കുന്നത്.

1

എന്നാല്‍ ഒരു ദ്വിരാഷ്ട്ര പരമ്പരയില്‍ കളിക്കുന്നതിനേക്കാള്‍ ഇരട്ടി സമ്മര്‍ദ്ദം ഏഷ്യാ കപ്പില്‍ ടീമിനുണ്ടായിരിക്കും. ഇവയെ അതിജീവിച്ച് ഇന്ത്യക്കു കിരീടം നേടാന്‍ കഴിയുമോയെന്നാണ് കത്തിരുന്നു കാണേണ്ടത്. 28ന് ചിരവൈരികളായ പാകിസ്താനുമായിട്ടാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ അങ്കം.

2

പാകിസ്താനെതിരേ വിവിധ ഫോര്‍മാറ്റിലായി അവസാനമായി കളിച്ച 10 ഇന്നിങ്‌സുകളെടുത്താല്‍ രോഹിത് ശര്‍മയുടെ പ്രകടനം അത്ര മികച്ചതെന്നു പറയാന്‍ കഴിയില്ല. നാലു ഇന്നിങ്‌സുകളില്‍ ഹിറ്റ്മാന്‍ ബാറ്റിങില്‍ മിന്നിച്ചപ്പോള്‍ ശേഷിച്ച ആറെണ്ണത്തില്‍ നിരാശപ്പെടുക്കുകയും ചെയ്തു. ഈ ആറ് ഇന്നിങ്‌സുകളില്‍ മൂന്നെണ്ണത്തില്‍ രോഹിത് ഡെക്കായി ക്രീസ് വിട്ടിരുന്നുവെന്നതാണ് ഏറ്റവും വലിയ ആശങ്ക.അതേസമയം തന്നെ അവസാനത്തെ നാല് ഇന്നിങ്‌സുകളില്‍ ഒന്നില്‍ മാത്രമേ ഹിറ്റ്മാന്‍ നിരാശപ്പെടുത്തിയിട്ടുള്ളൂവെന്നത് ആഹ്ലാദിക്കാനും വക നല്‍കുന്നു.

Asia Cup 2022: ഇവരെ പേടിക്കണം! ഇന്ത്യയുടെ ഉറക്കം കെടുത്തുന്ന പാക് താരങ്ങള്‍

3

രോഹിത് ശര്‍മ പാകിസ്താനെതിരേ അവസാനമായി കളിച്ചത് കഴിഞ്ഞ വര്‍ഷത്തെ ഐസിസിയുടെ ടി20 ലോകകപ്പിലായിരുന്നു. അന്നു ഡെക്കായാണ് അദ്ദേഹം ക്രീസ് വിട്ടത്. ഇടംകൈയന്‍ സീമര്‍ ഷഹീന്‍ അഫ്രീഡി അക്കൗണ്ട് തുറക്കും മുമ്പ് തന്നെ രോഹിത്തിനെ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. മല്‍സരത്തില്‍ ഇന്ത്യ പത്തു വിക്കറ്റിന്റെ വന്‍ പരാജയം ഏറ്റുവാങ്ങുകയും ചെയ്തു.

4

പക്ഷെ അതിനുമുമ്പുള്ള മൂന്ന് ഇന്നിങ്‌സുകളില്‍ രണ്ടു സെഞ്ച്വറികളും ഒരു ഫിഫ്റ്റിയും രോഹിത് നേടിയിട്ടുണ്ട്. ഏകദിന ലോകപ്പില്‍ 140ഉം ഏഷ്യാ കപ്പില്‍ 111ഉം 52ഉം റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. ഈ മല്‍സരങ്ങളിലെല്ലാം ഇന്ത്യ വിജയിക്കുകയും ചെയ്തു.

T20 World Cup 2022: സെമിയില്‍ ആരൊക്കെ? ഏഷ്യയില്‍ ഒരു ടീം മാത്രം!- പ്രവചനം

5

പക്ഷെ അതിനു മുമ്പുള്ള രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. ആറ് ഇന്നിങ്‌സുകളില്‍ ഒന്നില്‍ 91 റണ്‍സ് നേടിയതൊഴിച്ചാല്‍ ബാക്കിയെല്ലാത്തിലും ചെറിയ സ്‌കോറുകള്‍ക്കോ, പൂജ്യത്തിനോ അദ്ദേഹം പുറത്താവുകയായിരുന്നു. ചാംപ്യന്‍സ് ട്രോഫിയിലായിരുന്നു 91 റണ്‍സ് ഹിറ്റ്മാന്‍ കുറിച്ചത്. ഈ കളിയില്‍ ഇന്ത്യ വിജയിക്കുകയും ചെയ്തു.
ബാക്കിയുള്ള ഇന്നിങ്‌സുകളില്‍ 0 (തോല്‍വി, ചാംപ്യന്‍സ് ട്രോഫി), 10 (ജയം, ടി20 ലോകകപ്പ്), 0 (ജയം, ഏഷ്യാ കപ്പ്), 15 (ജയം, ലോകകപ്പ്), 24 (ജയം, ടി20 ലോകകപ്പ്) എന്നിങ്ങനെയാണ് സ്‌കോറുകള്‍.

Story first published: Friday, August 12, 2022, 18:08 [IST]
Other articles published on Aug 12, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+