Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അശ്വമേധം തടയാന്‍ ആരുണ്ട് ? ലോക ക്രിക്കറ്റും അശ്വിന്‍മയം

ബംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റിലെ സ്പിന്‍ സെന്‍സേഷനായ ആര്‍ അശ്വിന്‍ ലോകത്തിന്റെ നെറുകയില്‍. ഐസിസിയുടെ ഈ വര്‍ഷത്തെ മികച്ച ക്രിക്കറ്റ് താരത്തിനുള്ള അവാര്‍ഡിന് അശ്വിന്‍ അര്‍ഹനായി. കരിയറില്‍ ഇതാദ്യമായാണ് അശ്വിന്‍ ഈ നേട്ടം കൈവരിക്കുന്നത്.

പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തോടൊപ്പം ഐസിസിയുടെ മികച്ച ടെസ്റ്റ് താരമായും അശ്വിന്‍ തിരഞ്ഞെടുക്കപ്പെട്ടു.

രാഹുല്‍ ദ്രാവിഡ് (2004), സചിന്‍ ടെണ്ടുല്‍ക്കര്‍ (2010) എന്നിവര്‍ക്കു ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഐസിസി പ്ലെയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിന് അവകാശിയാവുന്നത്.

ആറു വര്‍ഷത്തെ കാത്തിരിപ്പ് തീര്‍ന്നു

ഐസിസിയുടെ മികച്ച താരമെന്ന ബഹുമതിക്കായി ഇന്ത്യ കാത്തിരുന്നത് ആറു വര്‍ഷം. ഇതിഹാസ ബാറ്റ്‌സ്മാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 2010ല്‍ ജേതാവായ ശേഷം ഇന്ത്യന്‍ താരങ്ങളാരും ഈ നേട്ടം കൈവരിച്ചിട്ടില്ല.

ഇത് അശ്വിന്‍റെ വര്‍ഷം

അശ്വിന്‍റെ കരിയറിലെ ഏറ്റവും മികച്ച വര്‍ഷമാണിത്. 2015 സപ്തംബര്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള പ്രകടനമാണ് ഐസിസി ഇത്തവണ അവാര്‍ഡിലേക്ക് പരിഗണിച്ചത്. ഈ കാലയളവില്‍ എട്ടു ടെസ്റ്റുകളില്‍ നിന്ന് 336 റണ്‍സും 48 വിക്കറ്റുകളും അശ്വിന്‍ നേടി.
ഈ വര്‍ഷം മാത്രം 12 ടെസ്റ്റുകളില്‍ നിന്ന് 72 വിക്കറ്റുകളാണ് താരത്തിന്റെ സമ്പാദ്യം.

ഏകദിനത്തില്‍ ഡികോക്കാണ് താരം

ദക്ഷിണാഫ്രിക്കന്‍ ബാറ്റിങിലെ പുതിയ കണ്ടുപിടിത്തമായ ക്വിന്റണ്‍ ഡി കോക്കിനാണ് മികച്ച ഏകദിനതാരത്തിനുള്ള അവാര്‍ഡ്.
ഏകദിനത്തില്‍ ഈ വര്‍ഷം മൂന്നും ടെസ്റ്റില്‍ രണ്ടും സെഞ്ച്വറികളാണ് താരം അടിച്ചെടുത്തത്. കൂടാതെ ഒരു ട്വന്റി സെഞ്ച്വറിയും ഡികോക്ക് സ്വന്തം പേരില്‍ കുറിച്ചു.

 ഇവര്‍ മറ്റ് വിജയികള്‍

കാര്‍ലോസ് ബ്രാത്‌വെയ്റ്റ് (ഈ വര്‍ഷത്തെ മികച്ച ട്വന്റി ട്വന്റി പ്രകടനം), മുഹമ്മദ് ശഹ്‌സാദ് (അസോസിയേറ്റ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍), മുസ്തഫിസുര്‍ റഹ്മാന്‍ (എമേര്‍ജിങ് ക്രിക്കറ്റര്‍), സൂസി ബെയ്റ്റ്‌സ് (മികച്ച വനിതാ താരം), മിസ്ബാഹുല്‍ ഹഖ് (സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡ്), മറെയ്‌സ് എറാസ്മസ് (മികച്ച അംപയര്‍)

ഏകദിന ഡ്രീം ടീമിനെ കോലി നയിക്കും

ഐസിസിയുടെ ഏകദിന ടീം ഓഫ് ദി ഇയറിന്റെ നായകനായി ഇന്ത്യന്‍ ടെ്സ്റ്റ് ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിയെ തിരഞ്ഞെടുത്തു. രോഹിത് ശര്‍മയാണ് ടീമിലുള്ള മറ്റൊരു ഇന്ത്യന്‍ താരം.

ടെസ്റ്റ് ടീമിലെ ഇന്ത്യന്‍ സാന്നിധ്യം അശ്വിന്‍ മാത്രം

ഐസിസിയുടെ ടെസ്റ്റ് ടീമില്‍ ഇടംപിടിച്ച ഏക ഇന്ത്യക്കാരന്‍ ആര്‍ അശ്വിനാണ്.
ഇംഗ്ലീഷ് ക്യാപ്റ്റന്‍ അലെസ്റ്റര്‍ കുക്കാണ് ടീമിന്റെ ക്യാപ്റ്റന്‍.

Story first published: Thursday, December 22, 2016, 14:51 [IST]
Other articles published on Dec 22, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+