ഇംഗ്ലണ്ട് ടെസ്റ്റിന് ഇന്ത്യയുടെ ഒരുക്കം അല്‍പ്പം ഓവറാണ്; മുന്നറിയിപ്പുമായി അശ്വിന്‍
ചെന്നൈ: അധികമായാല്‍ അമൃതും വിഷമെന്ന് കേട്ടിട്ടില്ലേ. ഇംഗ്ലണ്ട് പര്യടനത്തിലുള്ള ഇന്ത്യന്‍ ടീമിന്റെ അവസ്ഥ ഏതാണ്ട് ഇതുപോലെയാണെന്നാണ് മുതിര്‍ന്ന സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇംഗ്ലണ്ടിനെതിരെയുള്ള ട്വന്റി20, ഏകദിന പരമ്പരകള്‍ കഴിഞ്ഞതോടെ ഇനി ശ്രദ്ധ മുഴുവന്‍ ടെസ്റ്റിലേക്കാണ്. ഇന്ത്യയുടെ ഇംഗ്ലണ്ടിലെ അവസാന ടെസ്റ്റ് പരമ്പര വിജയം 2007-ല്‍ രാഹുല്‍ ദ്രാവിഡ് നയിച്ച ടീം മൂന്ന് മത്സരങ്ങളുടെ പരമ്പര 1-0ന് സ്വന്തമാക്കി കൊണ്ടായിരുന്നു.
2014ല്‍ ഇന്ത്യയുടെ ഇംഗ്ലീഷ് പര്യടനം അപ്പാടെ തകര്‍ന്നടിഞ്ഞിരുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പര 3-1'നാണ് ഇന്ത്യ അടിയറവെച്ചത്. വര്‍ഷം 2018 എത്തിയപ്പോള്‍ വിരാട് കോലി നയിക്കുന്ന ഇന്ത്യന്‍ ടീം ലോകത്തിലെ ഒന്നാം നമ്പര്‍ ടെസ്റ്റ് ടീമാണ്. 35 ടെസ്റ്റുകളില്‍ 21 മത്സരങ്ങള്‍ വിജയിച്ച ചരിത്രമുള്ള ക്യാപ്റ്റന് ഏറ്റവും വലിയ വെല്ലുവിളിയാണ് ഈ പരമ്പര. അതുകൊണ്ട് തന്നെയാണ് മത്സരത്തിന്റെ അവസ്ഥയനുസരിച്ച് പെരുമാറാനും, തയ്യാറെടുപ്പ് അമിതമാകരുതെന്നും അശ്വിന്‍ സഹതാരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്.

'നമ്മുടേത് നല്ല ടീമാണ്. മുന്നിലെത്തുന്ന സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പ്രതികരിക്കുകയാണ് വേണ്ടത്. ചിലപ്പോള്‍ പാചകം കുറച്ച് അമിതമാകുന്നത് പോലെ എനിക്ക് തോന്നാറുണ്ട്, അമിതമായി ഒരുങ്ങും. സാഹചര്യങ്ങളുമായി ഇഴുകിച്ചേരണം. ഇത് സാധ്യമായാല്‍ പ്രതികരിക്കുകയും, ഇതിന് കഴിയുമെന്ന വിശ്വാസവുമാണ് വേണ്ടത്. ദീര്‍ഘമായ പരമ്പരകളില്‍ നമുക്കും, എതിരാളികള്‍ക്കും തെറ്റുകള്‍ സംഭവിക്കും', അശ്വിന്‍ ഐസിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
2014 പരമ്പരയില്‍ രണ്ട് ടെസ്റ്റുകളില്‍ മാത്രം കളിച്ച അശ്വിന്‍ പിന്നീട് കൗണ്ടി ക്രിക്കറ്റില്‍ നിന്നും ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ അനുഭവസമ്പത്ത് നേടിയിരുന്നു. ഈ അനുഭവസമ്പത്ത് നടപ്പാക്കുകയാണ് തന്റെ ഉദ്ദേശമെന്ന് അശ്വിന്‍ വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications