Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: 'അശ്വ' മേധത്തിന് പഞ്ചാബിന്റെ പുലിക്കുട്ടികള്‍... യുവിയല്ല, പട നയിക്കാന്‍ അശ്വിന്‍

മൊഹാലി: ഐപിഎല്ലിന്റെ പുതിയ സീസണ്‍ ആരംഭിക്കാനിരിക്കെ ടീമുകള്‍ അവസാനവട്ട തയ്യാറെടുപ്പുകളിലേക്ക് നീങ്ങുകയാണ്. ഏപ്രിലില്‍ ആരംഭിക്കുന്ന ഐപിഎല്ലിന്റെ പതിനൊന്നാം എഡിഷനില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ ഓഫ്‌സ്പിന്നര്‍ ആര്‍ അശ്വിന്‍ നയിക്കും. ടീമിന്റെ മുഖ്യ കോച്ചും ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപ്പണറുമായ വീരേന്ദര്‍ സെവാഗാണ് ഇക്കാര്യം ഫേസ്ബുക്ക് പേജിലൂടെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഐപിഎല്ലിന്റെ താരലേലം പൂര്‍ത്തിയായതു മുതല്‍ പഞ്ചാബിന്റെ പുതിയ ക്യാപ്റ്റന്‍ ആരെന്ന കാര്യത്തില്‍ അനിശ്ചിതത്വമുണ്ടായിരുന്നു.

ഈ സീസണില്‍ ടീമിലെത്തി

ഈ സീസണില്‍ ടീമിലെത്തി

താരലേലത്തിലാണ് അശ്വിനെ ഇത്തവണ പഞ്ചാബ് സ്വന്തമാക്കിയത്. ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ സ്റ്റാര്‍ സ്പിന്നര്‍ കൂടിയായ അശ്വിനു വേണ്ടി 7.6 കോടി രൂപയാണ് പഞ്ചാബ് ചെലവഴിച്ചത്.
മുന്‍ ടീം ചെന്നൈ സൂപ്പര്‍ കിങ്‌സ് താരത്തെ നിലനിര്‍ത്തുന്നില്ലെന്നു വ്യക്തമാക്കിയതോടെ അശ്വിന്‍ പഞ്ചാബിലേക്ക് ചേക്കേറുകയായിരുന്നു.

നേരത്തേ സൂചനകളുണ്ടായിരുന്നു

നേരത്തേ സൂചനകളുണ്ടായിരുന്നു

അശ്വിന്‍ തന്നെയായിരിക്കും ടീമിനെ നയിക്കുകയെന്നതു സംബന്ധിച്ചു നേരത്തേ തന്നെ ചില സൂചനകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ സെവാഗ് തന്നെ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ആരാധകരുടെ ആകാംക്ഷയ്ക്ക് അന്ത്യമായിരിക്കുകയാണ്.

യുവരാജിനെയും പരിഗണിച്ചു

യുവരാജിനെയും പരിഗണിച്ചു

യുവരാജിനെയും ക്യാപ്റ്റ സ്ഥാനത്തേക്കു ടീം മാനേജ്‌മെന്റ് പരിഗണിച്ചിരുന്നതായി സെവാഗ് വ്യക്തമാക്കി. യുവി തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ്. എന്നാല്‍ ക്രിക്കറ്റില്‍ സൗഹൃദത്തെ മാറ്റി നിര്‍ത്തേണ്ടതുണ്ട്. അശ്വിന്‍ മികച്ച ക്യാപ്റ്റനായിരിക്കുമെന്ന് തങ്ങള്‍ക്കു തോന്നിയതായും അതിനാലാണ് അദ്ദേഹത്തെ നായകനായി തിരഞ്ഞെടുത്തതെന്നു സെവാഗ് കൂട്ടിച്ചേര്‍ത്തു.

ചെന്നൈയുടെ തുറുപ്പുചീട്ട്

ചെന്നൈയുടെ തുറുപ്പുചീട്ട്

പ്രഥമ സീസണ്‍ മുതല്‍ 2015 വരെ ഐപിഎല്ലില്‍ ചെന്നൈയുടെ തുറുപ്പുചീട്ടായിരുന്നു അശ്വിന്‍. ചെന്നൈക്കു വേണ്ടി നടത്തിയ മിന്നുന്ന പ്രകടനത്തിലൂടെയാണ് താരം ദേശീയ ടീമിലെത്തിയതും പിന്നീട് ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ താരിമായി മാറിയതും. എന്നാല്‍ 2015ല്‍ രണ്ടു വര്‍ഷത്തക്ക് ചെന്നൈയെ ഐപിഎല്ലില്‍ നിന്നും വിലക്കിയത് അശ്വിന്റെ കരിയറിനെയും ബാധിച്ചു.
തുടര്‍ന്ന് 2016, 17 വര്‍ഷങ്ങളില്‍ താരം റൈസിങ് പൂനെ ജയന്റ്‌സിനായി കളിച്ചെങ്കിലും പഴയ അശ്വിനാവാന്‍ സാധിച്ചില്ല.

അശ്വിന്‍റെ പ്രതികരണം

അശ്വിന്‍റെ പ്രതികരണം

ക്യാപ്റ്റനായി തന്നെ നിയമിച്ചതിനെക്കുറിച്ച് അശ്വിന്‍ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ തന്നെ ഒരിക്കലും പ്രവചിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

100 വിക്കറ്റുകള്‍

100 വിക്കറ്റുകള്‍

ഐപിഎല്ലില്‍ ഇതുവരെ ചെന്നൈക്കും പൂനെ ജയന്റ്‌സിനും കൂടി 111 മല്‍സരങ്ങളില്‍ അശ്വിന്‍ പന്തെറിഞ്ഞിട്ടുണ്ട്. 100 വിക്കറ്റുകളാണ് അദ്ദേഹം നേടിയത്. 6.55 ശരാശരിയിലാണ് അശ്വിന്‍ വിക്കറ്റ് വേട്ടയില്‍ സെഞ്ച്വറി തികച്ചത്.

Story first published: Monday, February 26, 2018, 16:59 [IST]
Other articles published on Feb 26, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+