പലര്‍ക്കും എന്നെ ഇഷ്ടമല്ല!! അശ്വിന്റെ വെളിപ്പെടുത്തല്‍...കളിക്കളത്തിന് അകത്തല്ല!! പുറത്ത്....
ചെന്നൈ: ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ കളിക്കളത്തില്‍ എതിര്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് പേടിസ്വപ്‌നമാണ്. അതുകൊണ്ടു തന്നെ എതിര്‍ ടീമിലെ താരങ്ങള്‍ക്ക് അശ്വിനോട് വിദ്വേഷമുണ്ടാവുന്നതും സ്വാഭാവികം. എന്നാല്‍ കളിക്കളത്തിനു പുറത്തും തന്നെ പലര്‍ക്കും ഇഷ്ടമില്ലെന്നു അശ്വിന്‍ വെളിപ്പെടുത്തി.

പല കാര്യങ്ങളിലും വ്യക്തമായ നിലപാടുള്ള വ്യക്തിയാണ് ഞാന്‍. അതുകൊണ്ടു തന്നെ പലര്‍ക്കും എന്നെ ഇഷ്ടമല്ല. ശരിയുടെ ഭാഗത്തു നില്‍ക്കാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്. അതു കൃത്യമായി ഞാന്‍ തുറന്നുപറയുകയും ചെയ്യും. പല വിഷയങ്ങളിലും അഭിപ്രായപ്രകടനം നടത്തരുതെന്ന് ചുരുങ്ങിയത് ആയിരത്തോളം ആളുകളെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ടെന്നും താരം പറഞ്ഞു.

മറ്റുള്ളവര്‍ പ്രതികരിക്കരുതെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതു നമ്മുടെ ജീവിതത്തിന്റെ ഭാഗമാവുകയും ചെയ്തിട്ടുണ്ട്. നമ്മള്‍ ഇത്തരമൊരു നിലപാടുമായി മുന്നോട്ട്‌പോയാല്‍ ഇന്ത്യക്ക് എങ്ങനെ മുന്നേറാനാവുമെന്ന് എനിക്കറിയില്ല. മറ്റുള്ളവരും തന്നെപ്പോലെയാവണമെന്ന് പറയുന്നില്ലെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications