അശ്വിന്‍ പുറത്തായപ്പോള്‍ ആഘോഷിച്ച് കോലി; മറുപടിയുമായി അശ്വിന്‍
ബാംഗ്ലൂര്‍: ഐപിഎല്‍ ആവേശം അതിരുകടക്കുമ്പോള്‍ ഇന്ത്യന്‍ ടീം അംഗങ്ങള്‍ തമ്മിലുള്ള പടലപ്പിണക്കങ്ങളും പരസ്യമാകുന്നുണ്ടോ. ചില മത്സരങ്ങളിലെങ്കിലും ഇന്ത്യന്‍ താരങ്ങള്‍ തമ്മില്‍ ശത്രുതയുണ്ടോ എന്ന് തോന്നിക്കുന്ന രീതിയിലാണ് ആഘോഷങ്ങള്‍. ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സും കിങ്‌സ് ഇലവന്‍ പഞ്ചാബും തമ്മില്‍ നടന്ന ആദ്യ മത്സരത്തില്‍ വിരാട് കോലിയും ആര്‍ അശ്വിനും നടത്തിയ പെരുമാറ്റം സംശയസ്പദമായിരുന്നു.
വിരാട് കോലി പുറത്തായപ്പോള്‍ അശ്വിന്‍ അമിതമായി ആഘോഷിക്കുന്നതും ഇതേതുടര്‍ന്ന് കോലി തെറിവിളിയുമായി പുറത്തേക്കുപോകുന്നതും കാണാം. ആ മത്സരത്തില്‍ ബാംഗ്ലൂര്‍ തോല്‍ക്കുകയും ചെയ്തു. കഴിഞ്ഞദിവസം നടന്ന രണ്ടാം മത്സരത്തിലും ഇരുവരും തമ്മിലുള്ള ശത്രുത പരസ്യമായി. അവസാന ഓവറില്‍ അശ്വിന്‍ പുറത്തായപ്പോള്‍ കോലിയുടെ അമിതാവേശം പ്രത്യേക രീതിയിലുള്ളതായിരുന്നു.

അശ്വിന്‍ പുറത്തായപ്പോള്‍ കോലിയുടെ ആഘോഷം
അവസാന ഓവറില്‍ 27 റണ്‍സ് വേണമെന്നിരിക്കെ അശ്വിന്‍ പുറത്തായത് കാര്യമായ ആഘോഷമില്ലാതെ ഒഴിവാക്കാമായിരുന്നു. എന്നാല്‍, ബൗണ്ടറിയില്‍ അശ്വിന്റെ ക്യാച്ചെടുത്ത കോലി ആഘോഷിക്കുകതന്നെ ചെയ്തു. ഡഗ്ഔട്ടിലേക്ക് മടങ്ങിയ അശ്വിന്‍ കുപിതനായി ഗ്ലൗസ് വലിച്ചെറിയുന്നതും കാണാം. ഇതേക്കുറിച്ച് അശ്വിന്‍ പിന്നീട് പ്രതികരിക്കുകയും ചെയ്തു.

സ്വാഭാവിക പ്രതികരണമെന്ന് അശ്വിന്‍
ഇരുവരുടെയും പെരുമാറ്റത്തില്‍ അസ്വാഭാവികതയൊന്നുമില്ലെന്നാണ് അശ്വിന്റെ പ്രതികരണം. ഞാന്‍ എന്റെ രീതിയിലും കോലി അദ്ദേഹത്തിന്റെ രീതിയിലും ആഘോഷിക്കുന്നു എന്നുമാത്രമേയുള്ളൂവെന്ന് അശ്വിന്‍ മത്സരത്തിനുശേഷം പറഞ്ഞു. അവസാന ഓവറുകളില്‍ വഴങ്ങിയ റണ്‍സാണ് തോല്‍വിക്കിടയാക്കിയത്. വലിയ സ്‌കോര്‍ ആയിരുന്നിട്ടും അവസാന ഓവര്‍വരെ കളിയില്‍ സജീവമകാന്‍ കഴിഞ്ഞെന്നും താരം ചൂണ്ടിക്കാട്ടി.

ബാംഗ്ലൂര്‍ പഞ്ചാബ് മത്സരം
കിങ്സ് ഇലവന്‍ പഞ്ചാബിനെ ആര്‍സിബി 17 റണ്‍സിനാണ് തകര്‍ത്തുവിട്ടത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 202 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു. മറുപടിയില്‍ ഏഴു വിക്കറ്റിന് 186 റണ്‍സെടുക്കാനേ പഞ്ചാബിനായുള്ളൂ. ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്സിന്റെ (82*) വെടിക്കെട്ട് ഇന്നിങ്സാണ് ആര്‍സിബിയെ വമ്പന്‍ സ്‌കോറിലെത്തിച്ചത്. വെറും 44 പന്തില്‍ ഏഴു സിക്സറുകളും മൂന്നു ബൗണ്ടറികളുമടക്കമാണ് എബിഡി 82 റണ്‍സ് വാരിക്കൂട്ടിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications