വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പുതുവര്‍ഷദിനത്തില്‍ ഒറ്റയ്ക്ക് പരിശീലനവുമായി അശ്വിന്‍; സിഡ്‌നി ടെസ്റ്റില്‍ ജഡേജ പുറത്ത്?

സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരെ സിഡ്‌നിയില്‍ നടക്കാനിരിക്കുന്ന നാലാമത്തെയും അവസാനത്തേതുമായ ക്രിക്കറ്റ് ടെസ്റ്റില്‍ രവീന്ദ്ര ജഡേജയ്ക്കു പകരം ആര്‍ അശ്വിന്‍ കളിച്ചേക്കും. പരിക്കേറ്റതിനെ തുടര്‍ന്ന് രണ്ടാമത്തെയും മൂന്നാമത്തേയും ടെസ്റ്റില്‍ അശ്വിന് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. മൂന്നാം ടെസ്റ്റില്‍ ജഡേജ പകരക്കാരനായി ഇറങ്ങുകയും ചെയ്തു. എന്നാല്‍, അവസാന ടെസ്റ്റില്‍ അശ്വിന്‍ ടീമില്‍ മടങ്ങിയെത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യ ഓസ്‌ട്രേലിയ ടീമുകള്‍ക്ക് പ്രധാനമന്ത്രിയുടെ വസതിയില്‍ വിരുന്ന് ഇന്ത്യ ഓസ്‌ട്രേലിയ ടീമുകള്‍ക്ക് പ്രധാനമന്ത്രിയുടെ വസതിയില്‍ വിരുന്ന്

വിശ്രമത്തിലായിരുന്ന അശ്വിന്‍ സിഡ്‌നി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ പുതുവര്‍ഷദിനത്തില്‍ തനിച്ച് പരിശീലനത്തിനിറങ്ങി. മറ്റു ടീമംഗങ്ങള്‍ പരിശീലനത്തിന് അവധികൊടുത്തപ്പോഴായിരുന്നു അശ്വിന്‍ നെറ്റ്‌സിലെത്തിയത്. മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്കുവേണ്ടി മികച്ച പ്രകടനം നടത്തിയ താരമാണ് ജഡേജ. അശ്വിന്‍ തിരികെയെത്തുമ്പോള്‍ ജഡേജ പുറത്തിരിക്കേണ്ടിവരും.

rashwin

രോഹിത് ശര്‍മ നാലാം ടെസ്റ്റിനുണ്ടാകില്ലെന്ന് ടീം മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. രോഹിത്തിന് പകരം ഹാര്‍ദിക് പാണ്ഡ്യ ടീമിലെത്തിയേക്കുമെന്നാണ് സൂചന. അതേസമയം, രണ്ട് സ്പിന്നര്‍മാരെ കളിപ്പിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. അഡ്‌ലെയ്ഡില്‍ ഇന്ത്യ ആദ്യ ടെസ്റ്റ് 31 റണ്‍സിന് ജയിച്ചപ്പോള്‍ അശ്വിന്‍ ആറു വിക്കറ്റുകളുമായി ടീമില്‍ നിര്‍ണായകമായി. അതുകൊണ്ടുതന്നെ അശ്വിന്‍ പൂര്‍ണമായും കായികക്ഷമത വീണ്ടെടുത്താല്‍ നാലാം ടെസ്റ്റില്‍ കളിക്കുമെന്നുറപ്പാണ്.

പുതുവര്‍ഷദിനത്തില്‍ ചില ഓസ്‌ട്രേലിയന്‍ താരങ്ങള്‍ മാത്രമാണ് പരിശീലനത്തിനിറങ്ങിയത്. പേസര്‍മാര്‍ ആഘോഷത്തിന്റെ വിശ്രമത്തിലായിരുന്നെങ്കില്‍ ബാറ്റ്‌സ്മാന്മാര്‍ പരിശീലനത്തിനായി നെറ്റ്‌സിലിറങ്ങി. പരിശീലകന്‍ ജസ്റ്റിന്‍ ലാംഗറും ആഘോഷം മാറ്റിവെച്ച് മൈതാനത്തുണ്ടായിരുന്നു. സിഡ്‌നില്‍ കളിക്കാനിറങ്ങുന്ന മാര്‍നസ് ലബുഷഗ്നെയും നെറ്റ്‌സിലെത്തി. ജനുവരി മൂന്നിനാണ് നാലാം ടെസ്റ്റ് ആരംഭിക്കുന്നത്.

Story first published: Wednesday, January 2, 2019, 8:23 [IST]
Other articles published on Jan 2, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X